Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

'പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ തന്നെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ രചനയെയും,ഹണി റോസിനെയും കസേരയിലിരുത്തി, പുറകിൽ ദാറ്റ്സ് ഹൗ വീ ആർ എന്ന മട്ടിൽ ഒരു ഇരുത്തൽ നാടകം പുറത്തിറക്കിയില്ലേ,ആ കാട്ടിക്കൂട്ടലിൽ തന്നെയുണ്ട് പാർവതി എന്ന ആശയം...' രേവതി സമ്പത്ത് കുറിക്കുന്നു

11 FEBRUARY 2021 05:00 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ താരസംഘടനയായ എഎംഎംഎ (അമ്മ)യുടെ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്. ഉദ്ഘാടന ചടങ്ങിനുശേഷം സോഷ്യൽ മീഡിയയിൽ ഒരു ചിത്രം വലിയ ചര്‍ച്ചയായി മാറിയിരുന്നു. വേദിയിൽ ഇരിക്കുന്ന ആണുങ്ങളും അരികിൽ മാറി നിൽക്കുന്ന പെണ്ണുങ്ങളുമായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെ ചിലർ ഈ ചിത്രത്തെ ചോദ്യം ചെയ്തിരുന്നു. ചർച്ചകൾക്ക് മറുപടിയുമായി നടിയും എഎംഎംഎ എക്സിക്യൂട്ടീവ് അംഗവുമായ രചന നാരായണൻ കുട്ടി രംഗത്ത് എത്തിയിരുന്നു. ആരാണ് പാർവതി എന്ന മറുചോദ്യമാണ് രചന ആരാഞ്ഞത്. ഇതിനെതിരെ നിലപാട് അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും ഡബ്ലുസിസി അംഗവുമായ രേവദി സമ്പത്ത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

രചന നാരായണൻകുട്ടിയുടെ "ആരാണ് പാർവതി "എന്ന ചോദ്യം നമ്മെ എന്തിനാണ് ഇത്ര അതിശയപ്പെടുത്തുന്നത്. രചനയ്ക്ക് അത് എങ്ങനെ അറിയാനാണ്. രചനക്ക് മാത്രമല്ല, എ.എം.എം.എ എന്ന 'നാടക'സംഘത്തിന് മുഴുവനായി തന്നെ ഈ ചോദ്യം ഉണ്ടാകും. നിലപാടുള്ള സ്ത്രീയാണ് പാർവതി, അതായത് രചന അടങ്ങുന്ന ആ സംഘടനയിൽ പലർക്കും ഇല്ലാത്ത ഒന്ന്.സംഘടനിയിലുള്ളവർക്ക് ഇല്ലാത്തൊന്നായ ഈ നിലപാട് എന്നത് ഇവരിൽ നിന്നുമൊക്കെ വളരെ വിദൂരമായി നിലനിൽക്കുന്ന ഒരു ഗോളം മാത്രമാണ്. സിനിമയിലെ പുരുഷാധിപത്യം എന്തോ അനുഗ്രഹമായി കാണുന്ന ഈ എ.എം.എം.എയിലെ കളിപ്പാവകൾക്കൊന്നും ജന്മത്ത് പാർവതിയടക്കം ശബ്ദം ഉയർത്തുന്ന ഒരു സ്ത്രീയെയും മനസിലാകാൻ പോകുന്നില്ല, മനസിലായാൽ തന്നെ പ്രത്യക്ഷത്തിൽ മനസിലായില്ല എന്ന മുഖംമൂടി അണിയുകയും ചെയ്യും നിങ്ങൾ. എ.എം.എം.എക്കാർ അസ്വസ്ഥരാകാൻ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. എക്കാലവും അടിച്ചമർത്തൽ ആഘോഷമാക്കി പോകാം എന്ന് കരുതിയ അധികാര അസത്തുകൾക്ക് നേരെ ഉയരുന്ന എല്ലാ ശബ്ദങ്ങളെയും നിങ്ങൾ ഭയപ്പെടുന്നു.

ഒരിക്കലും വീഴാതിരിക്കാനാണ് ഞങ്ങളുടെ ശ്രമം എന്നൊക്കെ രചന പറയുമ്പോൾ,ആ ശ്രമം തന്നെ നിങ്ങൾക്ക് എടുക്കേണ്ടി വരുന്നതിന്റെ കാരണം എന്ത് കൊണ്ട് എന്ന് കൂടൊന്ന് ചിന്തിച്ചാൽ മതി. പേടിക്കണ്ട,വൈകാതെ മുഴുവനായി പൊളിഞ്ഞു വീണോളും. പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ തന്നെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ രചനയെയും,ഹണി റോസിനെയും കസേരയിലിരുത്തി, പുറകിൽ ദാറ്റ്സ് ഹൗ വീ ആർ എന്ന മട്ടിൽ ഒരു ഇരുത്തൽ നാടകം പുറത്തിറക്കിയില്ലേ,ആ കാട്ടിക്കൂട്ടലിൽ തന്നെയുണ്ട് പാർവതി എന്ന ആശയം. നാണം ഇല്ലേ എ.എം.എം.എ എന്ന് ചോദിച്ചാൽ നാണം തന്നെ നാണംകെടും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (3 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (4 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (4 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (4 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (5 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (6 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (6 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (6 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (6 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (7 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (9 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (9 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (9 hours ago)

Malayali Vartha Recommends