മരട് 357 സിനിമയുടെ റിലീസ് കോടതി തടഞ്ഞു: കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്ന് വാദം

മരട് 357 സിനിമയുടെ റിലീസ് കോടതി തടഞ്ഞു. ഫെബ്രുവരി 19ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് കോടതിയുടെ നടപടി. സിനിമയുടെ ട്രെയ്‌ലറും റിലീസ് ചെയ്യാന്‍ പാടില്ല. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. മരട് ഫ്‌ളാറ്റ് പൊളിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെ കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്ന ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ വാദം, സിനിമ നിര്‍മ്മാതാകള്‍ക്ക് മറ്റ് നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടെന്നും ഇവര്‍ കോടതിയില്‍ വാദം ഉന്നയിച്ചു.
എറണാകളും മുന്‍സിഫ് കോടതിയാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. അതേ സമയം ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന രംഗങ്ങള്‍ ഒന്നും തന്നെ ചിത്രത്തില്‍ ഇല്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ കണ്ണന്‍ താമരക്കുളം വ്യക്തമാക്കി. ജയറാം നായകനായി എത്തിയ പട്ടാഭിരാമന് ശേഷം കണ്ണന്‍ താമരക്കുളം നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മരട് 357.
https://www.facebook.com/Malayalivartha