മോഹന്‍ലാല്‍ ഇനി 14 ദിവസം കൂടി കാക്കണം അമ്മയെ കാണാന്‍...!

ചെന്നൈയില്‍ നിന്നും നാലുമാസത്തിനുശേഷം നടന്‍ മോഹന്‍ലാല്‍ തേവരയിലെ വീട്ടില്‍ അമ്മയെ കാണാന്‍ എത്തി. കാണണമെങ്കില്‍ പതിനാലു ദിവസം കാത്തിരിക്കണം.
ചെന്നൈയില്‍ നിന്നും വന്നതിനാല്‍ ലാല്‍ കൊച്ചിയിലെ ഹോട്ടലില്‍ പതിനാലു ദിവസത്തെ ക്വാറന്റൈനിലാണ്. എത്തുന്നതിനു രണ്ടുദിവസം മുമ്പേ ഇവിടെ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
ചെന്നൈയിലെ വീട്ടില്‍ ഭാര്യക്കും മകനുമൊപ്പമായിരുന്നു ലോക്ഡൗണ്‍ കാലത്ത് ലാല്‍. മകള്‍ വിസ്മയ വിദേശത്താണ്.
അമ്മയെ സന്ദര്‍ശിച്ചശേഷം ചാനല്‍ പരിപാടികളിലും സിനിമാചിത്രീകരണത്തിലും മോഹന്‍ലാല്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha