Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

'അവരെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ അവരുടെ ജീവിതത്തിലെ പ്രയാസങ്ങളും അവരുടെ ഏകാന്തതയും പ്രതിസന്ധിഘട്ടങ്ങളുമൊക്കെ കണ്ടു മനസ്സിലാക്കാന്‍ സാധിച്ചു. അവരെ നിരീക്ഷിച്ച്‌ അവര്‍ക്കു വേണ്ടിയാണ് ഞാന്‍ ഈ പാട്ട് ചെയ്തത്...' ദൃശ്യം 2 പ്രേക്ഷകശ്രദ്ധ നേടി മുന്നേറുമ്പോൾ ചർച്ചയായി ഗാനവും, സംഗീത സംവിധായകന്‍ അനില്‍ ജോണ്‍സണ്‍ പറയുന്നു

24 FEBRUARY 2021 12:19 PM IST
മലയാളി വാര്‍ത്ത

ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമില്‍ അതിരുകൾ കടന്ന് പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുമ്പോള്‍ റാണിയുടെ ജീവിതം വരച്ചിടുന്ന 'ഒരേ പകല്‍' എന്ന ഗാനം കൂടി ഏവരും ഏറ്റെടുക്കുകയാണ്. ആത്മീയ സംഘർഷങ്ങളിലൂടെയും ആശങ്കയിലൂടെയും ജീവിക്കുന്ന റാണി എന്ന വീട്ടമ്മയുടെ നിസഹായതയും ജീവിതത്തിലെ അനിശ്ചിതത്വവും ഒരു പാട്ടിലൂടെ പ്രതിഫലിപ്പിക്കുകയാണ് അനില്‍ ജോണ്‍സണ്‍ എന്ന സംഗീത സംവിധായകന്‍.

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അനില്‍ ജോണ്‍സണ്‍ സംഗീതം നല്‍കിയ ഗാനം സൊനോബിയ സഫര്‍ ആണ് ആലപിച്ചിരിക്കുന്നത്. ഗാനം ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചുകഴിഞ്ഞു. ഈ ഗാനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ജീത്തു ജോസഫ് എന്ന സംവിധായകനു തന്നെയാണെന്നു പറയുകയാണ് സംഗീത സംവിധായകൻ അനില്‍ ജോണ്‍സണ്‍.

അദ്ദേഹത്തിന്റെ വക്കുകൾ ഇങ്ങനെ;

'ദൃശ്യം 2ലെ മ്യൂസിക് നന്നായിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് കൊടുക്കേണ്ടത് ജീത്തുവിനാണ്. ജീത്തു എനിക്ക് സ്ക്രിപ്റ്റ് അയച്ചു തന്നു, അനിലിന് എന്താണ് തോന്നുന്നത് അങ്ങനെ ചെയ്യൂ എന്നു പറഞ്ഞു. ഫ്രീഡം ആണ് ഒരു കലാകാരന് ഏറ്റവും അത്യാവശ്യം, അത് ജീത്തു തന്നിരുന്നു. ജീത്തുവിന്റെ സ്ക്രിപ്റ്റ് സമ്ബൂര്‍ണമാണ്. ലാലേട്ടന്റെ കഥാപാത്രത്തിന്റെ സ്വഭാവത്തിലെ ഓരോ ചെറിയ സവിശേഷത പോലും അതില്‍ എഴുതി വച്ചിട്ടുണ്ട്. ‌

നമുക്ക് ഒരു കഥയുടെ സമ്പൂര്‍ണ്ണ വിവരണം കിട്ടുമ്പോള്‍ കമ്ബോസ് ചെയ്യാന്‍ വളരെ എളുപ്പമാണ്. സിനിമയെപ്പറ്റി വളരെ വിശാലമായ ഒരു വിവരണം ജീത്തു തന്നിരുന്നു. ആറു വര്‍ഷങ്ങള്‍ കഴിഞ്ഞു ജോര്‍ജ്കുട്ടിയുടെ ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഓരോ കാര്യങ്ങളും വളരെ വിശദമായി പറഞ്ഞു തന്നു. ഒരു വര്‍ക്ക് തുടങ്ങുന്നതിനു മുന്‍പ് ഞങ്ങള്‍ ഒരുമിച്ചിരുന്ന് എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യും.

എവിടെ സ്പീഡ് കൊടുക്കണം എവിടെ സ്ലോ ആകണം, എവിടെ ബാക്ഗ്രൗണ്ട് സ്കോര്‍ കൊടുക്കണം അങ്ങനെയുള്ള എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്താണ് ഒരു പാട്ടു ചെയ്യുന്നത്. ഞാന്‍ ജീത്തുവിനൊപ്പം എട്ടോളം സിനിമകള്‍ ചെയ്തു. അത്രയും അടുപ്പമുണ്ട് ഞങ്ങള്‍ തമ്മില്‍. ജീത്തു മനസ്സില്‍ ഉള്‍ക്കൊള്ളുന്ന കഥയുടെ വൈബ് എനിക്ക് കിട്ടാറുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യുന്നത് വളരെ എളുപ്പമാണ്. ഷൂട്ടിങ് തുടങ്ങുന്നതിനു മുന്‍പ് തന്നെ ബാക്ഗ്രൗണ്ട് സ്കോറിനെക്കുറിച്ചുള്ള ഒരു രൂപരേഖ തയ്യാറാക്കും. അഭിനേതാക്കള്‍ അവരുടെ ഭാഗം ചെയ്തു കഴിയുമ്ബോള്‍ നമുക്ക് കൂടുതല്‍ വ്യക്തത കിട്ടും. യഥാര്‍ഥത്തില്‍ നമ്മളെ പ്രചോദിപ്പിക്കുന്നതും അവരാണ്.

നമ്മുടെ വീട്ടിലെ സ്ത്രീകളെപ്പറ്റി നമ്മള്‍ ഓര്‍ക്കാറുണ്ടോ, അതിനെപ്പറ്റി ഒന്ന് ആലോചിച്ചു നോക്കൂ എന്ന് ജീത്തു പറഞ്ഞു. ഞാന്‍ എനിക്ക് അടുപ്പമുള്ള സ്ത്രീകളെ നിരീക്ഷിച്ചു നോക്കി. എന്റെ ഭാര്യയും എന്റെ മാനേജരും പിന്നെ പാട്ടു പാടിയ സൊനോബിയയും ഒക്കെയാണ് ഞാന്‍ കണ്ടു പരിചയിച്ച സ്ത്രീകള്‍. അവരെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ അവരുടെ ജീവിതത്തിലെ പ്രയാസങ്ങളും അവരുടെ ഏകാന്തതയും പ്രതിസന്ധിഘട്ടങ്ങളുമൊക്കെ കണ്ടു മനസ്സിലാക്കാന്‍ സാധിച്ചു. അവരെ നിരീക്ഷിച്ച്‌ അവര്‍ക്കു വേണ്ടിയാണ് ഞാന്‍ ഈ പാട്ട് ചെയ്തത്.

എന്റെ ഭാര്യ ഞാന്‍ ജോലി ചെയ്യുന്ന സമയത്തു വീട്ടില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒന്നും അറിയിക്കാറില്ല. അവരെല്ലാം ഒരുപാട് കാര്യങ്ങള്‍ ഒറ്റയ്ക്കു ചെയ്യുന്നുണ്ട്. എന്റെ മാനേജര്‍ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ ജോലിക്കാര്യങ്ങള്‍ നോക്കാറുണ്ട്. ഞാന്‍ പാട്ടു ചെയ്തിട്ട് ഇവരെയൊക്കെയാണ് കേള്‍പ്പിച്ചത്. അവര്‍ക്കെല്ലാം ആ പാട്ട് ഇഷ്ടപ്പെട്ടു. അവര്‍ക്ക് കണക്റ്റ് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നു.അങ്ങനെയാണ് എനിക്ക് ഈ പാട്ട് ജീത്തുവിനെ കേള്‍പ്പിക്കാന്‍ ധൈര്യമുണ്ടായത്. ദൃശ്യം ഒന്നാം ഭാഗത്തിലെ മ്യൂസിക്കും ചെയ്തിരുന്നതുകൊണ്ടു മീന എന്ന കഥാപാത്രം അനുഭവിക്കുന്ന ട്രോമാ എനിക്ക് അറിയാമായിരുന്നു. ആറ് വര്‍ഷം കഴിഞ്ഞപ്പോഴേക്കും മീനയുടെ ജീവിതത്തില്‍ ഒരു നിസംഗത ബാധിച്ചിരുന്നു.

ഭാവി എന്താണെന്ന് അറിയില്ല. പണം ഉണ്ടായി, ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു. പക്ഷേ സന്തോഷമില്ല. ജീവിതം എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല. കുട്ടികളുടെ ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠ, ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള കുറ്റബോധം ഇതെല്ലം പേറി ജീവിക്കുന്ന ഒരു വീട്ടമ്മയുടെ മനസ്സിനെ വരച്ചിട്ടാണ് ഈ പാട്ടു ചെയ്തത്.ദൃശ്യത്തിനു വേണ്ടി ഞങ്ങള്‍ ഒരുപാട് ഈണങ്ങള്‍ ചെയ്തു നോക്കിയിരുന്നു. ജോര്‍ജ്കുട്ടികുട്ടിയുടെ ആംഗിളിലും പാട്ടു ചെയ്തു നോക്കി. പക്ഷെ ഒടുവില്‍ ഈ പാട്ടു മതി എന്നു തീരുമാനിക്കുകയായിരുന്നു. ജോര്‍ജ്കുട്ടിയുടെ ആംഗിളില്‍ ഒരു പാട്ട് നജീമിനെ വച്ച്‌ ഞാന്‍ ചെയ്തിരുന്നു. പക്ഷെ സിനിമയില്‍ അതിന്റെ ആവശ്യമില്ലായിരുന്നു.

പാട്ടുകള്‍ വെറുതെ തിരുകിക്കയറ്റാന്‍ ഞങ്ങള്‍ തയ്യാറല്ലായിരുന്നു. കഥ ആവശ്യപ്പെടുന്നെങ്കില്‍ മാത്രം പാട്ടു ചെയ്യുക അങ്ങനെയൊരു പോളിസിയാണ് ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഉണ്ടായിരുന്നത്. റാണിയുടെ മാനസികാവസ്ഥ തുറന്നു കാണിക്കാന്‍ പറ്റുന്ന ഒരു പാട്ടായിരുന്നു ഇവിടെ വേണ്ടത്.അതു തന്നെയാണ് ഇവിടെ ചെയ്തത്. ജീത്തുവിന് ആവശ്യമുള്ളതാണ് ഞാന്‍ കൊടുത്തത്. ജീത്തുവിനൊപ്പം പ്രവര്‍ത്തിക്കുമ്ബോള്‍ വളരെ മികച്ച അനുഭവമാണ് ലഭിക്കുക.അതുപോലെ ഈ പാട്ട് എന്നെ ഏല്‍പ്പിച്ചതില്‍ ജീത്തുവിനോടും ലാലേട്ടനോടും ഈ സിനിമക്കായി പ്രവര്‍ത്തിച്ച എല്ലാവരോടും കടപ്പാടും സ്നേഹവും അറിയിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (6 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (7 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (7 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (7 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (7 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (7 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (7 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (7 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (7 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (7 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (7 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (13 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (14 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (14 hours ago)

Malayali Vartha Recommends