Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കയ്യീന്ന് പോയല്ലോ ; പ്രസ് മീറ്റിനിടെ മമ്മൂട്ടിക്ക് പറ്റിയ അബദ്ധം ; പൊട്ടിച്ചിരിച്ച് മഞ്ജു വാര്യർ; അതിൽ പിടിച്ച് കയറാമെന്ന് ആന്റോ ജോസഫ്

11 MARCH 2021 12:46 PM IST
മലയാളി വാര്‍ത്ത

മെഗാസ്റ്റാര്‍ മമ്മൂട്ടിയും മഞ്ജു വാര്യറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം ' ദ പ്രീസ്റ്റ്' സിനിമയുടെ റിലീസിന് മുന്നോടിയായുളള പ്രസ് മീറ്റില്‍ മമ്മൂട്ടിയും മഞ്ജു വാര്യരും അണിയറപ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. ഇതിനിടെ മമ്മൂട്ടിക്ക് ഒരു അബദ്ധം പറ്റിയിരിക്കുകയാണ് . അത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു . സിനിമയിലെ ഒരു സസ്പെന്‍സ് അറിയാതെ മെഗാ സ്റ്റാറിന്റെ വായില്‍ നിന്നും പുറത്തു വരുകയായിരുന്നു.

പ്രസ് മീറ്റില്‍ മഞ്ജു വാര്യര്‍ക്കൊപ്പം ആദ്യമായി അഭിനയിച്ചതിനെക്കുറിച്ചുള്ള അനുഭവത്തെ കുറിച്ച്‌ മമ്മൂട്ടിയോടുള്ള ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്.

 

 

 

'സിനിമയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.' ദ പ്രീസ്റ്റ്' ഇന്ന് പ്രദർശനത്തിനെത്തുകയാണ് . ഞങ്ങള്‍ ഒരു സീനിലേയുള്ളൂ, അതൊരു വലിയ സീനാണ്'. എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴാണ് താരത്തിന് അബദ്ധം പറ്റിയത് മനസിലായത്.

ഇത് പറയേണ്ടതല്ലേയെന്ന് മഞ്ജുവിനോടായി മമ്മൂട്ടി ചോദിച്ചു. കൈയ്യീന്ന് പോയല്ലോയെന്ന് ആന്റോ ജോസഫിനോടായും പറഞ്ഞു. അത് കുഴപ്പമില്ല, നമുക്ക് അതില്‍ പിടിച്ച്‌ കയറാമെന്ന് ആന്റോ ജോസഫ് മറുപടി നല്‍കി.മൂന്നു മണിക്കൂറെടുത്തായിരുന്നു മമ്മൂട്ടിയോട് കഥ പറഞ്ഞത്. നായകന്‍ മമ്മൂട്ടിയാണെന്നറിഞ്ഞതോടെ മഞ്ജു വാര്യര്‍ ചിത്രത്തിന് ഓക്കേ പറയുകയായിരുന്നു. കേരളത്തിലെ 225 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.

ഫാദര്‍ ബെനഡിക്‌ട് എന്ന വൈദികന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്റെ ടീസറുകള്‍ക്ക് മികച്ച പ്രതികരണമാണ് കിട്ടി. നവാഗതനായ ജോഫിന്‍.ടി.ചാക്കോയാണ് കഥയും സംവിധാനവും. ആന്റോ ജോസഫ് ഫിലിം കമ്ബനിക്കൊപ്പം ബി.ഉണ്ണിക്കൃഷ്ണന്‍, വി.എന്‍ ബാബു എന്നിവരും നിര്‍മ്മാതാക്കളാണ്.

മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം 'കൈതി' ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും ദ പ്രീസ്റ്റിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്ബനിയും ആര്‍.ഡി ഇലുമിനേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends