ഒഴിവാക്കിയതല്ല, വിളിക്കാൻ വൈകിയതാണ്; ഐഎഫ്എഫ്കെയുടെ ഉദ്‌ഘാടന ചടങ്ങിൽ സലിം കുമാറിനെ ഒഴിവാക്കിയ വിവാദത്തിൽ പ്രതികരിച്ച് കമൽ

അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ കൊച്ചി എഡിഷന്റെ ഉദ്‌ഘാടന ചടങ്ങിൽ സലിംകുമാറിനെ ഒഴിവാക്കിയ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍.
സലീമിനെ, ഒഴിവാക്കിയതല്ല വിളിക്കാൻ വൈകിയതാണെന്നാണ് കമലിന്റെ പ്രതികരണം. അനാവശ്യമായ വിവാദമാണെന്നും സലീമിനെ ചടങ്ങിൽ നിന്നും ഒഴിവാക്കിയിട്ടില്ലെന്നും. കൂടാതെ ലിസ്റ്റിൽ പേരുണ്ടെന്നും കമൽ വ്യക്തമാക്കി. ഇവിടെ രാഷ്ട്രീയ വിഷയമില്ലെന്നും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കമല്‍ പറയുകയുണ്ടായി. ദേശീയ പുരസ്കാര ജേതാക്കളാണ് മേളയുടെ തിരി തെളിയിക്കേണ്ടത്. ഈ അവസരത്തിൽ സലിംകുമാറിനെ വിളിക്കാതിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് സലിം മാധ്യമങ്ങളോട് പറഞ്ഞത്.
https://www.facebook.com/Malayalivartha