Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താനും അദ്ദേഹവും മറ്റൊരു ഫ്ലാറ്റിലാണ്; മക്കൾ തന്റെ അമ്മയ്ക്കൊപ്പമാണ് ; ദേവയുമായുള്ള ആലോചന വന്നപ്പോൾ മക്കൾ ഒന്ന് മാത്രമാണ് പറഞ്ഞത്;വിവാഹ ശേഷം യമുന ആദ്യമായി മനസ്സ് തുറക്കുന്നു

11 DECEMBER 2020 10:51 AM IST
മലയാളി വാര്‍ത്ത

കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് യമുന. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങൾ മറികടക്കാൻ അഭിനയ രംഗത്തേക്ക് എത്തിയ യമുന ഇപ്പോൾ പുതിയൊരു ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റ് ആയ ദേവയുമായി താരത്തിന്റെ രണ്ടാം വിവാഹം കഴിഞ്ഞിരിക്കുകയാണ്. ഇന്നലെ മുതൽ യമുനയുടെ വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലടക്കം വൈറലായിരിക്കുന്നത്. ഇപ്പോള്‍ ഇതാ വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ച്‌തുറന്ന് പറയുകയാണ് യമുന.

'കഴിഞ്ഞ ഏഴാം തീയതി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.ഒരു പൊതു സുഹൃത്ത് വഴി വന്ന ആലോചനയാണ്. പക്കാ അറേഞ്ച്ഡ്. മാവേലിക്കരയാണ് അദ്ദേത്തിന്റെ നാട്. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റാണ് ദേവൻ എന്ന് യമുന വനിത ഓണ്ലൈന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ആറു മാസം മുൻപേവന്ന ആലോചനയാണ് ഇപ്പോൾ വിവാഹത്തിൽ എത്തിയത്. രണ്ട് പെൺമക്കളാണ് വളർന്നു വരുന്നത്, ഇനിയും ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചാൽ ശരിയാവില്ല എന്ന് പ്രിയപ്പെട്ടവരൊക്കെ കർശനമായി പറഞ്ഞതുകൊണ്ടാണ് താൻ വിവാഹത്തിലേക്ക് കടന്നത് എന്നും യമുന പറയുന്നു.

ദേവയുമായുള്ള ആലോചന വന്നപ്പോൾ ‘‘അമ്മ ഒറ്റയ്ക്കാവരുത്...’’ എന്നാണ് മക്കള്‍ രണ്ടും പറഞ്ഞത്. നേരത്തെയും പല പ്രപ്പോസൽസും വന്നപ്പോഴും,‘‘അമ്മ ഒറ്റയ്ക്കാവുന്നത് ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല. ഒരു തീരുമാനം എടുക്കണം’’ എന്നവർ പറഞ്ഞിരുന്നു . ഇത് എല്ലാം കൊണ്ടും ഒത്തു വന്നപ്പോൾ അവർക്കും വലിയ സന്തോഷമായി. ദേവ ആദ്യം തന്നെ തന്റെ മക്കളുമായി സംസാരിച്ചിട്ട് ആണ് തീരുമാനം എടുത്തത്. താനും അദ്ദേഹവും മറ്റൊരു ഫ്ലാറ്റിലാണ് മക്കൾ തന്റെ അമ്മയ്ക്കൊപ്പവും ആണ് മക്കളുടെ വ്യക്തി സ്വാതന്ത്യം മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തത്. അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങിയാൽ താൻ മക്കൾക്കൊപ്പമാകും മുഴുവൻ സമയവും ഉണ്ടാകും. അഭിനയരംഗത്തും തുടരും എന്നും യമുന അറിയിച്ചു.

അതെ സമയം യമുനയുടെ വിവാഹ വാർത്ത വൈറൽ ആയതിനു പിന്നാലെ കടുത്ത സൈബർ ആക്രമണം ആണ് നടക്കുന്നത്. മകൾ വിവാഹം കഴിക്കാൻ ആയപ്പോഴാണോ വീണ്ടും വിവാഹം കഴിക്കുന്നതെന്നും ചോദ്യം ഉയരുന്നുണ്ട്. എന്നാൽ മറ്റുചില ആരാധകർ യമുനക്ക് പൂർണ്ണ പിന്തുണയാണ് നൽകുന്നത്.

അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ചു സിനിമകളിലും അഭിനയിച്ച യമുനയുടെ ഭർത്താവ് സിനിമാ സംവിധായകനായ എസ്.പി.മഹേഷ് ആയിരുന്നു. പരസ്പരം യോജിച്ചു പോകില്ലെന്ന് ഉറപ്പായപ്പോൾ വളരെ മാന്യമായി പിരിയുക ആയിരുന്നതായും യമുന പറഞ്ഞിരുന്നു. ആമിയും ആഷ്മിയുമാണ് യമുനയുടെ മക്കൾ!

വീണ്ടും ജ്വാലയായി എന്ന സീരിയയിലെ വില്ലത്തി വേഷത്തിലൂടെയാണ് നടി യമുന മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. ശേഷം ചന്ദനമഴയിലെ മധുമതിയായി വന്നും യമുന ശ്രദ്ധിക്കപ്പെട്ടു. അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ച് സിനിമകളിലും യമുന അഭിനയിച്ചിട്ടുണ്ട്

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends