Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം; 'വൺ' ചിത്രത്തിന്റെ ആദ്യ പ്രേക്ഷക പ്രതികരണം

26 MARCH 2021 04:41 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വൺ ഇന്ന് തീയേറ്ററുകളിൽ റിലീസ് ചെയ്തു. കേരള മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായാണ് ചിത്രത്തിൽ മമ്മൂട്ടി വേഷമിടുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമാണ്. ഇച്ചായിസ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

ജനങ്ങള്‍ ആഗ്രഹിയ്ക്കുന്ന രാഷ്ട്രീയമല്ല ഭരിയ്ക്കുന്ന ഒരു സര്‍ക്കാറില്‍ നിന്നും കേരളത്തിന് ലഭിയ്ക്കുന്നത്. ജനാധിപത്യ രാജ്യം എന്ന വാക്കിന്റെ അര്‍ത്ഥം ജനങ്ങള്‍ക്കും ഭരിയ്ക്കുന്നവര്‍ക്കും അറിയാം എന്നിരിയ്ക്കിലും പലപ്പോഴും സ്വാര്‍ത്ഥ താത്പര്യത്തിന് വേണ്ടി മാത്രമായിപ്പോകുന്ന ജനസേവന പ്രവര്‍ത്തനം മാത്രമാണ് രാഷ്ട്രീയം. അത്തരത്തില്‍ നോക്കുമ്പോള്‍ ജനങ്ങള്‍ ആഗ്രഹിയ്ക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തെ കുറിച്ചുള്ള സംവിധായകന്റെ സ്വപ്‌നം മാത്രമാണ് വണ്‍ എന്ന സിനിമ.

ബോബി–സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആർ. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ. എഡിറ്റർ നിഷാദ്. പിആർഒ മഞ്ജു ഗോപിനാഥ്.

സിനിമ രാഷ്ട്രീയം മാത്രമല്ല പറയുന്നത്, ചില ഫാമിലി ഇമോഷന്റ്‌സും ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ കുത്തൊഴുക്കാണ് സിനിമയില്‍. ആവശ്യത്തിനും അനാവശ്യത്തിനും കഥാപാത്രങ്ങളാല്‍ സമ്പന്നം. എന്നാല്‍ പറയത്തക്ക സ്ഥാനമോ റോളോ മമ്മൂട്ടിയില്‍ കവിഞ്ഞ് മറ്റാര്‍ക്കുമില്ല. ഗായത്രി അരുണ്‍, ഇഷാനി കൃഷ്ണകുമാര്‍ എന്നിവരല്ലാതെ സ്ത്രീ കഥാപാത്രങ്ങളും സിനിമയില്‍ ചുരുക്കമാണ്. വെറും മൂന്ന് രംഗങ്ങളില്‍ മാത്രം നിമിഷ സജയന്‍ വന്ന് പോവുന്നുണ്ട്.

മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് പറയുകയാണെങ്കില്‍, ശാന്തം സുന്ദരം!!. കടയ്ക്കല്‍ ചന്ദ്രന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരുപാട് കൊടുത്തും കൊണ്ടും കേരള രാഷ്ട്രീയത്തിലെത്തിയ വിപ്ലവകാരി എന്നൊക്കെ തോന്നുമെങ്കിലും ആള് ശുദ്ധനാണ്. അതേ സമയം നായകപരിവേഷമുണ്ട് താനും.

മമ്മൂട്ടി ,ജോജു ജോർജ്,സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ,ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി,ജയൻ ചേർത്തല, ഗായത്രി അരുൺ, രശ്മി ബോബൻ, വി.കെ. ബൈജു, നന്ദു,വെട്ടിക്കിളി പ്രസാദ്,സാബ് ജോൺ ,ഡോക്‌ടർ പ്രമീള ദേവി,അർച്ചന മനോജ്,കൃഷ്ണ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends