Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'നമ്മളൊരു മീന മാത്രമാണ് ജീവിതത്തില്‍ റാണിയല്ല. സമചിത്തത കൈവിടുന്നുവെന്നു തോന്നുമ്പോള്‍ നമ്മള്‍ മീനയാണെന്ന്, മീന മാത്രമാണെന്ന് മറക്കാതിരിക്കുക. പിന്നെല്ലാം ഓക്കെ...' ദൃശ്യം 2 നെക്കുറിച്ച്‌ എഴുത്തുകാരിയും അദ്ധ്യപികയുമായ ശാരദക്കുട്ടി എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

22 FEBRUARY 2021 12:04 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളും, നിരൂപണവും, ട്രോളുമൊക്കെയായി സോഷ്യല്‍ മീഡിയയിൽ നിറയെ വാദങ്ങൾ ഉയരുകയാണ്. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള പ്രമുഖര്‍ സിനിമയെ വാനോളം പുകഴ്ത്തികൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോഴിതാ ദൃശ്യം 2 നെക്കുറിച്ച്‌ എഴുത്തുകാരിയും അദ്ധ്യപികയുമായ ശാരദക്കുട്ടി എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചിത്രം തന്നെ പഠിപ്പിച്ചത് എന്താണെന്നാണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;

ദൃശ്യം 2 എന്നെ പഠിപ്പിച്ചതിത്ര മാത്രം ജീവിതത്തെ നേരിടുമ്ബോള്‍ പെണ്ണുങ്ങളേ, നമ്മള്‍ മീനയുടെ ടൈറ്റായി പിന്‍ ചെയ്ത സാരി ഓര്‍മ്മിക്കണം. അലസമായ വിടര്‍ന്ന ആ കണ്‍പീലിയും കാറ്റിലിളകുന്ന നേര്‍മ്മയേറിയ മുടിയും ഓര്‍ക്കണം. ജോര്‍ജൂട്ടിയെ ഇപ്പോ പോലീസ് പിടിക്കുമെന്നാകുന്ന സമയത്ത് കരഞ്ഞു വന്ന് 'ഞാനാണെല്ലാത്തിനും കാരണക്കാരി ' എന്നു പറയുന്ന സമയത്തെ ആ മാച്ചിങ് പ്രിന്റഡ് ബ്ലൗസ് ശ്രദ്ധിച്ചോ? അങ്ങനെയൊക്കെയേ ജീവിതത്തോടാകാവൂ. അല്ലാതെ ഒരു മാതിരി ഗീതാപ്രഭാകറിനെപ്പോലെ അലറുകയും കണ്ണു തുറിക്കുകയും എന്തൊരോവറാണതൊക്കെ . നമ്മളെപ്പോഴും ഓര്‍ക്കണം , നമ്മളൊരു മീന മാത്രമാണ് ജീവിതത്തില്‍ റാണിയല്ല. സമചിത്തത കൈവിടുന്നുവെന്നു തോന്നുമ്ബോള്‍ നമ്മള്‍ മീനയാണെന്ന്, മീന മാത്രമാണെന്ന് മറക്കാതിരിക്കുക. പിന്നെല്ലാം ഓക്കെ . എസ്.ശാരദക്കുട്ടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (3 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (3 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (4 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (4 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (4 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (4 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (4 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (5 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (6 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (7 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (7 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (8 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (8 hours ago)

Malayali Vartha Recommends