Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ശരീരത്തിന്റെ നിറത്തിന്റെ പേരിൽ സൗന്ദര്യാഘോഷങ്ങളിൽ നിന്നു തന്നെ മാറ്റി നിർത്തപ്പെട്ട സ്ത്രീകളുണ്ടായിരിക്കും, ഏജ് എത്രത്തോളം റിവേഴ്സ് ഗിയറിലാണെങ്കിലും.ദാരിദ്ര്യവും , പട്ടിണിയും , അതിൽ നിന്ന് രക്ഷപ്പെടാനുള്ള പെടാപ്പാടുകളും മാത്രം ജീവിതത്തിലുള്ള സ്ത്രീകൾ ഉണ്ട്...' ശ്രദ്ധേയമായ കുറിപ്പ് പങ്കുവച്ച് ആര്‍ദ്ര

27 MARCH 2021 03:34 PM IST
മലയാളി വാര്‍ത്ത

മഞ്ജു വാര്യരറുടെ വൈറല്‍ ചിത്രം വൈറലായതിനു പിന്നാലെ ചര്‍ച്ചകളും വാഴ്ത്തലുകളും നിറയുമ്പോള്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ആര്‍ദ്ര എന്ന യുവതി. സ്ത്രീശരീരത്തിന്മേല്‍ സൂമൂഹം ചാര്‍ത്തിക്കൊടുക്കുന്ന സൗന്ദര്യ സങ്കല്പങ്ങളും അതിന്റെ അളവുകോലുകളും തന്നെയാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്ന് ആര്‍ദ്ര കുറിക്കുകയാണ്. നീണ്ട പൊരുതലിലൂടെ മഞ്ജുവിലെ സ്ത്രീ നേടിയെടുത്ത സ്‌പേസിനെ അംഗീകരിച്ചു കൊണ്ടു തന്നെയാണ് ആര്‍ദ്രയുടെ വേറിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

മഞ്ജു വാര്യരുടെ ഫോട്ടോ ഫീഡിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. ' ഏജ് ഇൻ റിവേഴ്സ് ഗിയർ' പുരുഷ സൂപ്പർതാരങ്ങൾക്കു മാത്രം ചാർത്തിക്കൊടുക്കുന്ന രീതിയിൽ മാറ്റം കണ്ടതിൽ സന്തോഷം തോന്നി. നീണ്ട പൊരുതലിലൂടെ ആ സ്ത്രീ നേടിയെടുത്ത സ്പേസിനെ അംഗീകരിച്ചേ തീരൂ.

എന്നാൽ, ഇവിയെല്ലാം വീണ്ടും വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുന്നത് സ്ത്രീശരീരത്തിന്മേൽ സൂമൂഹം ചാർത്തിക്കൊടുക്കുന്ന സൗന്ദര്യ സങ്കല്പങ്ങളും അതിന്റെ അളവുകോലുകളും തന്നെയാണ്. അതിനോടു ചേർന്നു പോകാൻ കഴിയുന്നതിന് ചെറിയ തോതിലുള്ള പ്രിവിലേജുകളെങ്കിലും ഉണ്ടായിരിക്കണം. (ജെന്റർ പ്രിവിലേജ് മാറ്റി നിർത്തിയാൽ ജാതി, വർഗ്ഗ, വർണ്ണ പ്രിവിലേജില്ലായ്മകൾ പുരുഷന്മാരേയും ബാധിക്കും ,തീർച്ച. )

വളരെ ചെറുപ്പം തോന്നിപ്പിക്കുന്ന , ചുറുചുറുക്കുള്ള പുരുഷന്മാരേയും , മുപ്പതുകളിലേ പ്രായം ബാധിച്ച അവരുടെ ഭാര്യമാരേയും ഞാൻ കണ്ടിട്ടുണ്ട്. കല്യാണം കഴിയും വരെ ശരീരത്തിൽ ചെറുപ്പം നിലനിർത്തിയിരുന്ന പല സ്ത്രീകൾക്കും പിന്നീട് ചെറുപ്പത്തിൽ തന്നെ പ്രായം ബാധിച്ചതായി തോന്നിയിട്ടുണ്ട്. പ്രസവത്തോടെ/ തുടർച്ചയായ പ്രസവങ്ങളോടെ ഇടിഞ്ഞു തൂങ്ങുന്ന ശരീരം കണ്ട് വിഷമിക്കാൻ നേരം കിട്ടുന്ന സ്ത്രീകൾ തന്നെ കുറവായിരിക്കും.

ശരീരത്തിന്റെ നിറത്തിന്റെ പേരിൽ സൗന്ദര്യാഘോഷങ്ങളിൽ നിന്നു തന്നെ മാറ്റി നിർത്തപ്പെട്ട സ്ത്രീകളുണ്ടായിരിക്കും, ഏജ് എത്രത്തോളം റിവേഴ്സ് ഗിയറിലാണെങ്കിലും.ദാരിദ്ര്യവും , പട്ടിണിയും , അതിൽ നിന്ന് രക്ഷപ്പെടാനുള്ള പെടാപ്പാടുകളും മാത്രം ജീവിതത്തിലുള്ള സ്ത്രീകൾ ഉണ്ട് .

PCOD പോലുള്ള മെഡിക്കൽ കണ്ടീഷനുകൾ കാരണം ശരീരഭാരം കൂടുന്ന സ്ത്രീകളുണ്ട്. മെനോപോസിന്റേയും യൂട്രസ് റിമൂവൽ സർജറികളുടേയും ഭാഗമായി ശരീരഘടനയിൽ മാറ്റം വരുന്ന സ്ത്രീകളുണ്ട്.

നമ്മൾ 'ഡിസേബിൾഡ് ' കാറ്റഗറിയിൽ പെടുത്തിയ ശരീരങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ, ഒരുപാട് പ്രിവിലേജുകളുടെ സംഗമമാണ് ഈ 'ഏജ് ഇൻ റിവേഴ്സ് ഗിയർ ' ആഘോഷങ്ങളിൽ എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്.സ്ത്രീ ശരീരങ്ങളുടെ അളവഴകുകളുടെ ആഘോഷത്തിൽ പ്രത്യേകിച്ചും (മഞ്ജു വാര്യരുടെ ഫോട്ടോ ഇട്ടവരെല്ലാം ഇത്തരമൊരാഘോഷമാണ് നടത്തുന്നതെന്ന് ആധികാരികമായി പറയാൻ എനിക്ക് കഴിയില്ല). ഇത്രയെ പറയാനുള്ളൂ, ; എല്ലാ തരം ശരീരങ്ങളും സൗന്ദര്യമുള്ളവ തന്നെയാണ്. പ്രായമേറുമ്പോഴും അല്ലാത്തപ്പോഴും..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends