വിജയശ്രീ ആത്മഹത്യ ചെയ്തതോ കൊന്നതോ? കുളിസീൻ ചിത്രീകരിക്കുന്നതിനിടെ അവിചാരിതമായി വസ്ത്രം അഴിഞ്ഞുവീണപ്പോൾ സൂം ലെന്‍സ് ഉപയോഗിച്ച് അവരുടെ നഗ്‌നത ചിത്രീകരിച്ച് ആ വീഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച് അവരെ ബ്ലാക്‌മെയില്‍ ചെയ്തു...

ഇന്ത്യന്‍ സിനിമയിലെ നടികളുടെ അന്ത്യ നിമിഷങ്ങള്‍ പലതും ദുരൂഹമായി തുടരുകയാണ്. ഇന്നും പഴയ ചലച്ചിത്രങ്ങള്‍ കാണുന്നവര്‍ ഇത്രയും കഴിവും സൗന്ദര്യവുമുള്ളവ!ര്‍ എന്തിന് ജീവിതം ഉപേക്ഷിച്ചു എന്ന് ചോദിച്ചുകൊണ്ടേയിരിക്കുന്നു. നടി വിജയശ്രീയുടെ മരണവും ഈ പട്ടികയില്‍പ്പെടുത്താവുന്ന ഒന്നാണ്.
വിജയശ്രീ മരണമടഞ്ഞിട്ട് നാല്‍പ്പത്തിരണ്ട് വര്‍ഷങ്ങള്‍ ആവുകയാണ്. സംവിധായകന്‍ ഭരതന്‍ ഒരിക്കല്‍ പറഞ്ഞത് ശരിയാണെന്ന് മലയാളികള്‍ ഏറ്റുപറയുകയാണ്. മലയാള സിനിമയില്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരിയായ നടിയാണ് വിജയശ്രീയെന്ന്.
പൊന്നാപുരം കോട്ടയിലെ വള്ളിയൂര്‍ കാവിലെ എന്ന അവരുടെ മാദകത്വം നിറഞ്ഞ ഗാനം ഇന്നും യൂട്യൂബില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. രക്തപുഷ്പം'എന്ന ചിത്രത്തോടെയാണ് മലയാള സിനിമ വിജയശ്രീയെ ശ്രദ്ധിച്ചത്. മാദകത്വം തുളുമ്പുന്ന അവരുടെ ചിത്രങ്ങള്‍ക്കായി അന്ന് യുവാക്കള്‍ തീയേറ്ററുകളില്‍ കാത്തുകെട്ടികിടന്നിരുന്നു. പ്രശസ്തിയുടെ ഉത്തുംഗത്തില്‍ നില്‍ക്കവേയായിരുന്നു അവരുടെ അപ്രതീക്ഷിത മരണം. മലയാളത്തിലെ മര്‍ലിന്‍ മണ്‍ റോ എന്നറിയപ്പെടുന്ന നടിയായിരുന്നു വിജയശ്രീ.
സിനിമയില്‍ പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ അവര്‍ ആത്മഹത്യ ചെയ്തത് എന്തിനു എന്ന് ഇനിയും അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇരുപത്തിനാല് വയസ്സിനുള്ളില്‍ 65 ചിത്രങ്ങളില്‍ അഭിനയിച്ച വിജശ്രീയുടെ മരണം പ്രേക്ഷക ലക്ഷങ്ങളേയാണ് ഞെട്ടിച്ചത്. 1974 മാര്‍ച്ച് മാസത്തിലാണ് ആത്മഹത്യയൊ കൊലപാതകമോ എന്നറിയാത്ത വിജയശ്രീയുടെ മരണം.
പ്രേംനസീറിനോടൊപ്പം ഏറ്റവും കൂടുതല്‍ സിനിമയില്‍ നായികയായിരുന്ന വിജയശ്രീ തമിഴില്‍ ശിവാജിയുടെ നായികയായും വേഷമിട്ടിരുന്നു. 1970 കളിലെ താരസുന്ദരികളില്‍ സെക്‌സ് സിംബലായാണ് വിജയശ്രീ കൂടുതല്‍ തിളങ്ങിയത്. ഗ്‌ളാമര്‍ നര്‍ത്തകിയെന്നും, സെക്‌സ് ബോംബ് എന്നുമുള്ള പേരുകളില്‍ നിന്നും വിജയശ്രീ രക്ഷനേടാന്‍ ആഗ്രഹിച്ചിരുന്നു. പൊന്നാപുരം കോട്ട എന്ന ചിത്രവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് ഇവരുടെ മരണത്തിനു പിന്നിലെന്ന് ആരോപണം അക്കാലങ്ങളില്‍ ഉയര്‍ന്നിരുന്നു. ചിത്രത്തില്‍ ഒരു പാട്ട് സീനില്‍ നായികയുടെ നീരാട്ട് ചിത്രീകരിച്ചിരുന്നു.
പുഴയില്‍ നീരാട്ട് ചിത്രീകരിക്കുന്ന വേളയില്‍ അവിചാരിതമായി അവരുടെ വസ്ത്രം അഴിഞ്ഞുവീണ വേളയില്‍ വിജയശ്രീ അറിയാതെ സൂം ലെന്‍സ് ഉപയോഗിച്ച് അവരുടെ നഗ്‌നത ചിത്രീകരിക്കുകയും ആ വീഡിയോ ക്ലിപ്പുകള്‍ നിരന്തരം അവരെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരുന്നു എന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതല്ല മറ്റു ചില കാരണങ്ങളും നാട്ടുകാരുടെ ഇടയില്‍ അക്കാലത്തു പരന്നിരുന്നു.
വിജയശ്രീയുടെ മരണത്തിനു ശേഷം അഭിനയിച്ചു പൂര്‍ത്തിയാകാനുണ്ടായിരുന്ന യൗവനം എന്ന സിനിമയും വണ്ടിക്കാരി എന്ന സിനിമയും ചേര്‍ത്ത് ഒറ്റ സിനിമയാക്കി പുറത്തിറങ്ങിയതും വമ്പന്‍ ഹിറ്റായി മാറിയിരുന്നു. വിജയശ്രീ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. കാരണം അവര്‍ക്കൊരു പ്രണയമുണ്ടായിരുന്നുവെന്നാണ് അക്കാലത്തെ സഹതാരം കൂടിയായ ശ്രീലത മുമ്പൊരിക്കല്‍ പറഞ്ഞത്.
70 കളില്‍ മലയാള സിനിമ അടക്കി വാണിരുന്ന താരമായിരുന്നു വിജയശ്രീ. ആ കാലത്ത് പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളിലും നടിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഈ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുമായിരുന്നു. നസീര്‍, സത്യന്‍ എന്നിങ്ങനെ മുന്‍നിരനായകന്മാരുടെ ഭാഗ്യനായികയായിരുന്നു വിജയശ്രീ. 21ാം മത്തെ വയസ്സിലായിരുന്നു വിജയശ്രീ മരണത്തിന് കീഴടങ്ങുന്നത്.
ഒരുപാട് ദുരൂഹത ബാക്കിവെച്ചാണ് താരം ചായങ്ങളില്ലാത്ത ലോകത്തിലേയ്ക്ക് യാത്രയായത്. ഇന്നും വിജയശ്രീയുടെ മരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇതിനിടെയാണ് വിജയശ്രീയുടെ മരണം ഒരു ആത്മഹത്യയാണെന്ന് ഇന്നും വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് നടി ശ്രീലത നമ്പൂതിരി ഇടയ്ക്ക് പറഞ്ഞത് .
ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരം അന്ന് ഇക്കാര്യം വ്യക്തമാക്കിയത്. വിജശ്രീയുടെ അടുത്ത സുഹൃത്തായിരുന്നു ശ്രീലത. വിജയശ്രീക്കൊരു ലവര്‍ ഉണ്ടായിരുന്നു. ആ പുള്ളിയെ വിവാഹം കഴിക്കാന്‍ അവര്‍ക്ക് വലിയ താല്‍പര്യമായിരുന്നു.
ഷൂട്ടിംഗ് ഇല്ലാതിരുന്ന സമയത്തൊക്കെ മദ്രാസില്‍ ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെന്ന് ശ്രീലത പറയുമ്പോള്‍ ആ ഇഴയടുപ്പം നമുക്ക് ഊഹിക്കാം. ഒരു സിനിമയുടെ ചിത്രീകരണത്തിനായി ബെംഗ്ലൂരുവില്‍ പോയപ്പോഴാണ് വിജയശ്രീ മരിക്കുന്നത്. ഒരു ചായ കുടിച്ചതിനു ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് മരിക്കുകയായിരുന്നു എന്നാണ് സിനിമാ മേഖല അറിഞ്ഞത്.
ഏറ്റവും വലിയ സങ്കടകരമായ കാര്യം വിജയശ്രീ മരിച്ചപ്പോള്‍ ഒരു താരത്തേയും അവിടെ കണ്ടില്ല എന്ന നടന്‍ രാഘവന്റെ വെളിപ്പെടുത്തലാണ്. സാധാരണയായി സഹപ്രവര്‍ത്തകരുടെ മരണത്തെക്കുറിച്ച് അറിയുമ്പോള്‍ ചിത്രീകരണം നിര്‍ത്തിവെച്ച് എല്ലാവരും അവിടേക്ക് പോവാറുണ്ട്. എന്നാല്‍ വിജയശ്രീയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരും എത്തിയിരുന്നില്ല.
മദ്രാസില്‍ വെച്ചായിരുന്നു താന്‍ ഈ വിവരം അറിഞ്ഞതെന്നാണ് രാഘവന്‍ പറഞ്ഞത് . വിജയശ്രീയുടെ മരണവാര്‍ത്തയെക്കുറിച്ച് അറിഞ്ഞപ്പോള്‍ സഹപ്രവര്‍ത്തകരാരും വന്നില്ലെന്ന് നടന്‍ രാഘവന്‍ പറഞ്ഞത്കേ രളം ഞെട്ടലോടെയാണ് കേട്ടത്.
പ്രേംനസീര്‍, അടൂര്‍ ഭാസി, ശ്രീവിദ്യ ഇവരൊക്കെ അന്ന് സെറ്റിലുണ്ടായിരുന്നു. ആ ചിത്രത്തില്‍ തന്റെ നായികയായി അഭിനയിക്കേണ്ടിയിരുന്നത് വിജയശ്രീയായിരുന്നു. സെറ്റില്‍ കാര്യങ്ങളെല്ലാം പതിവ് പോലെ നടക്കുകയായിരുന്നു. അന്ന് ഷൂട്ടിന് വരില്ലെന്നും തന്റെ നായികയാണ് മരിച്ചതെന്നും മരണവീട്ടില്‍ പോവുകയാണ് താനെന്നും പറഞ്ഞ് അവിടെ നിന്നും ഇറങ്ങുകയായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.
മരണവീട്ടില്‍ എത്തിയതിന് ശേഷം ഒരു താരത്തേയും താനവിടെ കണ്ടില്ലെന്നും രാഘവന്‍ പറയുന്നു. ഏതായാലും സിനിമാക്കാര്‍ തമ്മിലുള്ള കിടമത്സരത്തില്‍ ബലിയാടായ താരറാണിയായി ഓര്‍മയില്‍ വിജയശ്രീ ഇന്നും നിറഞ്ഞു നില്‍ക്കുകയാണ്.
പ്രേതങ്ങളുടെ താഴ്‌വരയിലെ പ്രശസ്തമായ ''മലയാള ഭാഷ തന്‍ മാദകഭംഗി'' എന്ന ഗാനം രാഘവനൊപ്പം പാടി അഭിനയിച്ചത് വിജയശ്രീ ആണ്. ഒരു തലമുറയുടെ മുഴുവന്‍ ഹൃദയം കവര്‍ന്ന സുന്ദരി. വിനയത്തോടെയുള്ള ആ പെരുമാറ്റവും പുഞ്ചിരിയും മറക്കാനാവില്ല.
ജ്വലിക്കുന്ന സൗന്ദര്യത്തിന്റെ ഉടമയായിരുന്നു വിജയശ്രീ. അഭിനയശേഷിയിലും പിന്നിലല്ല. വിധി അവര്‍ക്ക് വേണ്ടി കരുതിവെച്ചത് എന്തൊരു ദുര്‍മരണമായിരുന്നു''രാഘവന്റെ ഓര്‍മ്മ.
സി.ഐ.ഡി നസീര്‍ പരമ്പരയുടെ ഭാഗമായിട്ടാണ് സംവിധായകന്‍ വേണു പ്രേതങ്ങളുടെ താഴ്‌വര ഒരുക്കിയതെങ്കിലും ആ ചിത്രത്തില്‍ പ്രേംനസീര്‍ ഉണ്ടായിരുന്നില്ല എന്ന പ്രത്യേകതയുണ്ട്. ചെന്നൈയില്‍ വിജയശ്രീയുടെ വീടിന്റെ മുന്പിലെ ഒരു ഉദ്യാനത്തില്‍ വെച്ചാണ് മലയാള ഭാഷയില്‍ എന്ന ഗാനം ചിത്രീകരിച്ചത് എന്നാണ് ഓര്‍മ്മ.
പലരും കരുതുന്ന പോലെ മലയാളഭാഷയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പാട്ടല്ല അത്. നായികയായ വിജയശ്രീയുടെ സൗന്ദര്യവര്‍ണ്ണനയാണ്. മയില്‍പ്പീലി കണ്ണുകളില്‍ മാരന്റെ ശരങ്ങളില്‍ മാനത്തിന്‍ മായാനിറം മലരുന്നു, അരയന്നപ്പിട പോല്‍ നീ ഒഴുകുമ്പോള്‍ അഷ്ടപദി മധുര വര്‍ണ്ണന നെഞ്ചില്‍ നിറയുന്നു എന്ന ചരണം ഓര്‍മ്മയില്ലേ? നിര്‍ഭാഗ്യവശാല്‍ ആ പടത്തിന്റെ പ്രിന്റ് ഇപ്പോള്‍ കിട്ടാനില്ല. പഴയ പല പടങ്ങളുടെയും ഗതി അതാണ്.
പ്രേതങ്ങളുടെ താഴ്‌വര പുറത്തിറങ്ങി കഷ്ടിച്ച് ഒരു വര്‍ഷം കൂടിയേ വിജയശ്രീ ജീവിച്ചിരുന്നുള്ളൂ. സിനിമാരംഗത്തെ പ്രമുഖ ബാനറുകള്‍ തമ്മിലുള്ള കിടമത്സരത്തിന്റെ ബലിയാടാകുകയായിരുന്നു ബോക്‌സാഫീസിലെ ആ താരറാണി.
വിജയശ്രീയുടെ അവസാന ചിത്രമായ യൗവനത്തിലും രാഘവനായിരുന്നു ഹീറോ. ഒരൊറ്റ ചോദ്യം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത് .. മലയാള സിനിമ കെട്ടിപ്പടുത്തത് നടിമാരുടെ രക്തത്തിലാണോ. ഏതായാലും ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് വിജയശ്രീ യാത്രയായിട്ട് നാല്‍പ്പത്തി രണ്ട് വര്‍ഷം തികയുന്നു. വര്‍ഷങ്ങള്‍ കന്നു പോയിട്ടും ഇന്നും ഇവരുടെ മരണം ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.
https://www.facebook.com/Malayalivartha