ഐശ്വര്യറായിയുടെ ഡയറ്റ് മാജിക്ക്

അമ്മയായിട്ടും ഒട്ടും ചോര്‍ന്നു പോകാത്ത ആ ഫിറ്റ്‌നസ് ഒരു മാജിക്ക് തന്നെയാണ്. അഴകളവുകള്‍ക്ക് ഐശ്വര്യറായിയ്ക്ക് പകരം നിര്‍ത്താന്‍ മറ്റൊരു സുന്ദരിയില്ല. അമ്മയായ ശേഷമുളള, ആ നക്ഷത്രക്കണ്ണുളള സുന്ദരിയുടെ പുതിയ മെയ്ക്ക് ഓവര്‍ ആരാധകരെ ആകെ ഞെട്ടിച്ചു. അമ്മയായിട്ടും ഒട്ടും ചോര്‍ന്നു പോകാത്ത ആ ഫിറ്റ്‌നസ് ഒരു മാജിക്ക് തന്നെയാണ്.
എന്നാല്‍ ബോളിവുഡില്‍ മാത്രമല്ല ലോകമൊട്ടാകെ കൊതിക്കുന്ന ആ രൂപഭംഗിയ്ക്കും പിന്നിലുണ്ട് ആരോഗ്യകരമായ ഒരു ഡയറ്റ് മാജിക്ക്. ചിട്ടയായ വ്യായാമവും ആരോഗ്യകരമായ ഡയറ്റിങുമാണ് ആ സൗന്ദര്യത്തിന്റെ മുതല്‍ക്കൂട്ട്.
പ്രായത്തെ വെല്ലുന്ന ആ ആരോഗ്യത്തിന്റെ രഹസ്യമറിയാന്‍ ആരുമൊന്നു കൊതിച്ചുപോകും.
ഐശ്വര്യാറായിയുടെ ഡെയ്‌ലി ഡയറ്റ്; ചൂടുവെളളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് കഴിച്ചാണ് ഐശ്വര്യയുടെ ദിവസം തുടങ്ങുന്നത്.
ഓട്‌സും ഫ്രഷ് ജ്യൂസുമാണ് ഐശ്വര്യയുടെ ബ്രേയ്ക്ക് ഫാസ്റ്റ്. ഇടയ്ക്കിടെ കൊഴുപ്പടങ്ങാത്ത പോഷകമൂല്യമുളള സ്‌നാക്‌സ്.
ഉച്ചഭക്ഷണം രണ്ട് ചപ്പാത്തിയും, ബ്രൗണ്‍ റൈസും, വേവിച്ച പച്ചക്കറിയും. ഫ്രഷ് ഫ്രൂട്ട്‌സാണ് വൈകുന്നേരം ഐശ്വര്യയുടെ ഭക്ഷണം.
രാത്രി ഭക്ഷണം ചിക്കനും ബ്രൗണ്‍റൈസും, വേവിച്ച പച്ചക്കറികളും.കഫീന്‍ അടങ്ങിയതൊന്നും തന്നെ ഐശ്വര്യ തന്റെ ഡയറ്റിലുള്‍പ്പെടുത്താറില്ല.
കൂടാതെ ലഹരിപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളും പൊരിച്ചതും വറുത്തതുമായ ജങ്ക് ഫുഡ്‌സും ഐശ്വര്യ കഴിക്കാറില്ല.
ചിട്ടയായ വ്യായാമം പിന്തുടരുന്ന ഐശ്വര്യാ റായ് പ്രഭാത നടത്തവും യോഗയും ഒപ്പം ആഴ്ചയില്‍ നാല് ദിവസം ജിമ്മിലും ഐശ്വര്യ പോകാറുണ്ട്.
ചര്‍മ്മസംരക്ഷണത്തിനായി ഒരു ഗ്ലാസ് ഗ്രീന്‍ടീയും ധാരാളം വെള്ളവും ഐശ്വര്യ ഡയറ്റിന്റെ ഭാഗമായി കുടിക്കാറുണ്ട്.
https://www.facebook.com/Malayalivartha