Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കഥാപാത്രങ്ങളോട് ഭയങ്കര ഭ്രാന്തുള്ള ആളാണ് ഞാന്‍, കാണുന്നവരെയൊക്കെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്ന ആളാണ്, കണ്ണാടിയില്‍ നോക്കി ആ ആളാണ് ഞാനെന്ന് വിചാരിക്കും'; മമ്മൂട്ടി

29 MARCH 2021 05:27 PM IST
മലയാളി വാര്‍ത്ത

കഥാപാത്രങ്ങളോട് അമിതമായ താല്പര്യമുള്ള ആളാണ് താനെന്ന് ആവർത്തിച്ച് പറഞ്ഞ് മെഗാസ്റ്റാർ മമ്മൂട്ടി. കാണുന്നവരെയൊക്കെപ്പോലെ ആകാനാണ് ആഗ്രഹം. അതില്‍ മാജിക്കൊന്നുമില്ലെന്നും മമ്മൂട്ടി തുറന്നു പറഞ്ഞു.

എങ്ങനെയാണ് കഥാപാത്രങ്ങളെ സ്വാംശീകരിക്കുന്നത് എങ്ങനെയാണ്, മമ്മൂട്ടിയുടേതായ മാജിക്കല്‍ എലമെന്റ്‌സ് അതിനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു സംസാരിക്കാൻ തുടങ്ങിയത്.

'എനിക്കങ്ങനെ മാജിക്കൊന്നും അറിയില്ല. കഥാപാത്രങ്ങളോട് ഭയങ്കര ഭ്രാന്തുള്ള ആളാണ് ഞാന്‍. കാണുന്നവരെയൊക്കെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്ന ആളാണ്. അതെന്റെ ജന്മത്ത് നടക്കുന്നതല്ല. കാരണം, കോടാനുകോടി ആളുകള്‍ ഇവിടെയുണ്ട്.

അതൊന്നും നടക്കുന്ന കാര്യമല്ല. പക്ഷേ, നമ്മുടെ മുന്നില്‍ ഇതുപോലെയുള്ള ആശയങ്ങളും കഥാപാത്രങ്ങളും വരുമ്പോള്‍ അതിനോടൊരു ആഭിമുഖ്യവും ഉണ്ടാകാറുണ്ട്. നമ്മള്‍ ശ്രദ്ധിക്കുന്ന പലരെയും കണ്ടതും കേട്ടതും നമ്മുടെ ഉപബോധ മനസില്‍ ഉണ്ടാവും.

അത് നമ്മളറിയാതെ തന്നെ കഥാപാത്രങ്ങളിലേക്ക് ആവാഹിക്കപ്പെടുന്നു എന്നാണ് എനിക്ക് ബോധ്യമായിട്ടുള്ളത്. അതല്ലാതെ, ഇന്നത് വേണം, ഇന്ന മാനറിസം വേണം എന്നൊന്നും കരുതി ഞാന്‍ ചെയ്യുന്നതല്ല.

പലരും പിന്നീട് ആ സിനിമയില്‍ ഇങ്ങനെ കാണിച്ചിട്ടുണ്ടോ എന്നൊക്കെ ചോദിക്കുമ്പോള്‍ എനിക്ക് പലപ്പോഴും ഒര്‍മ്മയുണ്ടാവില്ല. അത് ഈ സിനിമയിലും ഉണ്ടാവാം', മമ്മൂട്ടി വ്യക്തമാക്കി.

'കഥ കേള്‍ക്കുമ്പോള്‍ എന്റെ മനസില്‍ ഒരാള് വരും. കണ്ണാടിയില്‍ കാണുമ്പോള്‍ ആ ആളാണ് ഞാനെന്ന് വിചാരിക്കും. അത്രേയുള്ളു. അതിനപ്പുറത്തേക്ക് ഭയങ്കരമായ സയന്‍സും ടെക്‌നോളജിയൊന്നുമില്ല. നിങ്ങളുടെ ചോദ്യങ്ങളൊക്കെ എനിക്കിഷ്ടപ്പെട്ടു', മമ്മൂട്ടി കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends