Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

'ആ പാട്ട് പാടാൻ പി. ജയചന്ദ്രനോട് പറഞ്ഞപ്പോൾ താൻ പറയുന്ന പാട്ടാണോ ഞാൻ പാടേണ്ടതെന്ന് ചോദിച്ചു! കൈവിട്ടുപോയ ആ നിമിഷം; മറക്കാനാവാത്ത അനുഭവവുമായി ദിവ്യ നായർ

26 MARCH 2021 09:01 AM IST
മലയാളി വാര്‍ത്ത

നായികയായും അവതാരകയായും ഗായികയായും മലയാളികൾക്കിടയിൽ സുപരിചിതയായ താരമാണ് ഡോക്ടർ ദിവ്യ നായർ. നിരവധി മേഖലകളിൽ സജീവ സാന്നിദ്ധ്യമായ ദിവ്യയ്ക്ക് സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ട്. ഡോക്ടർ എന്ന പ്രൊഫഷനിലും ദിവ്യ വിജയം കണ്ടെത്തിയിട്ടുണ്ട്.

എന്നാലിപ്പോൾ അവതാരകയായിരുന്നപ്പോൾ വ്യക്തിപരമായി നേരിടേണ്ടി വന്ന സംഘർഷങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് ദിവ്യ . പിന്നണി ഗായിക സരിതാ റാമിന്റെ ബഡി ടാക്സ് എന്ന യൂട്യൂബ് ചാനലിൽ കൊടുത്ത അഭിമുഖത്തിലാണ് ദിവ്യ തന്റെ അനുഭവം ഓർത്തെടുത്തത്.

മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പങ്കെടുത്ത വേദികളിൽ വരെ അവതാരകയായി നിന്നിട്ടുള്ള ദിവ്യ, തന്റെ അവതാരക ജീവിതത്തിൽ വ്യക്തിപരമായി നേരിടേണ്ടി വന്നിട്ടുള്ള അമളിയെ കുറിച്ചും സംഘർഷത്തെ കുറിച്ചും ആദ്യമായി തുറന്നുപറയുകയായിരുന്നു.

“സ്റ്റേജിന് പിന്നിൽ നടക്കുന്ന സമ്മർദ്ദങ്ങളൊക്കെ മറച്ചുവച്ച് വേദിക്ക് മുന്നിൽ സാധാരണമായി നിന്ന് സംസാരിക്കണം. അങ്ങനെയൊരു ഓണാഘോഷ പരുപാടിയിൽ അഥിതിയായത് ഹരിശങ്കറായിരുന്നു. ഹരിശങ്കറിന്റെ തുടക്കകാലമായിരുന്നു അത്. ഹരിശങ്കറിനെ വേദിയിൽ പരിചയപ്പെടുത്തിയപ്പോൾ എല്ലാ വിശേഷണങ്ങളും പറഞ്ഞെങ്കിലും പേര് മറന്നു പോയി. അതോടെ ആ വേദിയിൽ ഞാൻ നിശബ്ദയാവുകയുണ്ടായി.

എന്നാൽ, ഉടൻ തന്നെ ഇനി വരാൻ പോകുന്ന ആളെ പറ്റി കൂടുതലൊന്നും പറയുന്നില്ല, ആളെ നമുക്ക് ഇങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞ് സ്വാഭാവികമെന്ന രീതിയിൽ തന്നെ ആ സാഹചര്യത്തെ അഭിമുഖീകരിക്കുകയുണ്ടായി. അതിന് ശേഷം ഹരിശങ്കറിനോട് പേര് മറന്നുപോയി എന്ന് ഏറ്റുപറഞ്ഞു സോറി പറയുകയും ചെയ്തു എന്ന് ദിവ്യ പറഞ്ഞു .


പി. ജയചന്ദ്രൻ സാർ പാടാൻ വന്ന വേദിയിൽ ഉണ്ടായ മറ്റൊരു വിഷമിപ്പിക്കുന്ന അനുഭവവും ദിവ്യ പങ്കുവെച്ചു. “മുൻകൂട്ടി പ്രവചിക്കാവുന്ന ഒരു സ്വഭാവമല്ല പി ജയചന്ദ്രന്റേത് എന്ന് അറിഞ്ഞുകൊണ്ട് അവതരിപ്പിച്ച ഒരു പരിപാടിയിൽ പാട്ടിന്റെ ലിസ്റ്റ് നോക്കി ഇന്ന പാട്ടാണ് അടുത്തതായി പാടാൻ പോകുന്നത് എന്ന് പറഞ്ഞ് പി. ജയചന്ദ്രൻ സാറിനെ വിളിച്ചു.

അപ്പോൾ സാർ മൈക്കിലൂടെ ഗൗരവത്തോടെ ചോദിച്ചു ‘താൻ പറയുന്ന പാട്ടാണോ ഞാൻ പാടേണ്ടത്’ എന്ന് .അപ്പോൾ ഞാൻ പറഞ്ഞു ; അല്ല സാർ, കുഴപ്പമില്ല സാർ.. സാറിന് ഏതു പാട്ട് പാടാൻ തോന്നുവോ അത് പാടാം . അങ്ങനെ നിർബന്ധമൊന്നുമില്ല. ഞങ്ങൾക്ക് ഇഷ്ടപ്പെട്ടൊരു പാട്ട് പറഞ്ഞു എന്നേ ഉള്ളു.”


ആ സമയം ഞാൻ ഡൌൺ ആയി പോയിക്കഴിഞ്ഞാൽ അവിടെ നിന്ന് കരയാനെ എനിക്ക് പറ്റു . അതേസമയം ധൈര്യം സംഭരിച്ച് ആ സാഹചര്യത്തെ അഭിമുഖീകരിച്ചതായും ദിവ്യ പറഞ്ഞു.

 

 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (3 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (3 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (4 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (4 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (4 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (5 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (6 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (6 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (6 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (6 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (7 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (9 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (9 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (9 hours ago)

Malayali Vartha Recommends