Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി വയ്യ അവളുടെ വേദന.. അവളെ തിരിച്ചെടിത്തോളൂ! ഉച്ചയോടെ ഞാൻ ഡോക്ടർമാരുടെ മുൻപിലെത്തി, അവളുടെ മരണ വിധിയിൽ ഒപ്പിട്ടു- ഹൃദയം തൊടുന്ന കുറിപ്പുമായി നടൻ ദേവൻ

03 JULY 2021 03:08 PM IST
മലയാളി വാര്‍ത്ത

ഡോക്ടേഴ്സ് ഡേ ദിനത്തിൽ തന്റെ ഭാര്യ സുമയുടെ മരണത്തെക്കുറിച്ച് ഇട്ട  നടൻ ദേവന്റെ ഫേസ്ബുക്ക് കുറിപ്പ് ആരാധകരുടെ കണ്ണ് നിറയ്ക്കുന്നു. 2019 ജൂലൈയിലാണ് ദേവന്റെ ഭാര്യ സുമയുടെ മരണം സംഭവിക്കുന്നത്. എച്ച്1എൻ1 ബാധിച്ച് ചികിത്സയിൽ കഴിയവേ ആയിരുന്നു സുമയുടെ അന്ത്യം.

ദേവൻ പങ്കുവച്ച കുറിപ്പ് ഇങ്ങനെ...

ഇന്ന് ഡോക്ടർസ് ഡേ.... ലോകത്തിലെ എല്ലാ ഡോക്ടർസ്നും ഈ ദിനത്തിൽ എന്റെ ആശംസ്സകൾ..
ആദ്യം ഓർമയിൽ വരുന്ന ഡോക്ടർ, ആറാം വയസ്സിൽ " ഡിഫ്ത്തീരിയ " എന്ന വളരെ മാരകമായ ( തൊണ്ടയിൽ പഴുപ്പുവന്നു ശ്വാസം തടസ്സപ്പെട്ടു മരിക്കുന്ന) രോഗം ചികിൽസിച്ചു എനിക്ക് ജീവൻ തിരിച്ചു തന്ന ഡോ. സണ്ണിയെ ആണ്.... ഒരു ഡോക്ടർ ദൈവമാകുന്ന ചില നിമിഷങ്ങൾ... പിന്നെ എന്റെ മുന്നിൽ ഒരു ഡോക്ടർ ദൈവമാകുന്ന നിമിഷങ്ങൾ എന്റെ അളിയൻ ( ചേച്ചിടെ ഭർത്താവ് ) Dr. രവീന്ദ്രനാഥന്റെ കൂടെ ഉള്ളതാണ്... എന്റെ ജീവിതത്തിൽ ഞാൻ കണ്ട എറ്റവും പ്രഗത്ഭനായ ഡോക്ടർ.... ഒരു മെഡിക്കൽ മാന്ത്രികൻ... സമാനതകളില്ലാത്ത കഴിവും മനസ്സും ഉള്ള ഡോക്ടർ... പക്ഷെ 42 ആം വയസ്സിൽ അളിയനെ ദൈവം വിളിച്ചുകൊണ്ടുപോയി...

നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ??

ഉണ്ട്, ഒരു ഡോക്ടറെയും നഴ്സനെയും ചൂണ്ടിക്കാണിച്ചു നമുക്കു പറയാം... അങ്ങനെ ദൈവത്തെപോലെ ഉള്ള ആ നല്ല മനുഷ്യരുടെ ദിനമായി ജൂലൈ ഒന്ന് നമ്മൾ ഓർക്കുന്നു... അവരുടെ സേവനം മനുഷ്യർക്കു ഒരു കാലത്തും മറക്കാനാവില്ല... ആ നല്ല മനുഷ്യർക്ക്‌ അഭിവാദ്യങ്ങളും ആദരവും അർപ്പിക്കുന്നു ഈ ദിനത്തിൽ...ഇതെഴുതിക്കഴിഞ്ഞപ്പോൾ മനസ്സിൽ വന്ന ഒരു ദുഖത്തിന്റെ കഥ നിങ്ങളോട് പറയാൻ തോന്നുന്നു എനിക്ക്... Covid നു മുൻപ് ജൂലൈ 2019 ആണ് സമയം...

കൊച്ചിയിലെ ഒരു സ്വകാര്യ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിലെ CCU വിനു പുറത്തു ആകാംക്ഷയോടെ കാത്തിരികയാണ് ഞങ്ങൾ... ഞാൻ, ചേച്ചി, രവിച്ചേട്ടൻ, ബാബു, ലിവി, ലതിക, ലച്ചു, സുനിൽ....ഗ്ലാസ്‌ വാതിലിന്റെ ദ്വാരത്തിലൂടെ ഇടയ്ക്കിടെ ഞാൻ അകത്തേക്ക് നോക്കുനുണ്ട്... മുഖത്തും ശരീരത്തിലുമല്ലാം മെഡിക്കൽ ടുബുകൾ ഫിക്സ് ചെയ്തു കിടക്കുകയാണവൾ... എന്റെ സുമ... കഴിക്കാൻ പാടില്ലെന്നു ഡോക്ടർ പറഞ്ഞ ഐസ് ക്രീം കഴിച്ചു allergy ആയി ശ്വാസം തടസ്സപ്പെട്ടു വളരെ ക്രിട്ടിക്കൽ ആയി കിടക്കുകയാണവൾ.. മൂന്നാം ദിവസ്സം റൂമിലേക്ക്‌ മാറ്റി.. ഡോക്ടർ പറഞ്ഞു " ഇന്നുകൂടി നോക്കിട്ടു നാളെ ഡിസ്ചാർജ് ചൈയ്യാം "... അവളൊന് ചിരിച്ചു, ഞങ്ങളും...


പിറ്റേ ദിവസ്സം രാവിലെ അവൾക്കു ശ്വാസം തടസ്സപ്പെട്ടു... CCU ലേക്ക് വീണ്ടും മാറ്റി... ഡോക്ടർ ചോദിച്ചു " കഴിഞ്ഞ ദിവസ്സങ്ങളിൽ crowd ഉള്ള സ്ഥലത്തു സുമ പോയിരുന്നോ? " ഇല്ലാണ് ഞാൻ പറഞ്ഞു.. അവളെങ്ങനെ പുറത്തുപോകാറില്ല... അപ്പൊ ഡോക്ടർ പറഞ്ഞു " H1 N1 എന്നാ വൈറസ് ഇൻഫെക്ഷൻ ആയിരിക്കുന്നു, നമുക്ക് നോക്കാം "..ഞാൻ ഉറപ്പിച്ചു പറഞ്ഞു അവൾ പുറത്തുപോയിട്ടില്ല...പിന്നെ അങ്ങനെ ഇൻഫെക്ഷൻ ഉണ്ടാവും?... വലിയ ചോദ്യം..?..ഇതെഴുതാനുള്ള പ്രധാന കാരണം ഈ ചോദ്യമാണ്...
എന്റെ സുഹൃത്തുകളായ ഡോക്ടർസിനെ വിളിച്ചുവരുത്തി... അവരും കൺഫേം ചെയ്തു H1N1 ഇൻഫെക്ഷൻ ആണെന്ന്... രണ്ടുമൂന്നു ദിവസ്സം കഴിഞ്ഞപ്പോൾ എനിക്ക് ബോധ്യമായി... പുറത്തു നിന്നല്ല ഇൻഫെക്ഷൻ, അകത്തുനിന്ന് തന്നെ ആണെന്ന്...CCU യിൽ നിന്നാണെന്നു...

