Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡൈനിം​ഗ് ടേബിൾ വിചാരണക്കോടതിയാക്കി യമുന; ജീവിതത്തിൽ പുതിയ തുടക്കവുമായി പ്രേക്ഷകർക്ക് മുന്നിൽ യമുനാ തീരെ...

20 MARCH 2021 12:26 PM IST
മലയാളി വാര്‍ത്ത

മലയാള സീരിയൽ പ്രേക്ഷകർക്ക് സുപരിചതയായ താരമാണ് യമുന. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. മക്കളുടെ സമ്മതത്തോടെയായിരുന്നു യമുനയും ദേവനും വിവാഹം കഴിഞ്ഞത്. വിവാഹ ശേഷവും താരം അഭിനയരംഗത്ത് സജീവമാണ്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ തുടക്കത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു യമുന പുതിയ വിശേഷം പങ്കുവെച്ചിരിയ്ക്കുന്നത്. യമുന തീരെയെന്ന പേരില്‍ യൂട്യൂബ് ചാനലുമായെത്തുകയാണ് ഇരുവരും. ചാനല്‍ തുടങ്ങിയതിന് പിന്നിലെ കാരണമാണ് താരം ഇപ്പോൾ വെളിപ്പെടുത്തുന്നത്.

യമുനാ തീരെ. ജീവിതം അതൊരു സമസ്യയാണ്. സന്തോഷവും, സങ്കടവും ഒട്ടനവധി ചോദ്യങ്ങളും ഉത്തരമില്ലാത്ത പ്രശ്നങ്ങളുമെല്ലാം കൂടെ ചേർന്ന വലിയൊരു സമസ്യ. നാം ജീവിക്കുന്ന എല്ലാ സാഹചര്യങ്ങളിലും ഉണ്ടാവും ഇങ്ങനെയുള്ള വില്ലന്മാർ . എന്നാൽ ഇവരെ എങ്ങനെ നേരിടണം? കൃത്യമായ രീതിയിൽ എങ്ങനെ ഒരു പരിഹാരം കണ്ടെത്തണമെന്ന് നമുക്ക് ചിലപ്പോൾ അറിവ് ഉണ്ടാകണമെന്നില്ലെന്ന് യമുന പറഞ്ഞു.

നമുക്ക് നിരവധി ഉപദേശങ്ങൾ ലഭിച്ചേക്കാം, എന്നാൽ അത് നല്ലതോ ചീത്തയോ എന്ന് ഉറപ്പിച്ച് പറയാൻ പറ്റിയെന്നുംവരില്ല, അവരുടെ ജീവിത അനുഭവങ്ങളിൽ നിന്നും വരുന്ന ഇത്തരം ഉപദേശങ്ങൾ ചിലപ്പോൾ ഗുണത്തെക്കാൾ ദോഷം മാത്രമായിരിയ്ക്കും നേടിതരുന്നത്.

ഈ സാഹചര്യത്തിലാണ് കൃത്യവും വ്യക്തവുമായ ഒരു കൈത്താങ്ങ് നമുക്ക് ആവശ്യമായി വരിക. ചുറ്റുമുള്ളവരെ പേടിച്ചു പറയാൻ മടിക്കുന്ന അനുഭവങ്ങൾക്കും പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം ശാസ്ത്രീയമായ രീതിയിൽ തന്നെ നമുക്ക് കിട്ടും .അതാണ് "യമുനാ തീരെ " എന്ന ഈ യൂട്യൂബ് ചാനൽ ലക്ഷ്യമിടുന്നത്. ഇവിടെ നിങ്ങളുടെ എന്ത് പ്രശ്നങ്ങളും ഞങ്ങളുമായി പങ്കുവെയ്ക്കാം. പരിഹാരവുമായ് ഞങ്ങൾ ഉണ്ടാകും നിങ്ങളോടൊപ്പം. യമുനാ തീരെയെന്നായിരുന്നു താരം വ്യക്തമാക്കിയത്.

'ഡൈനിങ് ടേബിള്‍ ഒരു വിചാരണ കോടതിയാക്കണോ' എന്ന ചോദ്യത്തോടുകൂടിയാണ് യമുന ആദ്യ വീഡിയോ ചെയ്തിരിയ്ക്കുന്നത്. ദേവനും ഈ വീഡിയോയില്‍ പങ്കെടുത്തിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തെക്കുറിച്ചുള്ള കമന്റുകള്‍ വായിച്ചിരുന്നുവെന്നും അതിനെ കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു.

മകളെ പച്ചക്കറി കഴിപ്പിക്കുന്നതിനായി ഡൈനിംഗ് ടേബിളില്‍ വെച്ച് വഴക്കിട്ടതിനെക്കുറിച്ചായിരുന്നു ദേവന്റെ ചോദ്യം. വിശന്നായിരുന്നു അന്ന് ഡൈനിംഗ് ടേബിളില്‍ വന്നിരുന്നത്. അതിനിടയിലായിരുന്നു മകളുടെയും അമ്മയുടെയും വഴക്ക്. കഴിക്കുന്നത് നിര്‍ത്തി താന്‍ ആ സമയത്ത് പുറത്തേക്ക് പോയി പെട്ടെന്ന് തിരിച്ച് വരികയായിരുന്നുവെന്നായിരുന്നു ദേവന്‍ പറഞ്ഞത്.

അന്ന് ആ പ്രശ്‌നം രമ്യമായി പരിഹരിച്ചു. മകള്‍ ഇപ്പോള്‍ പച്ചക്കറിയൊക്കെകഴിച്ചും തുടങ്ങി. ഡൈനിംഗ് ടേബിളിൽ കഴിക്കാനായി വന്നിരിക്കുമ്പോൾ വഴക്കിലേക്ക് പോവുന്ന തരത്തിലുള്ള വിഷയങ്ങൾ സംസാരിക്കുന്നത് നല്ല കാര്യമാണോ, കഴിച്ച് കഴിഞ്ഞ് രമ്യമായി എല്ലാം പരിഹരിക്കുന്നതല്ലേ നല്ലതെന്നായിരുന്നു ദേവൻ ചോദിച്ചത്. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാനായി കാത്തിരിക്കുകയാണ് ഞങ്ങൾ എന്ന് പറഞ്ഞായിരുന്നു വീഡിയോ അവസാനിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends