മഞ്ജു വാര്യരുടെ പുതിയ ചിത്രം ചതുര്‍മുഖത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്
മഞ്ജു വാരിയറും സണ്ണി വെയിനും കേന്ദ്ര കഥാപാത്രങ്ങളായ ടെക്നോഹൊറര്‍ ചിത്രം ചതുര്‍മുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്. സിനിമക്കകത്തും പുറത്തുമുള്ള നിരവധി പ്രമുഖരുടെ ഒഫിഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ദുരൂഹമായ പശ്ചാത്തലത്തിലുള്ള മോഷന്‍ പോസ്റ്ററില്‍ മഞ്ജു വാര്യരും സണ്ണി വെയിനുമാണുള്ളത്. പോസ്റ്റര്‍ പ്രേക്ഷകരുടെ ഇടയില്‍ വൈറലായിട്ടുണ്ട്.
മലയാള സിനിമ ചരിത്രത്തിലെ ആദ്യ ടെക്നോഹൊറര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണിത്. മഞ്ജു വാരിയര്‍, സണ്ണി വെയിന്‍ എന്നിവരെ കൂടാതെ, അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവന്‍ പ്രജോദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാള സിനിമയില്‍ വരാന്‍ പോകുന്ന ആദ്യ ടെക്നോഹൊറര്‍ ആയതു കൊണ്ട് തന്നെ അസാധാരണ തിയ്യറ്റര്‍ എക്സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് ചിത്രത്തിന്നു നല്കാന് സാധിക്കും എന്ന് തീര്‍ച്ച.
https://www.facebook.com/Malayalivartha