Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'രമ്യാ പണിക്കർക്ക് കട്ട സപ്പോർട്ട്.. അത്യാവശ്യം നല്ല രീതിയിൽ തന്നെ തന്റെ ടാസ്കുകൾ ചെയ്യുന്ന ഒരു മത്സരാർത്ഥിയാണ് രമ്യ പണിക്കർ. അങ്ങിനെയുള്ള ഒരാളെ കരുവാക്കി പൊളി ഫിറോസും ഭാര്യ സജ്നയും ഇപ്പോ കളിക്കുന്ന കളി വെറും ചീപ്പ് ഷോ തന്നെയാണ്...' രമ്യയ്ക്ക് പിന്തുണയുമായി സംവിധായകന്‍ ഒമര്‍ ലുലു

14 APRIL 2021 11:08 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്ന് 58 എപ്പിസോഡുകള്‍ പിന്നിട്ട് മുന്നേറുകയാണ്. മത്സരാര്‍ഥികള്‍ക്കിടയിലെ വീറും വാശിയും പുതിയൊരു തലത്തിലേക്ക് എത്തുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ഏതാനും എപ്പിസോഡുകളില്‍ നാം കണ്ടത്. ഫിറോസ്-സജിനയോട് തങ്ങള്‍ക്ക് ഇത്രകാലവുമുണ്ടായിരുന്ന വിയോജിപ്പുകള്‍ മിക്ക മത്സരാര്‍ഥികളും പരസ്യമായി പ്രകടിപ്പിച്ച ദിവസങ്ങൾ തന്നെയാണ് കാണുവാൻ സാധിച്ചത്. അതില്‍ ഏറ്റവും പ്രധാനം ഫിറോസിനെതിരായ രമ്യ പണിക്കരുടെ നിലപാട് ആയിരുന്നു. ഷോയുടെ തുടക്കം മുതല്‍ തന്നെക്കുറിച്ചുള്ള വ്യക്തിപരമായ എന്തോ കാര്യം പരസ്യമാക്കുമെന്ന് ഫിറോസ് ഭീഷണിപ്പെടുത്തിയതാണ് രമ്യ ചൂണ്ടിക്കാട്ടിയത്.

തങ്ങളും അതിന് സാക്ഷികളായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് പല മത്സരാര്‍ഥികളും ഇന്നലെ രംഗത്ത് എത്തിയിരുന്നു. ഒളിച്ചുവെക്കുന്ന ആരോപണം പരസ്യമാക്കണമെന്ന് രമ്യ ഇന്നലെ ആവശ്യപ്പെട്ടെങ്കിലും ഫിറോസ് അതിനു തയ്യാറായിരുന്നില്ല. ഇപ്പോഴിതാ രമ്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.


ഒമര്‍ ലുലുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്;

രമ്യാ പണിക്കർക്ക് കട്ട സപ്പോർട്ട്.. അത്യാവശ്യം നല്ല രീതിയിൽ തന്നെ തന്റെ ടാസ്കുകൾ ചെയ്യുന്ന ഒരു മത്സരാർത്ഥിയാണ് രമ്യ പണിക്കർ. അങ്ങിനെയുള്ള ഒരാളെ കരുവാക്കി പൊളി ഫിറോസും ഭാര്യ സജ്നയും ഇപ്പോ കളിക്കുന്ന കളി വെറും ചീപ്പ് ഷോ തന്നെയാണ്. ബിഗ് ബോസിൽ മുന്നോട്ട് ഉള്ള യാത്രക്ക് പരസ്പരം ഉള്ള അറ്റാക്കിങ് എല്ലാം സ്വാഭാവികം ആണ്. പക്ഷെ അഭിനയിച്ച സിനിമയിലെ ഒരു കഥാപാത്രം വച്ചു ഒരാളെ പേഴ്സണാലിറ്റി ജഡ്ജ് ചെയ്യുന്ന രീതിയിൽ ഉള്ള ആരോപണങ്ങളും റുമേഴ്സും പറഞ്ഞുണ്ടാക്കുന്ന ഫിറോസ് ചെയ്യുന്നത് ശരിക്കും അപമാനം തന്നെയാണ്.

കളി ജയിക്കാൻ വേണ്ടി ഇങ്ങനെ ചെയ്യുന്ന ഫിറോസിനെ സപ്പോർട്ട് ചെയ്ത് സോഷ്യൽ മീഡിയ കമന്റ് ബോക്സുകളിലും മറ്റുമായി കൂട്ടം ചേർന്നുള്ള വെട്ടു കിളി ആക്രമണം നടത്തുന്ന സോ കാൾഡ് ഫാൻസ് നടത്തുന്നത് തീർത്തും ടോക്സിക് ആയ പ്രവർത്തനവും. ഒരാളെ കുറിച്ചു ആരോപണങ്ങൾ ഉന്നയിക്കുമ്പോ അതെന്താണ് എന്ന് വ്യക്തമായി പറയാനുള്ള ഉറപ്പ് എങ്കിലും ഫിറോസ് കാണിക്കണമായിരുന്നു. നമ്മൾ കണ്ടതാണ് പലതവണയായി രമ്യ ഫിറോസിനോട് എന്താണ് ആ ആരോപണം എന്ന് തുറന്ന് പറയാൻ പറയുന്നത്. എന്നിട്ടും ഒഴിഞ്ഞു മാറി നടക്കുന്ന ഫിറോസ് വെറും നാലാം കിട സ്ട്രാറ്റജി ആണ് കാഴ്ചവച്ചത് എന്നത് വ്യക്തം.

ഫിറോസ് രമ്യക്ക് എതിരെ യൂസ് ചെയ്ത സിനിമ ഞാൻ സംവിധാനം ചെയ്ത ചങ്കസ് ആണ് എന്നത് കൊണ്ട് തന്നെ ഈ ആരോപണം എന്നെയും ബാധിക്കുന്ന ഒന്നാണ്. രമ്യക്ക് എന്റെയും എന്റെ ടീമിന്റെയും പൂർണ പിന്തുണ എന്നും ഉണ്ടായിരിക്കും. ഇനിയും എന്റെ ഭാവി സിനിമകളിൽ രമ്യ നല്ല കഥാപാത്രങ്ങൾ ചെയ്യുന്നതും ആയിരിക്കും. ഫിറോസിനെ പോലുള്ളവരുടെ ഇങ്ങനെയുള്ള പേഴ്സണൽ അറ്റാക്കുകൾ തീർത്തും അപലപനീയം ആണ്. രമ്യയെ അവിടെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന ഫിറോസിനെതിരെ പ്രേക്ഷകരും പ്രതികരിക്കണം. ബിഗ് ബോസ് ഒരു റിയാലിറ്റി ഷോ ആണെന്ന ബോധം നമുക്കും ഉണ്ടാകണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends