Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'തനിക്ക് കിട്ടിയ സീനുകൾ എത്ര ഗംഭീരമായിയാണ് ആ നടി ചെയ്തു വച്ചിരിക്കുന്നത്. 'മീൻ കറി ഒക്കെ ചോദിച്ചപ്പോ' എന്നുള്ള ആ സീനിൽ എന്തൊരു അഭിനയമാണ്. ഉണ്ണിമായ, നിങ്ങളാണ് ജോജിയിലെ താരം; വൈറലായി കുറിപ്പ്

09 APRIL 2021 01:01 PM IST
മലയാളി വാര്‍ത്ത

ജോജിക്കും ജോമോനും ജെയ്സണുമൊപ്പം തന്നെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകരുടെ ശ്രദ്ധനേടിയ കഥാപാത്രമാണ് ജോജിയിലെ ബിൻസി. ലേഡി മാക്ബെത്ത് എന്ന വിശേഷണം ലഭിക്കുന്ന ഈ കഥാപാത്രത്തെ വളരെ ഗംഭീരമാക്കിയിരിക്കുന്നത് നടി ഉണ്ണിമായയാണ്. ഇപ്പോഴിതാ ഉണ്ണിമായയുടെ പ്രകടനത്തെ പ്രശംസിച്ച് ചലച്ചിത്രപ്രവർത്തകൻ അരുൺ സദാനന്ദൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ജോജിയിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ചത് ഫഹദോ ബാബുരാജോ ഷമ്മി തിലകനോ അല്ല, അത് ഉണ്ണിമായ ആയിരിന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

അരുൺ സദാനന്ദന്റെ വാക്കുകൾ:

ഞാനും ഇവിടെ ഒക്കെയുണ്ട് എന്ന് - ബിൻസി

പഴയ ഒരു 'നിങ്ങൾക്കും ആകാം കോടീശ്വരൻ' എപ്പിസോഡിൽ ജയറാമാണ് അതിഥി. മാക്ബെത്തിനെ ആധാരമാക്കി കുറസോവ ചെയ്ത സിനിമ ഏതാണെന്നാണ് ചോദ്യം, ജയറാമിന് ഉത്തരം അറിയില്ല. ജയറാം 'ഫോൺ എ ഫ്രണ്ട്' ഓപ്ഷൻ ചെയ്യുന്നു, നമ്മളൊക്കെ പിഎസ്സിയ്ക്ക് പഠിക്കുന്ന സി.കെ. സദാനന്ദനെ വിളിക്കുമെങ്കിൽ ജയറാം വിളിക്കുന്നത് സാക്ഷാൽ കമലഹാസനെയാണ്. (അടിക്കുവാണെങ്കിൽ ഇമ്മാതിരി സൈസ് സാധനം അടിക്കണം എന്ന് വാഴയ്ക്ക് എടുത്ത കുഴിയിൽ നിന്നും കിട്ടിയ കാലിക്കുപ്പി നോക്കി നാല് കാലിൽ നിന്ന വാസുവണ്ണൻ പറഞ്ഞ ഡയലോഗ് ആണെനിക്ക് ആ നിമിഷം ഓർമ വന്നത്).

കമലഹാസൻ അങ്ങേതലയ്ക്കൽ ചിരിക്കുന്നു, ബാസുള്ള ശബ്ദത്തിൽ ജയറാമിനെയും സുരേഷ് ഗോപിയെയും പുകഴ്ത്തുന്നു, പതിവുപോലെ നല്ല കഥ കിട്ടിയാൽ മലയാളത്തിൽ വരുമെന്ന് പറയുന്നു, പിന്നെ ഉത്തരത്തിലേയ്ക്ക് കടക്കുന്നു. ‘Throne of Blood’.

അവിടെ പക്ഷേ കമലഹാസൻ സർ നിർത്തുന്നില്ല! ഷേക്സ്പിയറുടെ ലേഡി മാക്ബത്തിനെ കുറസോവ Throne of Blood–ൽ ഗർഭിണി ആക്കുന്നുണ്ടെന്ന ഒരു വൈറ്റൽ ഇൻഫോർമേഷൻ കൂടി നമുക്ക് നൽകുന്നു. ഒരു പ്രതിഭാശാലി മറ്റൊരു പ്രതിഭാശാലിയെ രണ്ടാമത് വായിക്കുമ്പോൾ ഏതറ്റം വരെയൊക്കെ പോകാമെന്ന് പഠിപ്പിച്ച് തരുന്നു. (കമലഹാസൻ രാഷ്ട്രീയത്തിൽ ഇറങ്ങിയത് അദ്ദേഹത്തിന്റെ ഇഷ്ടം, ഒരുപക്ഷേ അദ്ദേഹം ഫിലിം സ്‌കൂൾ തുടങ്ങിയിരുന്നുവെങ്കിൽ കള്ള ഒപ്പിട്ട് അപ്പന്റെ റബ്ബർ തോട്ടം വിറ്റ് ഞാനവിടെ പഠിയ്ക്കാൻ പോയേനെ!)

ഇനി ജോജി കണ്ടവർ വായിക്കുക.

നമ്മൾ കണ്ട ജോജി ഇന്റർവെൽ വരെക്കൊണ്ടു തീർത്ത് ബാക്കി ഭാഗം ബിൻസിയുടെ കഥയാക്കി ഒന്ന് മാറ്റിയിരുന്നെങ്കിൽ പടം ഏത് റേഞ്ചിൽ ചെന്ന് നിൽക്കുമായിരുന്നു എന്നൊന്ന് ആലോചിച്ച് നോക്കൂ. ഇപ്പോഴുള്ള ജോജിയുടെ (എനിക്ക് തോന്നിയ, പലർക്കും തോന്നിയ) ആഴമില്ലായ്മ പ്രശനം പരിഹരിക്കപ്പെട്ടേനെ. Based on Macbeth എന്നതിന് പകരം Loosely based on Macbeth എന്നെഴുതി കാണിച്ചാൽ മതിയായിരുന്നു. അധികാരം നേടുന്നതിലും പ്രയാസമാണ് അധികാരം നിലനിർത്താൻ എന്നുള്ള കാലിക രാഷ്ട്രീയവും ഒക്കെ കൊണ്ടു വന്ന് കത്തി കയറാമായിരുന്നു.

അങ്ങനെ എഴുതിയ സ്ക്രിപ്റ്റിൽ ഉണ്ണിമായ തന്നെ അഭിനയിച്ചാലും മതിയായിരുന്നു. തനിക്ക് കിട്ടിയ സീനുകൾ എത്ര ഗംഭീരമായിയാണ് ആ നടി ചെയ്തു വച്ചിരിക്കുന്നത്. 'മീൻ കറി ഒക്കെ ചോദിച്ചപ്പോ' എന്നുള്ള ആ സീനിൽ എന്തൊരു അഭിനയമാണ്. ഒരു സൈഡിലെ കവിൾ കോട്ടുന്നതാണ് സർക്കാസം എന്ന മുദ്ര എന്ന നിലവിലെ ധാരണയെയാണ് ബിൻസി ഒരു ചിരി ചിരിച്ച് പൊളിച്ചടുക്കുന്നത്.

വലിയ കയ്യടി ശ്രീമതി ഉണ്ണിമായ പ്രസാദ്. ജോജിയിലെ ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ചത് ഫഹദോ ബാബുരാജോ ഷമ്മി തിലകനോ ആണെന്ന് എനിക്ക് അഭിപ്രായം ഇല്ല, അത് നിങ്ങളായിരുന്നു. തോട്ടിൻ കരയിൽ മീൻ വെട്ടി നിൽക്കുമ്പോൾ നിങ്ങൾ ജോജിയെ എരി കേറ്റുന്ന ആ ഒരൊറ്റ സീനിൽ തന്നെ നിങ്ങൾ ഒരു ഡബിൾ സെഞ്ചുറി അടിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends