വിവാദങ്ങള്‍ക്കൊടുവില്‍ ഉഡ്ത പഞ്ചാബ് ഇന്നു തിയറ്ററിലേക്ക്
ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ബോളിവുഡ് ചലച്ചിത്രം ഉഡ്ത പഞ്ചാബ് ഇന്നു തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം മുതല്‍ ചിത്രം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത് അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്.
നീക്കംചെയ്യണമെന്നു കോടതി നിര്‍ദേശിച്ച ഒരു രംഗം ഉള്‍പ്പെടെയാണു ചിത്രം പുറത്തായത്. വീഡിയോയില്‍ സെന്സറിനുവേണ്ടി എന്ന് ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിനാല്‍ ബോര്‍ഡുമായി ബന്ധപ്പെട്ടവരായിരിക്കും ചിത്രം പുറത്തുവിട്ടതെന്നും അണിയറപ്രവര്‍ത്തകര്‍ ആരോപിച്ചു.
പഞ്ചാബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ഹ്യൂമന്‍ റൈറ്റ്സ് അവയര്‍നെസാണ് സിനിമ പുറത്തിറക്കുന്നതിനെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha