Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

'എന്‍റെ രമേഷ് സാറേ സങ്കടം സഹിക്കവയ്യ...താങ്കളുടെ മകനെപ്പോലെ, താങ്കള്‍ക്കൊപ്പം പ്ലാവോടെ വീട്ടില്‍ വര്‍ഷങ്ങളോളം ഞാന്‍ കഴിഞ്ഞപ്പോഴും, എന്‍റെ ആദ്യ ഷോര്‍ട്ട്ഫിലിമിന്‍റെ തുടക്കം മുതല്‍ ഷൂട്ടിംഗ് പാക്ക്അപ് വരെ എന്‍റെ ഗോഡ്ഫാദറായി കൂടെ നിന്നപ്പോഴും ഇനിയങ്ങോട്ടും കുറേക്കാലം എനിക്ക് മാര്‍ഗ്ഗദര്‍ശിയായി ഉണ്ടാകുമെന്ന്...' വൈറലായി കുറിപ്പ്

25 MARCH 2021 02:53 PM IST
മലയാളി വാര്‍ത്ത

ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മിയുടെ ഭർത്താവും ഛായാഗ്രാഹകനുമായ രമേശ് കുമാർ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ മത്സരാർഥിയായ ഭാഗ്യലക്ഷ്മി, ഷോയ്ക്കിടെയാണ് മരണവാർത്ത അറിഞ്ഞത്. പലരും അദ്ദേഹത്തിന്റെ മരണവിവരം അറിഞ്ഞതും അപ്പോൾ തന്നെയായിരുന്നു. ഇപ്പോഴിതാ, രമേഷ് കുമാറിന്റെ ശിഷ്യനും മാധ്യമ പ്രവർത്തകനുമായ ടി.വി സജിത്ത് അദ്ദേഹത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധേയമാകുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

കണ്ണടക്കുമ്പോള്‍.... ഈ മുഖം മാത്രം...ദുഃഖവാര്‍ത്ത അറിഞ്ഞതുമുതല്‍ മനസ്സ് പിടയുകയാണ്... ആകുന്നില്ല സാര്‍.. യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുവാന്‍.... രാവിലെ മുതല്‍ അസ്വസ്ഥനായിരുന്നു ഞാന്‍.. എന്താണെന്നറിയില്ലായിരുന്നു...ഇന്നലെ ബിഗ് ബോസ് പ്രക്ഷേപണം കഴിഞ്ഞപ്പോള്‍ (ഭാഗ്യലക്ഷ്മി മരണവാര്‍ത്ത അറിഞ്ഞ സെഗ്മെന്‍റ് ടെലികാസ്റ്റ് ചെയ്ത സമയത്ത്) മാത്രമാണ് ഞാന്‍ അറിഞ്ഞത് - സാര്‍ ഞങ്ങളെ വിട്ട് പോയെന്ന്. 2006 ല്‍ കെ.എസ്.എഫ്.ഡി.സിയിലേക്ക് ഡോക്യുമെന്‍ററി അസിസ്റ്റന്‍റ് ആയി എന്നെ കൂടെക്കൂട്ടിയപ്പോള്‍ മുതല്‍ ഈ ശനിയാഴ്ച്ച എന്നെ വിളിക്കുംവരെയുള്ള നമ്മുടെ ആത്മബന്ധം..... താങ്കളൊപ്പമുള്ള ഓരോ നിമിഷവും ഓരോ ദിനവും മനസ്സില്‍ മാറി മറിയുകയാണ്... ഉറങ്ങാനാവുന്നില്ല...

അവസാനമായി എന്നെ കാണാനായി വരുമോ എന്ന് സാര്‍ പറഞ്ഞ് തിരുവനന്തപുരത്തേക്ക് എത്തി ഒരുദിവസം ആ വീട്ടില്‍ കഴിഞ്ഞപ്പോഴും എനിക്കറിയില്ലായിരുന്നു വേദനയില്ലാത്ത ലോകത്തേക്ക് സാര്‍ ഇത്രപെട്ടെന്ന് പോകുമെന്ന്...കഴിഞ്ഞമാസം, കിഡ്നി മാറ്റിവയ്ക്കാനായി ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍റെ നമ്പര്‍ സംഘടിപ്പിച്ച് തന്നതും എല്ലാം വെറുതെയായിരുന്നല്ലോ സാര്‍...എനിക്കായി ഇത്രയും കാലം മാറ്റിവച്ച ആ ഒറ്റമുറിയിലെ എന്‍റെ കലാസ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയ, എന്‍റെ രമേഷ് സാറേ സങ്കടം സഹിക്കവയ്യ...താങ്കളുടെ മകനെപ്പോലെ, താങ്കള്‍ക്കൊപ്പം പ്ലാവോടെ വീട്ടില്‍ വര്‍ഷങ്ങളോളം ഞാന്‍ കഴിഞ്ഞപ്പോഴും, എന്‍റെ ആദ്യ ഷോര്‍ട്ട്ഫിലിമിന്‍റെ തുടക്കം മുതല്‍ ഷൂട്ടിംഗ് പാക്ക്അപ് വരെ എന്‍റെ ഗോഡ്ഫാദറായി കൂടെ നിന്നപ്പോഴും ഇനിയങ്ങോട്ടും കുറേക്കാലം എനിക്ക് മാര്‍ഗ്ഗദര്‍ശിയായി ഉണ്ടാകുമെന്ന്..

പക്ഷേ.... എന്നെയും തിരിച്ചും സ്നേഹിച്ച രമേഷ് സാര്‍.... താങ്കള്‍ ഇപ്പോഴും പുഞ്ചിരിച്ച് തന്നെ എന്നില്‍ ജീവിക്കുകയാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു കാര്യം അടുത്തമാസം സര്‍പ്രൈസായി സാറിനോടും കൂടി പറയാനിരിക്കെ, അത് അറിയാതെ സാര്‍ എന്നെ വിട്ട് പോയല്ലോ...ആ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ പറ്റാത്ത വിഷമം ഉണ്ട്. സാറിന്‍റെ എല്ലാവിധ അനുഗ്രഹവും ഉണ്ടെന്നറിയാം.. അങ്ങ് മരിച്ചിട്ടില്ല.. ജീവിക്കുന്നുണ്ട് ഇത് പോലെ ചിരിച്ച് എനിക്കൊപ്പം.... ജീവിതത്തില്‍ തകര്‍ന്ന് കൊണ്ടിരിക്കുമ്പോഴും പുഞ്ചിരിയോടെ വിഷമങ്ങള്‍ ഉള്ളിലൊതുക്കി നമ്മളോടൊക്കെ സ്നേഹത്തോടെ പെരുമാറിയ, തനി പാവമായിപ്പോയ സാറെന്തിന് നേരത്തെ പോയി?.

 

(അമ്മയെ ഒറ്റയ്ക്കാക്കി... !) സഹോദരന്‍റെയും, മരുമകന്‍റെയും അകാലവിയോഗത്തില്‍.... അമ്മയ്ക്ക് താങ്ങായിരുന്ന...അമ്മയുടെ രമേഷേ..താങ്കള്‍ക്ക് കപടസ്നേഹങ്ങളും ചതിക്കുഴികളും ഇല്ലാത്ത ലോകത്ത് സമാധാനം കിട്ടട്ടെ... പ്രാര്‍ത്ഥിക്കും എപ്പോഴും..മകന്‍റെ സ്ഥാനം നല്‍കി ഇത്രയും കാലം സ്നേഹിച്ച സാറിന് നിത്യശാന്തി നേര്‍ന്ന് കൊണ്ട്... ടി.വി സജിത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (3 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (4 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (4 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (4 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (5 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (6 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (6 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (6 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (6 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (7 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (9 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (9 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (9 hours ago)

Malayali Vartha Recommends