Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടുവാക്കുന്നേൽ കുറുവച്ചന്റെ മകളായി വൃദ്ധി വിശാൽ; ഒറ്റ ഡാൻസ് കൊണ്ട് ജനഹൃദയങ്ങളിലേക്ക് കടന്ന കൊച്ചു മിടുക്കി

18 MARCH 2021 04:29 PM IST
മലയാളി വാര്‍ത്ത

വിവാഹ വേദിയിൽ വച്ച് നടത്തിയ തകർപ്പൻ ഡാൻസിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ആറ് വയസ്സുകാരി വൃദ്ധി വിശാൽ പൃഥ്വിരാജിനൊപ്പം സിനിമയിൽ അഭിനയിക്കുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിൻ്റെ മകളായാണ് വൃദ്ധി സിനിമയിൽ വേഷമിടുക. പരസ്യ ചിത്രങ്ങളിലും സീരിയലുകളിലുമൊക്കെ വൃദ്ധി അഭിനയിക്കുന്നുണ്ട്.

വൃദ്ധിയുടെ പിതാവ് വിശാൽ കണ്ണൻ തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ വിവരം അറിയിച്ചത്. ‘ദൈവത്തിനു നന്ദി. എന്റെ മോളുടെ വീഡിയോ ഷെയർ ചെയ്ത മീഡിയാസിനും ഓരോരുത്തർക്കും നന്ദി. രാജുവേട്ടന്റെ മോളായി വൃദ്ധി വിശാൽ ബിഗ് സ്ക്രീനിലേക്ക്. എല്ലാവരും അനുഗ്രഹിക്കണം പ്രാർത്ഥിക്കണം.’- വിശാൽ കണ്ണൻ കുറിച്ചു.

എന്താ ചിരി.. എന്താ എനർജി.. തകർത്തു മോളെ..’ പ്രശംസകളേറ്റുവാങ്ങി മലയാളിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഭരിക്കുകയാണ് ഈ കൊച്ചുമിടുക്കി. കല്യാണ വീട്ടിൽ പാട്ടിനൊപ്പം ചുവട് വച്ച വൃദ്ധി വിശാൽ എന്ന ബാലതാരമാണ് ഇപ്പോൾ വൈറലാകുന്നത്. വൃദ്ധിയുടെ ഡാൻസും ചിരിയും ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം എന്നിവിടങ്ങളിൽ തരംഗമാവുകയാണ്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ അനുമോൾ എന്ന കഥാപാത്രമായി വന്ന് കയ്യടി നേടിയ താരം കൂടിയാണ് വൃദ്ധി.

സീരിയൽ താരം കൂടിയായ അഖിൽ ആനന്ദിന്റെ വിവാഹവേദിയാണ് വൃദ്ധി ചുവട് വച്ചത്. യുകെജി വിദ്യാർഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം രണ്ട് സിനിമകളിലും അഭിനയിച്ചു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ടിവിയിൽ നോക്കി സ്വയം പഠിച്ച ചുവടുകളാണ് അവൾ ചെയ്തതെന്ന് അച്ഛൻ പറയുന്നു. ഒട്ടേറെ പേർ അഭിനന്ദിച്ച് വിളിക്കുന്നുണ്ടെന്നും ഒരുപാട് സന്തോഷത്തിലാണ് വൃദ്ധിയെന്നും വിശാൽ പറഞ്ഞു.  വൃദ്ധിക്ക് കൂട്ടായി വീട്ടിൽ പുതിയ അതിഥി വന്നതിന്റെ സന്തോഷത്തിനൊപ്പമാണ് സമൂഹമാധ്യമങ്ങളിലെ വൈറൽ താരമാകുന്നത്. പത്തനംതിട്ട വടശ്ശേരിക്കരയിലെ ലാൽ ഫോട്ടോഗ്രഫി കമ്പനി പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. വിഡിയോ കാണാം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends