ആമസോൺ പ്രൈമിലൂടെ റിലീസിനെത്താൻ കാത്തിരുന്ന ദൃശ്യം 2 ചോർന്നു..! ടെലഗ്രാമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്...

ഫെബ്രുവരി 19 ഇന്ന് ആമസോൺ പ്രൈമിലൂടെ റിലീസിനെത്താൻ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാല്‍, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
എന്നാൽ, ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ദൃശ്യം 2ന്റെ വ്യാജ പതിപ്പ് ടെലിഗ്രാമിലൂടെ ചോർന്നു. അര്‍ധരാത്രിയോടെയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. നിര്‍മാതാക്കള്‍ ഇതെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ആദ്യമായിട്ടാണ് മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രം നേരിട്ട് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ വഴി റിലീസ് ചെയ്തത്. 2011 ല്‍ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
അർധരാത്രി 12ന് ആമസോൺ പ്രൈം വിഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. കോവിഡ് നിയന്ത്രണങ്ങൾ മൂലമാണ് ദൃശ്യം 2 ഒടിടി റിലീസാക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്. മലയാള സിനിമയിലെ ബോക്സോഫീസ് റെക്കോഡ് സൃഷ്ടിച്ച ചിത്രമാണ് ദൃശ്യത്തിന്റെ ആദ്യഭാഗം. കേബിൾ ടിവി ഓപ്പറേറ്ററായ ജോർജുകുട്ടിക്കും കുടുംബത്തിനും സംഭവിച്ച ദുരന്തവും അതിനെ അവർ അതിജീവിച്ച വഴിയും ഓരോ പ്രേക്ഷകരെയും ആവേശം കൊള്ളിച്ച മുഹൂർത്തങ്ങളായിരുന്നു. അതേ ആവേശത്തോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ കാത്തിരുന്നതും.
ആദ്യഭാഗത്തിൽ നിന്ന് ജോർജുകുട്ടിയും കുടുംബവും ഒരുപാട് വളർന്നു എന്നത് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാം. കേബിൾ ഓപ്പറേറ്ററിൽ നിന്ന് തിയറ്റർ ഉടമയും പ്രൊഡ്യൂസറും ഒക്കെയായ ജോർജുകുട്ടിക്ക് നല്ല വീടും കാറുമൊക്കെയായി.
ആദ്യഭാഗം പോലെ തന്നെ സംഘർഷഭരിതമാകും രണ്ടാം ഭാഗമെന്ന് തന്നെയാണ് ട്രെയിലർ വ്യക്തമാക്കുന്നത്. പ്രേക്ഷകരെ മുൾമുനയിലിരുത്തുന്നതാകും ചിത്രമെന്നാണ് ട്രെയിലർ കണ്ടവർ പങ്കുവയ്ക്കുന്ന പ്രതീക്ഷ. ഒരു കോടി ആളുകളാണ് ട്രെയിലർ കണ്ടു കഴിഞ്ഞത്. ഐഎംഡിബി സിനിമാ വെബ്സൈറ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ദൃശ്യം 2 സ്ഥനം ഉറപ്പിച്ചിരിക്കുന്നത്.
അതേസമയം, ദൃശ്യം 2നെ വാനോളം പുകഴ്ത്തി നടനും സംവിധാകനുമായ പൃഥ്വിരാജ് സുകുമാരൻ. പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത് ഒരു അത്ഭുതമാണെന്നും ജോർജുകുട്ടി മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നുമാണെന്നും പൃഥ്വിരാജ് പറയുന്നു.
താൻ ദൃശ്യത്തെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് കുറെക്കാലമായി. ചിത്രത്തിന്റെ ആഗോള റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുന്നു. അതു കൊണ്ട് ഇനി കാത്തിരിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഒരു മികച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുകയെന്നത് വലിയ ഉത്തരവാദിത്തമാണ്.
ദൃശ്യം പോലെ ഇൻഡസ്ട്രിയെ തന്നെ മാറ്റി മറിച്ച ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമ്പോഴുണ്ടാകുന്ന മാനസിക സമ്മർദം വലുതാണ്. പക്ഷേ ജീത്തു എത്ര മനോഹരമായിട്ടാണ് ഇത് സൃഷ്ടിച്ചത്. 6 വർഷത്തിനു ശേഷം ജോർജുകുട്ടി എത്തുന്നത് എങ്ങനെയായിരിക്കും ?
അദ്ദേഹത്തിന് എന്തു സംഭവിച്ചിരിക്കാം ? അദ്ദേഹം പിടിക്കപ്പെടുമോ ? നിയമത്തെ വീണ്ടും കബളിപ്പിക്കാൻ അദ്ദേഹത്തിനാകുമോ ? ഇതൊക്കെ നിങ്ങൾക്ക് ഊഹിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അങ്ങനെ വിചാരിക്കരുത്. നിങ്ങൾക്കായി വലിയൊരു അത്ഭുതം കാത്തിരിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.
https://www.facebook.com/Malayalivartha