പൃഥ്വിരാജിന്‍റെ ഫിറ്റ്നസ് രഹസ്യത്തെകുറിച്ച് ഫിസിക്കല്‍ ട്രെയിനര്‍ അജിത് ബാബു; ആടുജീവിതം ചിത്രീകരണത്തിന്റെ അവസാന നാളുകളിൽ പൃഥ്വിയുടെ ബോഡി ഫാറ്റ് ലെവല്‍ അപകടകരമാം വിധം താണുപോയി

ഓരോ ചിത്രത്തിലെയും കഥാപാത്രത്തിനായി ശരീരത്തിൽ കഠിന പ്രയത്നം ചെയ്യുന്ന വ്യക്തിയാണ് പൃഥ്വിരാജ്. സിനിമയിലെ മറ്റു താരങ്ങളെ പോലെ പൃഥ്വിരാജും തന്റെ ഫിറ്റ്നസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വർഷം ആടുജീവിതത്തിന് വേണ്ടി നടത്തിയ മേക്കോവര്‍ വാര്‍ത്തകളില്‍ നിറഞ്ഞതായിരുന്നു. ആടൂജീവിതം ചിത്രീകരണത്തിന് പിന്നാലെ തന്റെ ഫിറ്റ്‌നെസ് പഴയതുപോലെ വീണ്ടെടുത്തിരുന്നു . പുതിയ സിനിമകളിലെല്ലാം വേറിട്ട ലുക്കുകളിലാണ് താരം എത്തുന്നത്.
ഇപ്പോളിതാ താരത്തിന്റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തുകയാണ് താരത്തിന്റെ ഫിസിക്കല്‍ ട്രെയിനറായ അജിത് ബാബു.ഒരു മാഗസിന് നൽകിയ അഭിമുഖത്തിലൂടെയാണ് അജിത് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയ്ക്ക് വേണ്ടി അദ്ദേഹം ചെയ്യുന്ന ഹാർഡ്‌വർക്കുകളെ കുറിച്ചും ആടുജീവിതത്തിൽ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചുമൊക്കെ അദ്ദേഹം പറയുന്നു. ഒരു കുടുംബ സുഹൃത്ത് എന്ന നിലയിലാണ് താരത്തെ അജിത് പരിചയപ്പെടുത്തിയത്. ഫിറ്റ്‌നസില്‍ തന്നെക്കാള്‍ അനുഭവ പരിചയം ഉള്ളയാളാണ് പൃഥ്വിരാജ്. ഒരു പ്രമുഖ താരം ഫിറ്റ്‌നസ് ട്രെയിനറെ തേടുന്നു എന്ന് മാത്രമേ എന്നോട് പറഞ്ഞത്. അപ്പോൾ കൊച്ചിയിലൊരു ജിമ്മില്‍ ജോലി ചെയ്യുകയായിരുന്നു . പിറ്റേന്ന് തന്നെ പോയി കണ്ടു. ഇരുപത് മിനിറ്റേ സംസാരിച്ചുള്ളൂ. എന്നെ അദ്ദേഹം സെലക്ട് ചെയ്തു. അഞ്ച് വര്‍ഷം മുന്‍പായിരുന്നു അത്. ഇപ്പോള്‍ ലൊക്കേഷനില്‍ അദ്ദേഹത്തോടൊപ്പം ഞാനുമുണ്ടാകും. ഫിറ്റ്‌നസില്‍ പണ്ടേ വളരെയധികം ശ്രദ്ധ ചെലുത്തുന്ന ആളാണ് പൃഥ്വിരാജ്.
എന്നാൽ, ജനങ്ങൾ അടുത്ത കാലത്തണ് അദ്ദേഹത്തെ ശ്രദ്ധിച്ച് തുടങ്ങിയത്. ഓരോ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം ശരീരത്തില്‍ വ്യത്യാസങ്ങള്‍ വരുത്തും. താൻ വരുമ്പോള്‍ ‘ഊഴം’ കഴിഞ്ഞു ‘ടിയാന്‍’ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. അതില്‍ അദ്ദേഹത്തിന് രണ്ടു ഗെറ്റപ്പുണ്ടായിരുന്നു. പിന്നീട് ‘വിമാനം’ എന്ന ചിത്രത്തിന് വേണ്ടി മെലിഞ്ഞു. ‘ആടുജീവിത’ത്തിനായി പൃഥ്വിരാജ് മെലിയുന്നത് കണ്ടു ആളുകള്‍ വിഷമിച്ചിരുന്നു. ഷൂട്ടിങ്ങിന്റെ അവസാന നാളുകളായപ്പോൾ അദ്ദേഹത്തിന്റെ ബോഡി ഫാറ്റ് ലെവല്‍ അപകടകരമാം വിധം താണിരുന്നു. പിന്നീട് ഒരു മാസത്തെ വിശ്രമം, ഡയറ്റ്, ട്രെയിനിങ്, തുടങ്ങിയവയിലൂടെയാണ് നല്ല ബോഡി ഫിറ്റ്‌നസിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത്. മെലിയുന്നത് ശാസ്ത്രീയമായ രീതികളിലൂടെയാണെങ്കില്‍ പേടിക്കാനില്ല എന്നതാണ് തന്റെ അഭിപ്രായമെന്ന് അജിത് കൂട്ടി ചേർത്തു.
അതേസമയം, പൃഥ്വിരാജിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. നവാഗത സംവിധായകര്‍ക്കൊപ്പവും പൃഥ്വിയുടെ പുതിയ സിനിമകള്‍ വരുന്നുണ്ട്. കൂടാതെ, നിര്‍മ്മാണ മേഖലയിലും സജീവമാണ് താരം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നടന്‍ സിനിമകള്‍ നിര്‍മ്മിക്കുന്നത്. ബാനറില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം നയനായിരുന്നു. പിന്നാലെ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രവും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിർമ്മിച്ചതാണ്.
https://www.facebook.com/Malayalivartha