Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍

സിബിഐ എന്നാല്‍ അന്നും ഇന്നും സേതുരാമയ്യര്‍: 14 വര്‍ഷങ്ങള്‍ക്കു ശേഷം ഹിറ്റ് ചിത്രത്തിന് അഞ്ചാം ഭാഗം വരുന്നു

01 JANUARY 2019 03:54 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ സിബിഐ പരമ്പരയുമുണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവയ്ക്കു ശേഷം 14 വര്‍ഷങ്ങള്‍ക്കിപ്പുറം അഞ്ചാം ഭാഗം എത്തുകയാണ്. കെ.മധു- എസ്.എന്‍ സ്വാമി ഹിറ്റ് കൂട്ടുകെട്ടില്‍ ചിത്രമൊരുങ്ങുന്നത്. നേരത്തെ തന്നെ ചിത്രം 2019 ല്‍ ഇറങ്ങുമെന്ന റിപോര്‍ട്ടുകള്‍ ഉണ്ടായിരിന്നു.

സംവിധായകന്‍ കെ.മധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ വര്‍ക്കുകള്‍ നടക്കുന്നതായി അറിയിച്ചിരിക്കുന്നത്.
കെ മധുവിന്റെ സ്വന്തം നിര്‍മാണ കമ്പനിയായ കൃഷ്ണകൃപ ഫിലിംസായിരിക്കും ചിത്രം നിര്‍മ്മിയ്ക്കുക. മമ്മൂട്ടിയെ തന്നെ നായകനാക്കി അഞ്ചാം ഭാഗം വരുന്നതോടെ ലോകസിനിമയില്‍ തന്നെ ഇതൊരു റെക്കാര്‍ഡായി മാറുമെന്നാണ് കരുതുന്നത്. മധു-മമ്മൂട്ടി-സ്വാമി കൂട്ടുകെട്ടില്‍ വീണ്ടും ഒരു ചിത്രം എത്തുമ്പോള്‍ പ്രേക്ഷരുടെ പ്രതീക്ഷ വളരെ വലുതാണ്.

1988 ല്‍ പുറത്തിറങ്ങിയ 'ഒരു സിബിഐ ഡയറി കുറിപ്പ്' എന്ന ചിത്രമാണ് സി.ബി.ഐ ചിത്രങ്ങളിലെ ആദ്യ ചിത്രം. ആക്കാലത്തു വലിയ വിജയമായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം തൊട്ടടുത്ത വര്‍ഷം തന്നെ ഉണ്ടായി 'ജാഗ്രത'യാണ് രണ്ടാം ചിത്രം. എന്നാല്‍ മൂന്നാം ചിത്രം സേതുരാമയ്യര്‍ സിബിഐ 2004 ല്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇറങ്ങിയത്. നാലാം ഭാഗം നേരറിയാന്‍ സിബിഐ 2005 ലും റിലീസ് ആയി. ഇപ്പോഴിതാ 14 വര്‍ഷങ്ങള്‍ക്ക് ശേഷം സിബിഐ വീണ്ടും എത്തുകയാണ്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടട്ടില്ല.

കെ മധുവിന്റെ നിര്‍മാണ കമ്പനിയായ കൃഷ്ണകൃപ ഫിലിംസ് വീണ്ടും നിര്‍മ്മാണ രംഗത്തേക്ക് വരുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രണ്ടു ചിത്രങ്ങളാണ് 2019 ല്‍ നിര്‍മ്മിക്കുന്നത്.എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രവും,അരുണ്‍ ഗോപിയുടെ സിനിമയുമാണ് ഈ രണ്ടു നിര്‍മ്മാണങ്ങള്‍ എന്നും അദ്ദേഹം വ്യക്തമാക്കി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (53 minutes ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (58 minutes ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (1 hour ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (2 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (3 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (3 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (3 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (4 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (4 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (4 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (5 hours ago)

Malayali Vartha Recommends