ഓസ്കാർ പട്ടികയിൽ നിന്നും ജല്ലിക്കട്ട്പുറത്ത്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജല്ലിക്കട്ട്' 93ാമത് ഓസ്കാർ പുരസ്കാരത്തിന് മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം കാറ്റഗറിയിലേക്ക് തെരഞ്ഞെടുത്തതിൽ നിന്നും പുറത്ത്. മികച്ച അന്താരാഷ്ട്ര സിനിമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ ലിസ്റ്റില്‍ ജല്ലിക്കട്ടിന് ഇടം നേടാനായില്ല. മാർച്ച് 19 നാണ് തൊണ്ണൂറ്റിമൂന്നാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിക്കുന്നത്. ബെസ്റ്റ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ബിട്ടു ഇടം നേടുകയുണ്ടായി. 2019 ൽ പുറത്തിറങ്ങിയ ജെല്ലിക്കെട്ടിന് നിരവധി നിരൂപക പ്രശംസ നേടാൻ സാധിച്ചിരുന്നു. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
https://www.facebook.com/Malayalivartha