ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് കൊന്ന രേഷ്മയുടെയും അജ്ഞാത ഫേസ്ബുക് സുഹൃത്തിന്റെയും കഥ സിനിമയാകുന്നു

കരിയിലക്കൂട്ടത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് കൊന്ന രേഷ്മയുടെയും അജ്ഞാത ഫേസ്ബുക് സുഹൃത്തിന്റെയും കഥ സിനിമയാകുന്നു. സന്തോഷ് കൈമളിന്റെ തിരക്കഥയില്‍ നവാഗതനായ ഷാനു കാക്കൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍ ഡേ മിറര്‍ (One Day Mirror). കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഒക്ടോബര്‍ ആദ്യ വാരം ഷൂട്ടിംഗ് ആരംഭിക്കും. കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്ന സോഷ്യല്‍ മീഡിയ ഉപയോഗങ്ങളും ഫേക്ക് പ്രൊഫൈലുകളും ഒക്കെ വിഷയമാകുന്ന ചിത്രം ഒരു ഫാമിലി സസ്പെന്‍സ് ത്രില്ലര്‍ ആയിരിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ രണ്ടു ഭാഷകളില്‍ നിന്നുമുള്ള പ്രമുഖ താരങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നുണ്ട്.
ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച് കൊന്ന സംഭവത്തിൽ രേഷ്മയെ രഹസ്യ ഫേസ്ബുക്ക് കാമുകനായി കബളിപ്പിച്ചത് ആത്മഹത്യ ചെയ്ത ബന്ധുവായ ആര്യയും സുഹൃത്ത് ഗ്രീഷ്മയുമാണെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് കേരളത്തെ ഞെട്ടിച്ച സംഭവം സിനിമയാകുന്നതെന്ന വാർത്ത പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha


























