Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഡോക്ടറിന്റെ കൺസൽട്ടിങ് റൂമിന് മുന്നിലെ തിരക്ക് ഒരിക്കൽ എങ്കിലും കണ്ടിട്ടുള്ളവർക്ക് അറിയാം ജീവിതത്തിൽ അവനവനു വേണ്ടി മാറ്റി വയ്ക്കാൻ ഏറ്റവും കുറച്ച് സമയം മാത്രം കിട്ടുന്ന ഒരു മനുഷ്യനാണ് അദ്ദേഹമെന്ന്. അതിനിടയിലാണ് ഇതിനൊക്കെ സമയം കണ്ടെത്തുന്നതെന്ന് ഓർക്കുമ്പോഴാണ് അത്ഭുതം...' വൈറലായി അഷ്വവതിയുടെ കുറിപ്പ്

10 APRIL 2021 05:29 PM IST
മലയാളി വാര്‍ത്ത

മെഡിക്കൽ വിദ്യാർഥികളുടെ ഡാൻസ് വിഡിയോ വൈറലായതോടെ മറ്റൊരു ഡോക്ടറുടെ വിഡിയോ പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ടിക്ടോക്കിൽ വൈറലായിരുന്ന ഡോക്ടർ സതീഷ് വാരിയരുടെ പുതിയ വിഡിയോയാണ് അശ്വതി പങ്കുവച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പോളിങ്ങുമായി ബന്ധപ്പെട്ട് ചെയ്ത ഈ ഹ്രസ്വ വിഡിയോ ഇപ്പോൾ വൈറലാവുകയാണ്.

അശ്വതി ശ്രീകാന്ത് പങ്കുവച്ച കുറിപ്പ് വായിക്കാം;

മെഡിസിന് പഠിക്കുന്ന പിള്ളേര് ഡാൻസ് കളിച്ച് വൈറലും പിന്നെ വിവാദവും ആയപ്പോഴാണ് ഞാൻ നമ്മടെ സ്വന്തം ഡോക്ടറിന്റെ കാര്യം ഓർത്തത്. തൊടുപുഴക്കാരുടെ പ്രിയപ്പെട്ട ഡോക്ടർ സതീഷ് വാരിയർ. ചികിത്സയുടെ കാര്യത്തിൽ ഡോക്ടർ പണ്ടേ പുലിയായതു കൊണ്ട്, എഴുനേറ്റ് നിൽക്കില്ലെന്ന് ഉറപ്പിച്ചവരെ വരെ നടത്തിയും ഓടിച്ചുമൊക്കെ പണ്ടേ പത്ര വാർത്തകളിൽ സജീവമാണ്.

മരുന്ന് വാങ്ങാൻ പോയപ്പോൾ കൂടെ പോയ പത്മയെ കാണിച്ച് 'വിശപ്പുണ്ടാവാൻ ഇവൾക്ക് ഇച്ചിരി ച്യവനപ്രാശം കൊടുത്താലോ' എന്ന് ചോദിച്ച അച്ഛനോട് 'തീപ്പെട്ടി കോലിന്റ മേലെ ആരേലും ചെമ്പു കലത്തിൽ വെള്ളം ചൂടാക്കാൻ' വയ്ക്കുമോന്ന് ചോദിച്ച ടീം ആണ്. ലോക്ക് ഡൌൺ കാലത്താണ് ഡോക്ട്ടറും അമ്മയും ഒരുമിച്ചുള്ള കുഞ്ഞു കുഞ്ഞു കോമഡി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വന്നു തുടങ്ങിയത്. പിന്നെ വാട്ട്സാപ്പിലെ സകല ഗ്രൂപ്പുകളിലും ഡോക്ടർ - അമ്മ hilarious കോമ്പിനേഷൻ പതിവായി വന്നു തുടങ്ങി. നമ്മടെ ഡോക്ടർ അങ്ങനെയാണ് വൈറൽ ഡോക്ടർ ആവുന്നത്.

ഡോക്ടറിന്റെ കൺസൽട്ടിങ് റൂമിന് മുന്നിലെ തിരക്ക് ഒരിക്കൽ എങ്കിലും കണ്ടിട്ടുള്ളവർക്ക് അറിയാം ജീവിതത്തിൽ അവനവനു വേണ്ടി മാറ്റി വയ്ക്കാൻ ഏറ്റവും കുറച്ച് സമയം മാത്രം കിട്ടുന്ന ഒരു മനുഷ്യനാണ് അദ്ദേഹമെന്ന്. അതിനിടയിലാണ് ഇതിനൊക്കെ സമയം കണ്ടെത്തുന്നതെന്ന് ഓർക്കുമ്പോഴാണ് അത്ഭുതം.

പ്രൊഫഷന്റെ ഭാരം കൊണ്ടും , സോഷ്യൽ പ്രെഷർ കൊണ്ടും പാഷനുകൾ ഉപേക്ഷിച്ച് ജീവിതത്തോട് മുഖം വീർപ്പിച്ച് നടക്കുന്നവർക്കിടയിൽ ഇങ്ങനെയും ചില മനുഷ്യർ ഉണ്ടെന്ന് പറയുകയായിരുന്നു. സംഭവം ഐഡിയ ഒക്കെ ഡോക്ടറിന്റെ ആണെങ്കിലും ഗോൾ അടിച്ചിട്ട് പോകുന്നത് എപ്പോഴും അമ്മ തന്നെയാണെന്ന് പറയാതിരിക്കാൻ വയ്യ. അടുത്ത തവണ ഞാൻ അപ്പോയിന്റ്മെന്റ് എടുക്കാൻ പോകുന്നതും അമ്മയ്ക്ക് ആയിരിക്കും...! അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് വന്ന അഭിനയ പ്രതിഭയെ ഒന്ന് കണ്ടിരിക്കുന്നത് നല്ലതാണല്ലോ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends