Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'റാഞ്ചിയിൽ ഐഐഎമ്മിൽ ധനതത്വശാസ്ത്ര അധ്യാപകനായി നിയമിതനാവുന്ന രഞ്ജിത്തിന്റെ ജീവിതം ഏതൊരാൾക്കും പ്രചോദനവും പ്രേരണയുമാണ്. സാഹചര്യങ്ങളെ പഴിച്ച് വെല്ലുവിളികളെ അഭിമുഖീകരിക്കാതെ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നവർക്ക് രഞ്ജിത് ഒരു പാഠപുസ്തകവും മാർഗദർശിയുമാകുന്നു...'' രഞ്ജിത്തിന് അഭിനന്ദനവുമായി സംവിധായകന്‍ ഷാജി കൈലാസ്

12 APRIL 2021 01:02 PM IST
മലയാളി വാര്‍ത്ത

ജീവിതത്തിലെ പ്രതിസന്ധികളോട് പൊരുതി ഐഐഎമ്മില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ലഭിച്ച രഞ്ജിത്തിന് അഭിനന്ദനവുമായി സംവിധായകന്‍ ഷാജി കൈലാസ് രംഗത്ത് എത്തിയിരിക്കുകയാണ്. അസാധ്യം എന്ന വാക്ക് എന്റെ നിഘണ്ടുവിലില്ല എന്ന് പറഞ്ഞത് അലക്സാണ്ടർ ചക്രവർത്തിയാണ്. ഈ വാചകം ഓർക്കാൻ കാരണം പാണത്തൂരിലെ രഞ്ജിത്താണ്. പ്രതിസന്ധികളിൽ തളർന്നുപോകാതെ അതൊരവസരമായി മാറ്റി വിജയിച്ചയാളാണ് രഞ്ജിത്തെന്ന് സംവിധായകൻ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

മലമുകളില്‍ നിന്ന് വിജയത്തിന്റെ ആകാശം തൊട്ട രഞ്ജിത്തിന്റെ അക്ഷീണ പരിശ്രമങ്ങള്‍ക്ക് മുന്‍പില്‍ ഞങ്ങള്‍ വിനീതരായി അഭിവാദ്യമര്‍പ്പിക്കുന്നു. നീ വിജയത്തിന്റെ മന്ത്രവും ആവേശവുമാണ്. ജീവിതത്തില്‍ പതറിപ്പോകുന്ന ഏതൊരാള്‍ക്കും രഞ്ജിത്തിന്റെ ജീവിതം ഒരു പ്രചോദനമാകുമെന്നും ഷാജി കൈലാസ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

മലമുകളിലെ മാണിക്യം

അസാധ്യം എന്ന വാക്ക് എന്റെ നിഘണ്ടുവിലില്ല എന്ന് പറഞ്ഞത് അലക്സാണ്ടർ ചക്രവർത്തിയാണ്. ഈ വാചകം ഇന്നോർക്കാൻ കാരണം പാണത്തൂരിലെ രഞ്ജിത്താണ്. പ്രതിസന്ധികളിൽ തളർന്നുപോകാതെ അതൊരവസരമായി മാറ്റി വിജയിച്ചവനാണ് രഞ്ജിത്ത്. റാഞ്ചിയിൽ IIMൽ ധനതത്വശാസ്ത്ര അധ്യാപകനായി നിയമിതനാവുന്ന രഞ്ജിത്തിന്റെ ജീവിതം ഏതൊരാൾക്കും പ്രചോദനവും പ്രേരണയുമാണ്. സാഹചര്യങ്ങളെ പഴിച്ച് വെല്ലുവിളികളെ അഭിമുഖീകരിക്കാതെ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നവർക്ക് രഞ്ജിത് ഒരു പാഠപുസ്തകവും മാർഗദർശിയുമാകുന്നു. സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകളോട് പടപൊരുതിയാണ് രഞ്ജിത്ത് അഭിമാനാർഹമായ ഈ നേട്ടം കരസ്ഥമാക്കിയത്.

ഹയർ സെക്കൻഡറിക്ക് തരക്കേടില്ലാത്ത മാർക്കുണ്ടായിരുന്ന രഞ്ജിത്തിന് ചുറ്റുപാടുകളുടെ സമ്മർദ്ദം മൂലം പഠനം നിർത്തേണ്ട അവസ്ഥ ഉണ്ടായതാണ്. എന്നാൽ പാണത്തൂർ ടെലിഫോൺ എക്സ്ചേഞ്ചിലെ രാത്രികാല സെക്യൂരിറ്റി ജോലിയിൽ നിന്നും കിട്ടിയ പണം കൊണ്ട് രഞ്ജിത്ത് പഠിച്ചു. സെന്റ് പോൾസ് കോളേജിലും സെൻട്രൽ യൂണിവേഴ്‌സിറ്റിയിലും പഠനം പൂർത്തിയാക്കിയ രഞ്ജിത്ത് IIT മദ്രാസിൽ നിന്നുമാണ് Ph.D എടുത്തത്. ഇടക്ക് വെച്ച് Ph.D പഠനം മുടങ്ങിപ്പോവുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ രഞ്ജിത്തിന്റെ ഗൈഡിന്റെ ഇടപെടൽ ഈ അവസരത്തിൽ സഹായകമായി. ചെറിയ വീടും ചെറിയ ജീവിത സാഹചര്യങ്ങളും രഞ്ജിത്തിന്റെ വലിയ സ്വപ്നങ്ങളുടെ പൂർത്തീകരണത്തിന് തടസ്സമായില്ല. രഞ്ജിത്ത് Ph.D എടുത്തത് ഇന്ത്യയിലെ വ്യവസായ രംഗത്തെ വിദേശ നിക്ഷേപ വരവിന്റെ ഭൂമിശാസ്ത്രപരമായവിതരണം എന്ന വിഷയത്തിലാണ്. ഇന്ത്യയിലെ മികച്ച ധനകാര്യ സ്ഥാപനമായ IIM റാഞ്ചിയിലെ പുതിയ വിദ്യാർത്ഥികൾക്ക് മുന്നിൽ സ്വന്തം ജീവിതവിജയത്തിന്റെ ആത്മബലത്തിൽ രഞ്ജിത്ത് പാഠങ്ങൾ പഠിപ്പിക്കും.

രഞ്ജിത്ത്.. നീ എല്ലാ മലയാളികളുടെയും അഭിമാനമായി മാറിയിരിക്കുന്നു. മലമുകളിൽ നിന്ന് വിജയത്തിന്റെ ആകാശം തൊട്ട നിന്റെ അക്ഷീണ പരിശ്രമങ്ങൾക്ക് മുൻപിൽ ഞങ്ങൾ വിനീതരായി അഭിവാദ്യമർപ്പിക്കുന്നു. നീ വിജയത്തിന്റെ മന്ത്രവും ആവേശവുമാണ്. ജീവിതത്തിൽ പതറിപ്പോകുന്ന ഏതൊരാൾക്കും നിന്റെ ജീവിതം ഒരു പ്രചോദനമാണ്. വിജയങ്ങളുടെ വലിയ ലോകങ്ങൾ നിന്നെ തലകുനിച്ച് ആദരവോടെ സ്വീകരിക്കട്ടെ. ഉത്തമനായ ഒരു അധ്യാപക ശ്രേഷ്ഠനായി നീ തീരട്ടെ. നിനക്ക് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends