ഉണ്ണിക്കണ്ണന്റെ സ്വപ്നം ഒടുവില്‍ സഫലമായി

വിജയ്‌യുടെ ആരാധകനായ മംഗലം ഡാം സ്വദേശി ഉണ്ണിക്കണ്ണന്റെ സ്വപ്നം ഒടുവില്‍ സഫലമായി. വിജയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് ഉണ്ണിക്കണ്ണന്‍ മംഗലം ഡാം ഇക്കാര്യം അറിയിച്ചത്. ജനനായകന്‍ സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രമാണ് ഉണ്ണിക്കണ്ണന്‍ പങ്കുവച്ചത്. ഫൈറ്റ് സ്വീക്വന്‍സിന്റെ ഷൂട്ട് കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് എടുത്തതാണ് ചിത്രമെന്നാണ് ലഭിക്കുന്ന സൂചന. നിരവധി പേര്‍ ഉണ്ണിക്കണ്ണനെ അഭിനന്ദിച്ച് പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. നടന്‍ ചന്തു സലിംകുമാര്‍ ഉണ്ണിക്കണ്ണന്റെ പോസ്റ്റ് സ്‌റ്റോറിയുമാക്കി.
വിജയ്‌യുടെ ആരാധകനായ ഉണ്ണിക്കണ്ണന്‍ ഏറെക്കാലമായി താരത്തെ കാണാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 2025 ജനുവരിയില്‍ കാല്‍നടയായി വിജയ്‌യെ കാണാന്‍ പോകുന്ന ഉണ്ണിക്കണ്ണന്റെ വീഡിയോകളും വാര്‍ത്തകളും പുറത്തുവന്നിരുന്നു. വീട്ടില്‍ നിന്ന് അമ്മയുടെയും അച്ഛന്റെയും അനുഗ്രഹം വാങ്ങിയാണ് വിജയ്‌യെ കാണാന്‍ ഇറങ്ങിയതെന്ന് ഉണ്ണിക്കണ്ണന്‍ അന്ന് പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