അങ്ങനെ 30 ദിവസ്സം ഒരു യുദ്ധം തന്നെ ആയിരുന്നു..വെന്റിലേറ്ററിൽ നിന്നും എക്മോ എന്നാ ഭീകര യന്ത്ര ത്തിലേക്കു അവളെ മാറ്റി...5% മാത്രം പ്രതീക്ഷ... എന്നാലും ഡോക്ടർസ് പറഞ്ഞതെല്ലാം ചെയ്തു...sedationte ഡോസ് കുറച്ചു വിളിക്കുമ്പോൾ വിളി കേൾക്കുന്നുണ്ടോന്നറിയാൻ അടുത്തുപോയി വിളിക്കാൻ പറഞ്ഞു.. അവളുടെ ചുറ്റും നിന്നും മോളെ, മോളെ, മോളെ എന്ന് ഞാൻ വിളിച്ചു... സുമേ, സുമേ എന്ന് ചേച്ചിയും ലിവിയും, അമ്മേ അമ്മേ എന്ന് ലച്ചുവും നിർത്താതെ മണിക്കൂറുകളോളം വിളിച്ചു..നിറഞ്ഞു വരുന്ന കണ്ണുനീർ പൊട്ടി വീഴാതെ നോക്കുകയായിരുന്നു എല്ലാരും... എല്ലാവരും വിളിക്കാന്... അവൾ പാതി അടഞ്ഞ കണ്ണുകൾ തുറക്കാൻ ശ്രമിക്കുണ്ട്... അവൾക്കതിനു കഴിയുന്നില്ല.. ഞാൻ തിരിഞ്ഞുനോക്കി.. ഈ രംഗം കണ്ടു കണ്ണ് തുടക്കുന്ന നേഴ്സ്മാരെ കണ്ടു.. അവരുടെ മുഖഭാവത്തിന്റെ ആ അർത്ഥം എനിക്ക് മനസ്സിലായി... ഇനി അവൾ ഒരിക്കലും വിളികേൾക്കില്ലെന്നു...
എക്മോ ഉപയോഗിച്ചു തുടങ്ങി 14മത്തെ ദിവസ്സം... കോൺഫറൻസ് റൂമിൽ എന്നെ വിളിച്ചു ഡോക്ടർമാർ ചോദിച്ചു... "Are you prepared Devan?".. ഉടനെ ഉത്തരം പറഞ്ഞു... യെസ് ഡോക്ടർ.. I am...
" ഇനി ഞങ്ങൾക്കു ഒന്നും ചെയ്യാനില്ല.. എല്ലാ മെഡിസിനും നിർത്തി... Next life support remove ചെയ്യണം... അത് തീരുമാനിക്കേണ്ടത് നിങ്ങളാണ്... "

ഞാൻ നേരെ ചെയ്റ്റുവായിലെ തറവാട് അമ്പലത്തിൽ പോയി... എല്ലാ വിലക്കുകളും തെളിയിച്ചു സർവലങ്കാരത്തോടെ ദേവിയുടെ നടയിൽ നിന്ന് ഞാൻ പ്രാർത്ഥിച്ചു..സഹിക്കാവയ്യാത്ത വേദനയോടെ ഞങ്ങളുടെ വിളി കേട്ടു മിണ്ടാൻ കഴിയാതെ കണ്ണുതുറക്കാൻ ശ്രമിക്കുന്ന എന്റെ സുമയുടെ മുഖം ഞാൻ കാണുന്നുണ്ട് അപ്പോൾ... " മതി അമ്മേ മതി, ഇനി വയ്യ അവളുടെ വേദന.. അവളെ തിരിച്ചെടിത്തോളൂ, ഈ തൃപ്പാദങ്ങളിൽ അവളെ സമർപ്പിക്കുന്നു ".. എന്റെ പ്രാർത്ഥന ഇതായിരുന്നു.. ഉച്ചയോടെ ഞാൻ ഡോക്ടർമാരുടെ മുൻപിലെത്തി... അവളുടെ മരണ വിധിയിൽ ഒപ്പിട്ടു ഞാൻ... വൈകുന്നേരം അറിയിപ്പ് വന്നു... എല്ലാം അവസാനിച്ചു എന്ന്...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (25 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends