Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാമാങ്കത്തില്‍ നിന്നു പുറത്താക്കപ്പെട്ടതോടെ പെന്‍ഷന്‍ വാങ്ങാന്‍ ധ്രുവ് യോഗ്യനായിരിക്കുന്നു; തിലകനെയോര്‍ത്ത് ധ്രുവിന് പിന്തുണയുമായി ഷമ്മി തിലകന്‍

05 JANUARY 2019 05:03 PM IST
മലയാളി വാര്‍ത്ത

ക്വീന്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ യുവതാരം ധ്രുവിനെ മമ്മൂട്ടിയുടെ മാമാങ്കത്തില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്താക്കിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പകരം ഉണ്ണിമുകുന്ദനാകും ആ വേഷം ചെയ്യുകയെന്നും സൂചനയുണ്ട്. സിനിമയില്‍ നിന്ന് പുറത്താക്കപ്പെട്ട ധ്രുവിന് പിന്തുണയറിയിച്ച് നടന്‍ ഷമ്മി തിലകന്‍ രംഗത്തെത്തി.

'അഭിനയിച്ച സിനിമയില്‍ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് പെന്‍ഷന്‍ കിട്ടാനുള്ള യോഗ്യത ധ്രുവന് ഉണ്ട്' എന്നതരത്തില്‍ താര സംഘടനെയെ പരിഹസിച്ചുകൊണ്ടാണ് ഷമ്മിയുടെ ഫേസ്ബുക് പോസ്റ്റ്. തന്റെ അച്ഛന്‍ തിലകന്‍ സിനിമാ രംഗത്തു നിന്നു നേരിട്ട അവഗണസകളെയും വിലക്കുകളേയും ഓര്‍മ്മിപ്പിക്കുന്നതു കൂടിയാണ് ഷമ്മി തിലകന്റെ പോസ്റ്റ്.

'അഭിനയിച്ച സിനിമയില്‍ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് ; ''സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മാനിച്ച്'' മാസം തോറും 5000 രൂപ കൈനീട്ടം (പെന്‍ഷന്‍) കിട്ടാനുള്ള യോഗ്യത ധ്രുവന്‍ എന്ന പുതുമുഖനടന്‍ തുടക്കത്തില്‍ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരു സ്ഥാനത്തുള്ളതിനാല്‍ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.' എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്.

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ നടനാണ് ധ്രുവ്. ക്വീനിന്റെ വിജയശേഷം മാമാങ്കത്തിന് വേണ്ടി ധ്രുവന്‍ മറ്റു ചിത്രങ്ങള്‍ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല. ഏകദേശം ഒരു വര്‍ഷത്തോളമാണ് ധ്രുവന്‍ ഈ ചിത്രത്തിനായി മാറ്റി വെച്ചിരുന്നത്. ചിത്രത്തിനായി കളരി പഠിക്കുകയും, ബോഡി മേക്ക് ഓവര്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വളരെ അപ്രതീക്ഷിതമായാണ് താരത്തെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. ചിത്രത്തില്‍ നിന്ന് തന്റെ അറിവോടെയല്ല താരത്തെ പുറത്താക്കിയതെന്നും സംവിധായന്‍ സജീവ് പിള്ള നേരത്തെ പ്രതികരിച്ചിരുന്നു.

ധ്രുവ് 'അമ്മ' സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ ഈ വിഷയത്തില്‍ ഇടപെടാനാകില്ലെന്നും ,ഇങ്ങനെ ഒരു കാര്യം അറിഞ്ഞാട്ടില്ലെന്നുമായിരുന്നു 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (4 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (5 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (5 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (5 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (6 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (7 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (7 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (8 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (8 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (8 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (8 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (9 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (9 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (9 hours ago)

Malayali Vartha Recommends