Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ എസ് ചിത്ര അനുഗ്രഹിച്ച സരിത റാം; ബഡ്ഡി ടോക്ക്സുമായി രംഗത്ത്

11 MARCH 2021 12:58 PM IST
മലയാളി വാര്‍ത്ത

സരിതാ റാം എന്ന ഗായികയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വേറിട്ട ശബ്ദ മാധുര്യം കൊണ്ടും ഏത് പാട്ടും വഴങ്ങുന്ന സ്വരഭംഗി കൊണ്ടും സരിതയുടെ നിരവധി ഗാനങ്ങള്‍ക്കെല്ലാം ആരാധകർ ഏറെയാണ്. പത്താം വയസില്‍ യേശുദാസിനൊപ്പം റെക്കോഡിംഗ്, തൊട്ടടുത്ത വര്‍ഷം എസ്.പി ബാലസുബ്രഹ്മണ്യയുമായി ഒരു ഡ്യുയറ്റ്, അങ്ങനെ നിരവധി അപൂര്‍വ്വാനുഭങ്ങളാണ് സരിത സ്വന്തമാക്കിയത്. ഏഴാം വയസു മുതൽക്കേ സംഗീതവുമായി സജീവമാണെങ്കിലും മലയാള സിനിമയിൽ സരിതയുടെ സ്വരം പുതുസ്വരമാണ്.

സൗക്കാർപ്പേട്ടൈ, ബ്രൂസ്‍ലി ഫൈറ്റേഴ്സ് 2, ശിവഗംഗ തുടങ്ങിയ ദക്ഷിണേന്ത്യൻ ചിത്രങ്ങളിലെല്ലാം പാടിയിട്ടുണ്ട്. കർണാടികും മെലഡിയും സൂഫിയും റാപും നാടക സംഗീതവും തുടങ്ങി ഒട്ടുമിക്ക സംഗീത ശൈലികളും സരിതയുടെ കൈപിടിയിൽ ഒതുങ്ങുന്നവയാണ്. ജീവിതം തന്നെ സംഗീതത്തിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ് സരിത. ലോക്ക് ഡൗണിന് ശേഷം സംഗീതവും ടിവി ആങ്കറിങും സ്റ്റേജ് ഷോകളുമൊക്കെയായി സരിത വീണ്ടും സജീവമാകുകയാണ്

ഈ തിരക്കിനിടയിലും സരിതയും സഹപ്രവർത്തകരും ഒരുമിച്ച് ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുകയാണ്. ബഡ്ഡി ടോക്ക്സ് എന്ന് പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനലിലൂടെ കലാ സാംസ്‌കാരിക മേഖലയെ ‌ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സിനിമ പ്രമോഷൻ , സ്ഥലങ്ങൾ. സംഗീതം, ഡാൻസ്, സാഹിത്യം, വ്യക്തികളുടെ ജീവിതാനുഭവങ്ങൾ , യാത്ര ഇവയെല്ലാം ഉൾപ്പെടുത്തിയ ഒരു യൂട്യൂബ് ചാനലിലാണ് തുടക്കം കുറിച്ചത്


സിനിമാ ഇന്റസ്ട്രിയിൽ ഒതുങ്ങിക്കൂടി നിൽക്കുന്നവരെ ചാനലിലൂടെ പുറത്തേക്ക് കൊണ്ടുവരാൻ കഴിയുമെന്നാണ് സരിത പറയുന്നത്. കൂടാതെ പുതിയ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്ന് സരിത ഉറച്ച് വിശ്വസിക്കുന്നു

ജലസേചന വകുപ്പിൽ എഞ്ചിനീയറായിരുന്ന രാമചന്ദ്രൻ നായരുടെയും ലീലാ ഭായിയുടെയും മകളാണ് സരിത. മകൾക്ക് എല്ലാ പ്രോത്സാഹനവും നൽകുന്നതും അച്ഛനാണ്. അനിയൻ ശരത് ദക്ഷിണേന്ത്യയിൽ തന്നെ അറിയപ്പെടുന്ന കീബോർഡ് പ്രോഗ്രാമർ കൂടിയാണ്. അനിയനാണ് സരിതയ്ക്കു പിന്നിലെ മറ്റൊരു വലിയ ശക്തി. മകൾ സൂര്യദത്തയും അമ്മയുടെ പാട്ടുകളുടെ വലിയ ആരാധികയാണ്

 

"

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends