തന്റെ പ്രിയപ്പെട്ട നായികയെ കുറിച്ചുള്ള തുറന്നു പറച്ചിലുമായി ഫഹദ്; പ്രിയപ്പെട്ട നടിയുടെ കണ്ണുകളോടാണ് ആരാധന

മലയാള സിനിമയിലെ യുവ താര നിരകളിൽ ശ്രദ്ധേയനാണ് ഫഹദ് ഫാസിൽ. വ്യത്യസ്ത തരം കഥാപാത്രങ്ങളും ചിത്രങ്ങളുമാണ് താരം മലയാളികളുടെ ഇഷ്ട് നടനായി മാറുവാൻ കാരണം. സിനിമയിൽ ആദ്യമായി വന്ന് പരാജയപ്പെട്ടെങ്കിലും താരം പിന്നീട് വിജയ ചിത്രങ്ങളുമായാണ് സിനിമയിലേക്ക് എത്തിയത്. ഏത് റോളുകളും തന്റെ അഭിനയംകൊണ്ട് നടന്‍ വിസയ്മിപ്പിക്കാറുണ്ട്. പ്രതീക്ഷകളുമായാണ് ഫഹദിന്റെ പുതിയ ചിത്രങ്ങൾക്കായി ആരാധകർ കാത്തിരിക്കുന്നത്.
അഭിനയത്തോടൊപ്പം നിർമ്മാണ മേഖലയിലും സജീവമാണ് ഫഹദ്. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പം എല്ലാം സിനിമകള്‍ ചെയ്തിട്ടുളള താരവുമാണ്. അതെ സമയം ഒരു അഭിമുഖത്തിലൂടെ താന്‍ ഏറെ ഇഷ്ടപ്പെടുന്ന നായികയാരാണെന്ന് ഫഹദ് വെളിപ്പെടുത്തിയിരിക്കുകയാണ്. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ നിരവധി നടികളുമായി ഫഹദ് അഭിനയിച്ചിരുന്നു. മലയാളി നായികമാരെ കൂടാതെ അന്യഭാഷാ നായികമാരുമായും താരം അഭിനയിച്ചിരുന്നു. കൂടാതെ നടിമാർക്കൊപ്പം ലിപ്‌ലോക് രംഗങ്ങളിലും അഭിനയിച്ച് പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു.
1978ല്‍ പുറത്തിറങ്ങിയ കെജി ജോർജിന്റെ ഉള്‍ക്കടല്‍ എന്ന സിനിമയില്‍ അഭിനയിച്ച നടി ശോഭയാണ് മലയാളത്തില്‍ തന്റെ എറ്റവും പ്രിയപ്പെട്ട നായികയെന്ന് ഫഹദ് പറയുന്നു. അവരുടെ കണ്ണുകള്‍ വളരെ ഗ്രെയിസ് ഫുളാണ്. തന്റെ പഠനക്കാലത്ത് ആ നടിയോട് അത്രത്തോളം ആരാധന തോന്നിയിരുന്നു എന്നും ഫഹദ് ഫാസിൽ വ്യക്തമാക്കി.
നിലവിൽ നിരവധി ചിത്രങ്ങളാണ് ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങി കൊണ്ടിടരിക്കുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സീ യൂ സൂണ്‍ ആണ് ഫഹദ് ഫാസിലിന്റെതായി അവസാനം റിലീസ് ചെയ്ത ചിത്രം. മഹേഷ് നാരായണന്റെ തന്നെ മാലിക്ക് ആണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ഇതിനു പുറമെ ഇരുള്‍, തങ്കം, ജോജി, മലയന്‍കുഞ്ഞ്, പാട്ട്, പാച്ചുവും അത്ഭുത വിളക്കും എന്നീ ചിത്രങ്ങളും ഫഹദിന്റെതായി വരാനിരിക്കുന്ന പുതിയ ചിത്രങ്ങളാണ്.
https://www.facebook.com/Malayalivartha