ഇത്തവണ പ്രശ്നക്കാരി എസ്‌തറാണോ? ദൃശ്യം രണ്ടാം ഭാഗത്തിലെ ചോദ്യങ്ങൾക്ക് മറുപടിയുമായി അൻസിബ ഹസൻ

മലയാള സിനിമാപ്രേക്ഷകർ ആരാധനയോടുകൂടി കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം2. ഒന്നാം ഭാഗത്തിനുശേഷം ഏഴു വർഷം കഴിഞ്ഞതിനുശേഷമാണ് രണ്ടാം ഭാഗം എത്തുന്നത്. മോഹൻലാലും ജീത്തുജോസെഫും എന്ത് നിഗൂഢതയാണ് കരുതിവെച്ചിരിക്കുന്നതെന്ന് അറിയുവാനുള്ള ആഗ്രഹത്തിലാണ് ആരാധകർ. ഒന്നാം ഭാഗത്തെ ട്വിസ്റ്റുകളെ ഞെട്ടിക്കുന്ന രീതിയിലായിരിക്കുമോ എന്ന സംശയത്തിലുമാണ് പ്രേക്ഷകർ.
ദൃശ്യം 2 ന്റെ ടീസർ ഇറങ്ങിയപ്പോൾ തന്നെ ആരാധകരിൽ നിന്നും വിവിധ രീതിയിലുള്ള കഥകൾ സോഷ്യൽ മീഡിയയിൽ വന്നു കഴിഞ്ഞു. മൃതദേഹം പ്രളയത്തില്‍ പുറത്ത് വന്നത് മുതല്‍ പുതിയ വില്ലന്റെ വരവടക്കം പല തരത്തിലുള്ള കഥകളും ആരാധകർ പ്രചരിപ്പിച്ചിരുന്നു. ഇതിനോടൊപ്പം ആദ്യ ഭാഗത്തില്‍ മൂത്തമകളുമായി ബന്ധപ്പെട്ടാണ് കഥ പോയതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ഇളയ മകളായിരിക്കാം പ്രശ്‌നക്കാരിയെന്നും പറഞ്ഞിരുന്നു. ഇങ്ങനെ പല തരത്തിലുള്ള വ്യാഖ്യാനങ്ങൾ സമൂഹമാധ്യമങ്ങളിൽ തകൃതിയായി നടക്കുന്നുണ്ട്.
ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലെയും ആരാധകരുടെയും സംശയങ്ങൾക്ക് മറുപടിയുമായി അൻസിബ എത്തിയിരിക്കുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് അൻസിബ. മോഹന്‍ലാലിന്റേയും മീനയുടേയും മൂത്തമകളായാണ് അന്‍സിബ എത്തിയത്. ആദ്യഭാഗത്തില്‍ അന്‍സിബയുടെ കഥാപാത്രത്തിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളിലൂടെയായിരുന്നു സിനിമ കടന്നു പോയത്. മകളെ രക്ഷപ്പെടുത്താനായി റാണിയും ജോര്‍ജുകുട്ടിയും നടത്തുന്ന ശ്രമങ്ങളായിരുന്നു ദൃശ്യം ഒന്നിൽ കാണാൻ കഴിഞ്ഞത്.
എന്നാൽ, രണ്ടാം ഭാഗത്തിൽ വരുമ്പോൾ ചിത്രത്തിലെ പ്രശ്നക്കാരി അനു ആണൊന്നായിരുന്നു പ്രേക്ഷകരുടെ സംശയം. അനു പ്രശ്‌നത്തില്‍ ചെന്നു ചാടുന്നതും തുടര്‍ന്ന് ആരോ കൊല്ലപ്പെടുകയും ചെയ്യുന്നു. ഇതോടെ ആദ്യ ഭാഗത്തിലേത് പോലെ വീണ്ടും കുറ്റകൃത്യം മറച്ചുവെക്കാനായി ജോര്‍ജുകുട്ടി ശ്രമിക്കുന്നതാണോ പുതിയ കഥയെന്നായിരുന്നു ചോദ്യം. ഇപ്പോഴിതാ ഈ ചോദ്യത്തിന് ഒരു യൂട്യൂബ് ചാനലിലൂടെ മറുപടി നൽകുകയാണ് അൻസിബ.''ഞങ്ങള്‍ മൊബൈല്‍ വാങ്ങിക്കാന്‍ പോകുന്ന സീനില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ ട്രോളുകളും സജീവമായി. ആദ്യത്തെ മോള്‍ടെ കഴിഞ്ഞു, ഇനിയിതാ രണ്ടാമത്തെവള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിച്ചു കൊടുക്കാന്‍ പോവുകയാണ്. എന്തോ പ്രശ്‌നമുണ്ട്, ആരെയോ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ടെന്നൊക്കെ'' അന്‍സിബ മറുപടി നൽകി.
അന്നേ ദിവസം രാത്രിയിൽ അൻസിബയും എസ്തറും തമ്മിലുണ്ടായ ചാറ്റിനെ കുറിച്ചും താരം പറയുകയുണ്ടായി. "നമ്മള്‍ എന്ത് ചെയ്താലും ആരേയൊ കൊന്ന് കുഴിച്ച് മൂടിയെന്നാണല്ലോ പറയുന്നത്" എന്നായിരുന്നു ചര്‍ച്ചയെന്ന് അന്‍സിബ പറഞ്ഞു. അതേസമയം ജോര്‍ജുകുട്ടി ഒരു സീരിയല്‍ കുറ്റവാളി അല്ലെന്നും ക്രിമിനലൊന്നുമല്ലെന്നും അന്‍സിബ കൂട്ടിച്ചേർത്തു. മകളൊരു ക്രൈം ചെയ്തു. അതില്‍ നിന്നും അവളെ രക്ഷപ്പെടുത്താനായാണ് അയാള്‍ അങ്ങനൊക്കെ ചെയ്തതെന്നും അന്‍സിബ പറയുകയുണ്ടായി.
എന്നാൽ, ദൃശ്യം 2 ഒരു ഫാമിലി ഡ്രാമയാണെന്നും അന്‍സിബ പറഞ്ഞു. അന്നത്തെ സംഭവത്തിന് ശേഷം അവരുടെ ജീവിതം എങ്ങനെയാണെന്നാണ് രണ്ടാം ഭാഗത്തിൽ പറയുന്നത്. അന്നൊരു ക്രൈം ചെയ്തതിന്റെ ട്രോമ അവരുടെ ജീവിതത്തിലുണ്ട്. അതിന് ശേഷമുള്ള അവരുടെ ജീവിതം അതിലും ബുദ്ധിമുട്ടേറിയതാണെന്നും അന്‍സിബ വെളിപ്പെടുത്തി. പകുതിപേർ ജോർജ്കുട്ടിയെയും കുടുംബത്തെയും വിശ്വസിക്കുബോൾ പകുതിപേർ വിശ്വസിക്കാതിരിക്കുകയാണ്. പലരും പലതും പറഞ്ഞു നടക്കുന്നുണ്ട്. എന്നാല്‍ ഇതിനൊക്കെയിടയിലും അവര്‍ സന്തോഷത്തോടെ ജീവിക്കാന്‍ ശ്രമിക്കുന്നു. ഇത്തരത്തിലൊരു കഥയാണ് രണ്ടാം ഭാഗത്തിൽ. തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ മൂലം ഇപ്പോഴും ട്രോമയിലൂടെ കടന്നു പോകുന്നതാണ് തന്റെ കഥാപാത്രമായ അഞ്ജുവെന്നും അന്‍സിബ പറഞ്ഞു.
https://www.facebook.com/Malayalivartha