Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമ്മൂട്ടി നായകനായ ചിത്രം; തന്റെ സമയദോഷവും, പരാജയമായതിനെ കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ് ദിനേശ് പണിക്കർ

12 MARCH 2021 11:52 AM IST
മലയാളി വാര്‍ത്ത

മലയാള ബിഗ്‌സ്‌ക്രീൻ പ്രേക്ഷകരിലേക്ക് നിർമ്മാതാവായി വന്ന് അഭിനയതാവായി തിളങ്ങിയ താരമാണ് ദിനേശ് പണിക്കർ. ഇന്നിപ്പോൾ മിനി സ്ക്രീൻ പ്രേക്ഷകർക്ക് ആനന്ദവർമ്മയായിട്ടാണ് ദിനേശ് പണിക്കരെ അറിയാവുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമ്മാണം ചെയ്തു മലയാള സിനിമയിൽ തിളങ്ങിയ ആളായിരുന്നു ദിനേശ്പണിക്കർ.

മോഹൻലാലിൻറെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ കിരീടമായിരുന്നു ദിനേശ് പണിക്കർ ആദ്യമായി നിർമ്മാണം ചെയ്തത്. ഇതിനുശേഷം പ്രണയവർണ്ണങ്ങൾ, മയിൽപീലിക്കാവ്, സ്റ്റാലിൻ ശിവദാസ് തുടങ്ങിയ ചിത്രങ്ങളായിരുന്നു നിമ്മാണം ചെയ്തത്. ഏറ്റവും ഒടുവിലായി ടി എസ് ഷാജിയുടെ ചിരികുടുക്ക ആയിരുന്നു ദിനേശ്പണിക്കർ നിർമ്മിച്ചത്. ദിനേശ്പണിക്കരുടെ ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റിയ സിനിമകളായിരുന്നു കിരീടവും മയിൽ പീലികാവും.

ഇപ്പോഴിതാ തന്റെ ഏറ്റവും മോശം സിനിമയെ കുറിച്ച് തുറന്നു പറയുകയാണ് ദിനേശ്പണിക്കർ. മമ്മൂട്ടി അഭിനയിച്ച സ്റ്റാലിൻ ശിവദാസായിരുന്നു ഏറ്റവും വലിയ പരാജയ സിനിമയായി ദിനേശ്പണിക്കർ പറയുന്നത്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ സമയ ദോഷം കൊണ്ടായിരുന്നു ആ ചിത്രം പരാജയമായത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 1999 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് വിജയം കൈവരിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ ഏറ്റവും വലിയ പരാജയ മായിരുന്നു. മമ്മൂട്ടിയുമായി ഏറ്റവും അടുപ്പമുളള ആളാണ് താൻ. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളായ പ്രീസ്റ്റിലും വണ്ണിലും താൻ അഭിനയിച്ചിരുന്നു. ഇന്നും അദ്ദേഹത്തിന് തന്നോട് സ്നേഹമായിരുന്നു എന്നാണ് പറഞ്ഞത്.

മമ്മുക്കയെ വെച്ച് താനെടുത്ത ചിത്രമായ സ്റ്റാലിൻ ശിവദാസ് വൻ പരാജയമായിരുന്നു. അന്നത്തെ കാലത്ത് ആ ചിത്രത്തിന് തനിക്ക് 16 ലക്ഷത്തോളം നഷ്ടം ആയിരുന്നു. 22 വർഷങ്ങൾക്ക് മുൻപ് ആ തുക വലിയൊരു നഷ്ട്ടം തന്നെ ആയിരുന്നു. അന്ന് അത്പോയി കഴിഞ്ഞിട്ടും മമ്മൂക്കയ്ക്ക് ഇന്നും തന്നോട് വലിയ സ്നേഹമാണ്. അന്ന് അത്രയും നഷ്ടം വന്നുവെങ്കിലും ഒരു രൂപ പോലും തിരിച്ച് കിട്ടിയില്ലെങ്കിലും തനിക്ക് വലിയൊരു ദുഃഖമില്ലെന്നും ദിനേശ് പണിക്കർ പറയുന്നുണ്ട്.

കൂടാതെ തന്റെ വിജയ ചിത്രങ്ങളെകുറിച്ചും താരം മനസ്സ് തുറക്കുന്നുണ്ട്. ആദ്യ ചിത്രമായ കീരീടമായിരുന്നു ഏറ്റവുംകൂടുതൽ വിജയിച്ചത്. പിന്നീട് വലിയ സാമ്പത്തിക ലാഭം നേടി തന്ന ചിത്രമായിരുന്നു 1998 ൽ പുറത്തിറങ്ങിയ സിബിമലയിൽ സംവിധാനം ചെയ്ത പ്രണയ വർണ്ണങ്ങൾ. അതൊരു കളർഫുൾ ചിത്രമായിരുന്നു.തോക്കെടുക്കുന്ന സുരേഷ് ഗോപിയെ ആയിരുന്നില്ല ചിത്രത്തിൽ കണ്ടത്. മഞ്ജുവാര്യരും എല്ലാവരും തകർത്ത് അഭിനയിച്ച ചിത്രമായിരുന്നു ഇതെന്നും ദിനേശ് പണിക്കർ കൂട്ടിച്ചേർത്തു.

മലയാളസിനിമയിൽ 2007 ലായിരുന്നു ദിനേശ്പണിക്കർ അഭിനയതാവായി എത്തിയത്. റോയ്ക്ക് ആൻഡ് റോളായിരുന്നു ആദ്യ ചിത്രം. ഇതിനുശേഷം സഹനടനായും വില്ലൻ കഥാപാത്രമാണ് നിരവധി സിനിമകളിൽ താരത്തെ മലയാളികൾ കണ്ടിരുന്നു. സിനിമയിലെ പോലെ സീരിയലുകളിലും ഇപ്പോൾ താരം സജീവമാണ്. 2021 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ പ്രീസ്റ്റാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ദിനേശ് പണിക്കർ അഭിനയിച്ച ചിത്രം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends