പാർവ്വതി തിരുവോത്തിന് ഉഗ്രൻ മറുപടിയുമായി രചന നാരായണൻകുട്ടി; ആരാണ് ഈ പാര്‍വതി? കുലസ്ത്രീയുടെ അര്‍ത്ഥം അറിയില്ലെന്ന് തോന്നുന്നു

താര സംഘടനയായ അമ്മയുടെ ആസ്ഥാനംമന്ദിര ഉത്ഘടന ചടങ്ങിൽ സ്ത്രീകളെ ഇരുത്തിയില്ലെന്ന് പറഞ്ഞ് നിരവധി പേർ വിമർശനങ്ങളുമായി വന്നിരുന്നു. സംഭവം വിവാദമായതിലൂടെ രചന നാരായണൻകുട്ടി വിശദീകരണവുമായി എത്തുകയും ചെയ്തിരുന്നു. അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ സ്ത്രീകള്‍ ഇരിക്കുകയും പുരുഷ അംഗങ്ങള്‍ നില്‍ക്കുകയും ചെയ്യുന്ന ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു രചനയുടെ മറുപടി. ഈ ചിത്രം പങ്കുവെച്ചതോടെ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചകൾക്ക് ഇടയായിരിക്കുകയാണ്.
രചന പങ്കുവെച്ച ചിത്രത്തിന് നൽകിയ കമെന്റുകൾക്ക് മറുപടിയുമായാണ് രചന വീണ്ടും സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറയുന്നത്. നടിയായ പാർവതിയെകുറിച്ചും മറുപടിയിൽ സൂചിപ്പിക്കുന്നുണ്ട്. ഒരു മറുപടിയില്‍ കുലസ്ത്രീയുടെ അര്‍ത്ഥം അറിയില്ലേയെന്നും രചന ചോദിക്കുന്നുണ്ട്.ചില വിമർശനങ്ങൾക്ക് പരിഹാസത്തോടെയുള്ള മറുപടിയുമാണ് രചന നൽകിയത്.
"ചിലർ അങ്ങനെ ആണ്
ദോഷൈകദൃക്കുകൾ!
എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ.
വിമർശന ബുദ്ധി നല്ലതാണ് വേണം താനും ...എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല ...
ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ "ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം" എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ മിസോജിനിസ്റ്റ് എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു ഫേസ്ബുക് പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. വിവരമില്ലായ്‌മ എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം... ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം ... സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്." എന്നായിരുന്നു രചന ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞിരുന്നത്.
സത്യത്തില്‍ ഈ ഫോട്ടോ കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്താണ്? പാര്‍വതി പറഞ്ഞത് നിങ്ങള്‍ക്ക് കൊണ്ടൂ എന്നല്ലേ ഇതില്‍ നിന്നും വ്യക്തമാകുന്നത്? അതായത് സംഭവിച്ചത് തെറ്റാണ് എന്ന് നിങ്ങളില്‍ ആര്‍ക്കോ ബോധം വന്നു എന്നു ചുരുക്കം. തെറ്റുകള്‍ തിരുത്തുക എന്നുള്ളത് നല്ല മാതൃകയാണെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് രചന നല്‍കിയിരിക്കുന്ന മറുപടി, ആരാണ് ഈ പാര്‍വതി? എന്നായിരുന്നു. അമ്മ പോലുള്ള സംഘടനയില്‍ കുലസ്ത്രീ നിലവാര ന്യായീകരണം അനിവാര്യമാണെന്നായിരുന്നു മറ്റൊരു കമന്റ്. സഹോദരന് കുലസ്ത്രീയുടെ അര്‍ത്ഥം അറിയില്ലെന്ന് തോന്നുന്നുവെന്നായിരുന്നു ഇതിനോടുള്ള രചനയുടെ പരിഹാസരൂപമായ മറുപടി. കഴിവും നിലപാടും ഉള്ളവർ അവരവരുടെ നിലപാടുകൾ തുറന്ന് പറയുന്നു എന്നൊരു കമെന്റിന്, ആർക്കായിരുന്നു വേവലാതി എന്ന് വ്യക്തമായിരിക്കുന്നു എന്നും രചന മറുപടി നൽകി.
രചനയുടെ പോസ്റ്റിന് നിരവധി പേരാണ് അവരവരുടെ നിലപാടുകളുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതിനിടയിലൂടെയാണ് രചനയുടെ മറുപടികളും ചർച്ചയ്ക്ക് കാരണമായിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ രചനയുടെ പോസ്റ്റ് വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha