Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടുവിൽ അത് സംഭവിക്കുന്നു; മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ബോളിവുഡിലേക്ക് ; പ്രഖ്യാപനം ഉടൻ ഉണ്ടാകും; തെന്നിന്ത്യന്‍ താരം മാധവനാണ് നായകൻ

10 MARCH 2021 12:46 PM IST
മലയാളി വാര്‍ത്ത

ഒടുവിൽ അത് സംഭവിക്കുന്നു. മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യര്‍ ബോളിവുഡിലേക്ക് . ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ തന്നെയുണ്ടാകും. ചിത്രീകരണം ഈ മാസം തന്നെ തുടങ്ങുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.

തെന്നിന്ത്യന്‍ താരം മാധവനാണ് ഈ ചിത്രത്തില്‍ മഞ്ജുവാര്യരുടെ നായകനായി എത്തുന്നത്.ഭോപ്പാലില്‍ നടന്ന ചിത്രത്തിന്റെ വര്‍ക്ക് ഷോപ്പില്‍ മഞ്ജുവാര്യര്‍ പങ്കെടുത്തു.

മമ്മൂട്ടിയോടൊപ്പം മഞ്ജുവാര്യര്‍ ആദ്യമായഭിനയിക്കുന്ന ദ പ്രീസ്റ്റ് നാളെ റിലീസ് ചെയ്യുകയാണ്. ഇന്നലെ കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തില്‍ മമ്മൂട്ടിക്കും ദ പ്രീസ്റ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം മഞ്ജുവാര്യരും പങ്കെടുത്തു.

 

 

 

ഒരു ഹൊറർ മിസ്റ്റീരിയസ്-ത്രില്ലർ ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പത്രസമ്മേളനത്തിന് ശേഷം തൃശൂരിലേക്ക് പോയ മഞ്ജുവാര്യര്‍ വൈകിട്ട് അമ്മ ഗിരിജാ മാധവന്റെ കഥകളി അരങ്ങേറ്റച്ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു .

നവാഗതനായ മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരിക്കാപ്പട്ടണമാണ് മലയാളത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്ന പുതിയ ചിത്രം. ഏപ്രില്‍ 15ന് ചേര്‍ത്തലയിലും പരിസരങ്ങളിലുമായി ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തില്‍ സൗബിന്‍ ഷാഹിറാണ് നായകനായി എത്തുന്നത്.

 

 

ഈ വര്‍ഷം തന്നെ ഒരു തമിഴ് ചിത്രത്തിലും മഞ്ജുവാര്യര്‍ അഭിനയിക്കും. വെട്രിമാരന്‍ സംവിധാനം ചെയ്ത ധനുഷ് ചിത്രമായ അസുരനിലൂടെയാണ് മഞ്ജുവാര്യര്‍ തമിഴില്‍ അരങ്ങേറിയത്. അസുരനില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച പച്ചൈയമ്മാള്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സഹോദരൻ മധുവാര്യർ സംവിധായകനാകുന്ന ലളിതം സുന്ദരത്തിന്റെ ഡബ്ബിംഗ് മഞ്ജുവാര്യർ പൂർത്തിയാക്കിയിരുന്നു. ജയസൂര്യ നായകനാകുന്ന മേരി ആവാസ് സുനോ, സണ്ണി വയ്‌ൻ നായകനാകുന്ന ചതുർമുഖം, സണ്ണി വയ്ൻ നിർമ്മിച്ച് നിവിൻപോളി നായകനാകുന്ന പടവെട്ട് എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു.

മോഹൻലാൽ - പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത കയറ്റം എന്നിവയാണ് മഞ്ജുവിന്റേതായി പ്രദർശനത്തിനൊരുങ്ങിക്കഴിഞ്ഞ ചിത്രങ്ങൾ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends