Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകള്‍ക്ക് ഗിന്നസ് പക്രുവിന്റെ സര്‍പ്രൈസ് ഗിഫ്റ്റ്; വർണക്കടലാസിനകത്ത് പൊതിഞ്ഞായിരുന്നു സമ്മാനം... സമ്മാനം കണ്ടതൊടെ സന്തോഷംകൊണ്ട് തുള്ളിച്ചാടി ദീപ്ത കീർത്തി...ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ച് ഗിന്നസ് പക്രു

28 MARCH 2021 01:09 PM IST
മലയാളി വാര്‍ത്ത

പൊതുവെ സമ്മാനങ്ങള്‍ എക്കാലവും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നതായിരിക്കും. അപ്രതീക്ഷിതമായിട്ടുള്ള സമ്മാനമാണെങ്കില്‍ പറയുകയേ വേണ്ട.

ഇത്തരത്തില്‍ ഒരു സമ്മാനം കിട്ടിയതിന്റെ സന്തോഷത്തിലാണ് നടന്‍ ഗിന്നസ് പക്രുവിന്റെ മകള്‍ ദീപ്തകീര്‍ത്തി.

മകൾ ദീപ്ത കീർത്തിക്ക് ഒരു അപ്രതീക്ഷിത സമ്മാനം നൽകുന്നതിന്റെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് പ്രിയ നടൻ ഗിന്നസ് പക്രു.

വര്‍ണക്കടലാസില്‍ അച്ഛന്‍ ഒളിപ്പിച്ചത് എന്താണെന്ന് അറിയാന്‍ കൗതുകത്തോടെയാണ് ദീപ്തകീര്‍ത്തി നോക്കി നില്‍ക്കുന്നത്.

തനിക്ക് പ്രിയപ്പെട്ട നായ്ക്കുട്ടിയാണ് അതിലെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം ഇരട്ടിയായി. 'ദീപ്തകീര്‍ത്തിയ്ക്കുള്ള സര്‍പ്രൈസ്' സമ്മാനമെന്ന കുറിപ്പോടെയാണ് അജയകുമാര്‍ ഈ ക്യൂട്ട് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

മകൾക്കൊപ്പമുള്ള നിമിഷങ്ങൾ ഇതിനു മുൻപും ഗിന്നസ് പക്രു സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സൂപ്പർ ഹിറ്റായ “എൻജോയ് എൻജാമി” എന്ന പാട്ടിനനുസരിച്ച് നൃത്തം ചെയ്യുന്ന മകളുടെ വീഡിയോയാണ് ഏതാനും ദിവസം മുൻപ് താരം പങ്കുവച്ചത്.

മകൾക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഗിന്നസ് പക്രു അടുത്തിടെ തമിഴകത്തിന്റെ പ്രിയതാരമായ അജിത്തിനൊപ്പമുള്ള ഒരു പഴയ വീഡിയോ പങ്കുവയ്ക്കുച്ചിരുന്നു.

ഒരു അവാർഡ് ചടങ്ങിനിടെ അജിത്തിന് അരികിലെത്തി കുശലം പറയുന്ന പക്രുവിനെയാണ് വീഡിയോയിൽ കാണാനാവുക.

താരങ്ങളായ വിജയ്, വിക്രം, പ്രഭു എന്നിവരും അടുത്തുണ്ട്. പ്രഭുവും വിക്രമും പക്രുവിനോട് വിശേഷങ്ങൾ ആരായുന്നുണ്ട്.

1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്.

വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. ‘അത്ഭുതദ്വീപ്’ എന്ന ചിത്രത്തിലൂടെ ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡും പക്രു കരസ്ഥമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends