Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...

അഞ്ജുവിനെ കുറിച്ച് തുറന്നുപറച്ചിലുമായി അൻസിബ; കഴിഞ്ഞ നാല് വര്‍ഷമായി സിനിമ ചെയ്തിട്ടില്ല, പല ഡോക്ടര്‍മാരോടും സംസാരിച്ചു

22 FEBRUARY 2021 04:10 PM IST
മലയാളി വാര്‍ത്ത

ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2വിന് പ്രേക്ഷകരുടെ ഇടയിൽ വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ജീത്തു ജോസഫിന്റെ പ്രകടനത്തെയും സിനിമയിലെ ഓരോ കഥാപാത്രത്തെയും അഭിനന്ദിക്കാത്തവർ ചുരുക്കം ചിലർ മാത്രമാണ്. ചിത്രത്തിൽ ജോർജ്കുട്ടിയുടെ മകളായ അഞ്ജുവിന് പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അൻസിബ ആയിരുന്നു ഈ വേഷത്തിലെത്തിയത്.

അൻസിബയുടെ രണ്ടാം വരവായിരുന്നു ദൃശ്യം2. നാലുവർഷങ്ങൾക്ക് ശേഷമായിരുന്നു അൻസിബ ക്യാമറയ്ക്ക് മുന്നിലെത്തിയതെങ്കിലും മികവുറ്റ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. ഇപ്പോഴിതാ സിനിമ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലൂടെ മടങ്ങി വന്നതിനെ കുറിച്ചുമെല്ലാം അന്‍സിബ മനസ് തുറന്നിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അൻസിബ സിനിമാ ജീവിതത്തെ കുറിച്ച് വാചാലയായത്.

കഴിഞ്ഞ നാല് വര്‍ഷമായി സിനിമ ചെയ്തിട്ടില്ല. ദൃശ്യത്തിന് ശേഷം മൂന്നോ നാലോ സിനിമകള്‍ ലഭിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത് പോലുള്ള കഥാപാത്രങ്ങളും ലഭിച്ചില്ല. അങ്ങനെയായിരുന്നു സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. വീണ്ടും സിനിമയിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ലെന്നും അന്‍സിബ പറയുന്നു. ഇനി സിനിമ വേണ്ട എന്ന തീരുമാനത്തിലെത്തുകയായിരുന്നുവെന്നും അന്‍സിബ പറഞ്ഞു.
സിനിമ വേണ്ടെന്ന് തീരുമാനിച്ച അന്‍സിബ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും. ബിഎസ്സി വിഷ്വല്‍ കമ്യൂണിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ദൃശ്യം 2 എന്നത് എല്ലാവരേയും പോലെ തന്റെ മനസിലുമുണ്ടായിരുന്നില്ലെന്നും അന്‍സിബ പറഞ്ഞു. ദൃശ്യം 2വിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മൂന്ന് ആഴ്ച മുമ്പ് മാത്രമാണ് അറിയുന്നതെന്നും ഒന്നര മണിക്കൂറു കൊണ്ട് തിരക്കഥ വായിച്ചു തീര്‍ത്തുവെന്നും അന്‍സിബ വ്യക്തമാക്കി.

തിരക്കഥ വായിക്കുമ്പോള്‍ തനിക്ക് അപസ്മാര രോഗിയായി അഭിനയിക്കുന്നതില്‍ നല്ല ടെന്‍ഷനുണ്ടായിരുന്നുവെന്നും. അഭിനയത്തില്‍ അനുഭവ സമ്പത്ത് കുറവായതിനാൽ, റഫറന്‍സിനായി മറ്റ് സിനിമകള്‍ നോക്കിയെങ്കിലും ഇത്തരം കഥാപാത്രങ്ങള്‍ നന്നേ കുറവായിരുന്നുവെന്നും അന്‍സിബ പറയുകയുണ്ടായി. പിന്നീട് താന്‍ പല ഡോക്ടര്‍മാരുമായി സംസാരിച്ചെന്നും ഷൂട്ടിങ്ങിന് മുമ്പ് നടത്തിയ ഈ റിസര്‍ച്ച് അഭിനയത്തില്‍ സഹായമായെന്നും അന്‍സിബ പറയുന്നു.

ഇപ്പോള്‍ സിനിമയ്ക്കും തന്റെ പ്രകടനത്തിനും നല്ല അഭിപ്രായങ്ങള്‍ ലഭിക്കുമ്പോള്‍ ഇത്രയും സാധ്യതയുള്ളൊരു കഥാപാത്രം നല്‍കിയതിന് അൻസിബ നന്ദി പറയുന്നത് ജീത്തു ജോസഫിനാണ്. പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ തനിക്ക് ഒരുപാട് സന്തോഷം നല്‍കുന്നുണ്ട്. യാതൊരു ബന്ധമില്ലാത്തവര്‍ പോലും വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. വലിയൊരു താരനിരയുടെ ഇടയില്‍ നിന്നും ശ്രദ്ധിക്കുന്നുവെന്നത് പ്രധാനമായി കാണുന്നുവെന്നും അന്‍സിബ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 minutes ago)

തിരുവനന്തപുരം സ്വദേശികളായ യുവാക്കൾ ശബരിമലയിൽ പോയി മടങ്ങവേ അപകടത്തിൽ മരിച്ചു  (14 minutes ago)

ആദ്യ ഗഡുവായി കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ  (43 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ പേര് മാറ്റാനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്രം  (9 hours ago)

തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി  (10 hours ago)

കുറഞ്ഞ ശിക്ഷയായിപ്പോയെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സംവിധായകന്‍ കമല്‍  (10 hours ago)

ആരാധകരുടെ ഹൃദയം കവര്‍ന്ന് രേണു സുധി  (10 hours ago)

തദ്ദേശ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയെന്ന് ബിനോയ് വിശ്വം  (11 hours ago)

നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി  (11 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് നടന്‍ ശിവദാസനെതിരെ കേസ്  (11 hours ago)

ദേശീയതലത്തില്‍ സൃഷ്ടിക്കപ്പെടുന്ന ആരവത്തിന്റെ പ്രഭവ കേന്ദ്രം തിരുവനന്തപുരം കോര്‍പ്പറേഷനാണ്: ബിജെപിയുടെ പരാജയ കണക്ക് നിരത്തി ജോണ്‍ ബ്രിട്ടാസ്  (12 hours ago)

പള്‍സര്‍ സുനി ഫോണില്‍ വിളിച്ച യുവതി ആരെന്നുള്ള വിവരങ്ങള്‍ പുറത്ത്  (12 hours ago)

പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന ആ യുവതിയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്ന് കോടതി  (12 hours ago)

സ്വന്തം പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. നേതാവ്  (12 hours ago)

പോലീസ് റെയ്ഡിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 21കാരിക്ക് നാലാം നിലയില്‍ നിന്ന് വീണ് ഗുരുതര പരിക്ക്  (12 hours ago)

Malayali Vartha Recommends