ആരാണ് പാര്‍വ്വതി..അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍..!; ഇരിപ്പിട വിവാദത്തിൽ പാര്‍വ്വതിയെ പ്രശംസിച്ച് നടന്‍ ഷമ്മി തിലകന്‍

താരസംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍വ്വതിയെ പ്രശംസിച്ച് നടന്‍ ഷമ്മി തിലകന്‍. 'ചോദ്യം : ആരാണ് പാര്‍വ്വതി..! ഉത്തരം: അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍..!', എന്നായിരുന്നു ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഷമ്മിയുടെ പോസ്റ്റ് മിനുട്ടുകള്‍ക്കകം തന്നെ നിരവധി പേര്‍ ഷെയര്‍ ചെയ്തു.
അമ്മയുടെ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങില്‍ നടിമാര്‍ക്ക് ഇരിപ്പിടം നല്‍ക്കാതിരുന്നതിനെ പാര്‍വ്വതി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ ചടങ്ങില്‍ പങ്കെടുത്ത രചന കൃഷ്ണന്‍ കുട്ടി രംഗത്തുവന്നു. വാദപ്രതിവാദങ്ങള്‍ക്കിടെ 'ആരാണ് ഈ പാര്‍വ്വതി' എന്നും രചന ചോദിച്ചിരുന്നു. ഇതിനാണ് ഷമ്മി തിലകന്‍ മറുപടി നല്‍കിയത്.
https://www.facebook.com/Malayalivartha