നൃത്ത ചുവടുകളിലൂടെ അമ്മയെ ഓർമിപ്പിച്ച് മീനാക്ഷി; ചിരിതൂകി കാവ്യയും ദിലീപും, ഇത് മഞ്ജു തന്നെന്ന് ആരാധകർ

നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹമാണ് ഈ മാസം 11ന്. വിവാഹത്തിന് മുന്നോടിയായി നടക്കുന്ന ചടങ്ങുകളും അവയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. നാദിർഷായുടെ ഏറ്റവും അടുത്ത സുഹൃത്ത് ദിലീപ് ചടങ്ങുകളിലെ പ്രധാന സാനിധ്യമായിരുന്നു. മീനാക്ഷിയുടെയും അടുത്ത സുഹൃത്താണ് ആയിഷ. നാളുകൾക്ക് ശേഷം പൊതുവേദിയിൽ മീനാക്ഷിയെ കാണുന്നതിന്റെ സന്തോഷം പങ്കു വെക്കുകയാണ് ആരാധകർ.
ദിലീപിനും കാവ്യക്കും മീനാക്ഷിക്കുമൊപ്പം നമിത പ്രമോദുമുണ്ട്. ലേഡീസ് ഗ്യാങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് മീനാക്ഷി എത്തിയത്. നാളുകൾക്ക് ശേഷം സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം കൂടിയായിരുന്നു മീനാക്ഷിക്ക്. കാവ്യയും സെലിബ്രേഷനിൽ സജീവമായി ഉണ്ടായിരുന്നു. ആരാധകരോടും സുഹൃത്തുക്കളോടുമെല്ലാം കുശലം പറഞ്ഞും സെല്‍ഫിക്ക് പോസ് ചെയ്തുമായിരുന്നു ദിലീപും കാവ്യ മാധവനുമെത്തിയത്. മീനാക്ഷി ആയിരുന്നു കാവ്യയെ കൈപിടിച്ച് കൊണ്ടുവന്നത്, കൂടെ കുശലം പറച്ചിലും.
പ്രീ വെഡ്‌ഡിങ് സെലിബ്രേഷന് നിരവധി താരകുടുംബങ്ങൾ പങ്കെടുത്തിരുന്നു. രമേഷ്പിഷാരടി കുടുംബ സമേതമായാണ് എത്തിയത്. നാദിര്‍ഷയും സഹോദരനായ സമദുമെല്ലാം ഗാനം ആലപിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നാദിര്‍ഷയുടെ മക്കളും പാട്ടിനൊപ്പം ചുവടുവെച്ചിരുന്നു. ഡാന്‍സ് വീഡിയോ ഇതിനകം തന്നെ വൈറലായിരിക്കുകയാണ്. ഇതിനിടയിലാണ് മീനാക്ഷിയും നമിതയും വേദിയിലേക്കെത്തുകയും മത്സരിച്ച് ചുവടുവെക്കുകയായിരുന്നു ഇരുവരും.മകളുടെ പ്രകടനം കണ്ട് മുൻനിരയിൽ തന്നെ ദിലീപും കാവ്യയും ഉണ്ടായിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിരവധി കമെന്റുകളുമാണ് ആരാധകർ എത്തിയത്ത്. അമ്മയെ പോലെ തന്നെ മകളും മികച്ച നർത്തകി ആണെന്നായിരുന്നു അധിക കമെന്റുകളും. മഞ്ജുവാര്യരുമായി താരതമ്യ പെടുത്തിയാണ് ഫാൻസ് ഗ്രൂപ്പുകളിൽ ചർച്ചകൾ നടക്കുന്നത്.
മീനാക്ഷിയെയും സിനിമയിലേക്ക് കാത്തിരിക്കുകയാണ് ആരാധകർ. ടിക് ടോക് വീഡിയോയിലൂടെ താരപുത്രിയുടെ കഴിവുകൾ പ്രേക്ഷക ശ്രദ്ധ നേടിയതായിരുന്നു. സിനിമയിലല്ല മകൾക്ക് ഡോക്ടറാകാനാണ് ആഗ്രഹമെന്നാണ് ദിലീപ് പറയുന്നത്. താനും താനും അത് പോത്സാഹിപ്പിച്ചുവെന്നും പറഞ്ഞ് ദിലീപും എത്തിയിരുന്നു. ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ലോക് ഡൗണായതോടെയായിരുന്നു നാട്ടിലേക്ക് എത്തിയത്.
https://www.facebook.com/Malayalivartha