ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായി കുഞ്ചാക്കോ ബോബന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്
മലയാളത്തിന്റെ ചോക്ലേറ്റ് നായകന് കുഞ്ചാക്കോ ബോബന് നായകനാകുന്ന പുതിയ ചിത്രം നിഴല്‍ മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോളിതാ ചിത്രത്തിലെ പുതിയ വിഡിയോ രംഗം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും വിഡിയോയിലുണ്ട്. സിനിമയില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന് അവതരിപ്പിക്കുന്നത്. ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ ആയിരുന്ന അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് നിഴല്‍. എസ് സഞ്ജീവാണ് തിരക്കഥ. ആന്റോ ജോസഫ് ഫിലിം കമ്ബനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന് ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു.
https://www.facebook.com/Malayalivartha