മികച്ച പ്രതികരണങ്ങളുമായി ദൃശ്യം 2; ആദ്യ ഭാഗത്തോട് നീതിപുലർത്തുന്ന സിനിമയാണെന്ന് ആരാധകർ, പ്രശംസകളുമായി തമിഴിലെ ട്രേഡ് അനലിസ്റ്റുകളും നിരൂപകരും, വ്യത്യസ്തമായ രീതിയിൽ ജീത്തുവിനെ അഭിനന്ദിച്ച് ശ്രീജിത്ത് പണിക്കർ

സിനിമാ പ്രേമികൾ വളരെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് ദൃശ്യം 2. കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായിരുന്നു പ്രതികരണം ലഭിച്ചത്. ഉറക്കം ഒഴിച്ചിരുന്ന് ആദ്യ മണിക്കൂറിൽത്തന്നെ പതിനായിരങ്ങളാണ് സിനിമ കണ്ടിരിക്കുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമയാണ് ദൃശ്യം 2 എന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പങ്കുവെയ്ക്കുന്നത്.
തമിഴിലെ ട്രേഡ് അനലിസ്റ്റുകളും നിരൂപകരും ചിത്രത്തെ പ്രശംസിച്ച് എത്തുകയാണ്. മികച്ച ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രമെന്നും പ്രേക്ഷരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് സാധിക്കുമെന്നും നിരൂപകർ പറയുന്നു .ജിത്തുജോസഫിന്റെ സംവിധാനവും മോഹൻലാലിൻറെ അഭിനയവും മികച്ചതെന്നും പറയുന്നു. ദൃശ്യത്തിന്‍റെ രണ്ടാംഭാഗത്തിന് ആവശ്യമായത് എന്തൊക്കെയെന്ന് കൃത്യമായി ഉള്‍ക്കൊണ്ട്, അനാവശ്യ ഘടകങ്ങൾ ഒഴിവാക്കി ചുരുക്കിയതായിരുന്നു ചിത്രത്തിന്റെ കഥ. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും ഈ രീതി കാണാവുന്നതാണ്.
ഫേസ്ബുക്കിലൂടെ വ്യത്യസ്‌തമായ രീതിയിലായിരുന്നു ശ്രീജിത്ത് പണിക്കർ അഭിനന്ദിച്ചത്. "മൂവാറ്റുപുഴ ഭാഗത്ത് തെളിയിക്കപ്പെടാത്ത കൊലപാതക കേസുകൾ വല്ലതും ഉണ്ടെങ്കിൽ ജീത്തു ജോസഫിനെ കൂടി പ്രതിപ്പട്ടികയിൽ ചേർത്ത് അന്വേഷിക്കണം!" എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്.
ഒരു കൊലപാതകം, സമര്‍ത്ഥമായി തെളിവുകള്‍ ഒളിപ്പിച്ച് സ്വന്തം കുടുംബത്തിനായി ജീവിക്കുന്ന നായകന്റെ കഥയില്‍ യാതൊരു പാളിച്ചകളുമില്ലാതെ കെട്ടുറപ്പുള്ള സസ്പെൻസ് നിറഞ്ഞ തിരക്കഥ ഒരുക്കിയ സംവിധായകന്‍ ജീത്തു ജോസഫിനെയാണ് സിനിമ കണ്ടവർ അഭിനന്ദിക്കുന്നത്.
മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്ഥേർ, സായികുമാർ എന്നിവർ ആയിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിൽ ആകെയുള്ള ഒരു ഗാനം സിനിമയുടെ മൂഡിനോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. അതേസമയം പശ്ചാത്തല സംഗീതത്തിന് വളരെ പ്രാധാന്യം നൽകുന്നുണ്ട്.
https://www.facebook.com/Malayalivartha