Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

അവരെന്നെ ഇല്ലാത്ത കുട്ടിയുടെ അച്ഛനാക്കി, എന്നിട്ട് മകളുടെ ചിത്രം പലതായിട്ട് പ്രചരിപ്പിക്കുന്നു ; മറ്റാർക്കും ഇതുപോലെ അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകില്ല ; അനുഭവം തുറന്നു പറഞ്ഞ് സജിൻ

06 JULY 2021 11:21 AM IST
മലയാളി വാര്‍ത്ത

മലയാള കുടുംബ പ്രേക്ഷകരുടെ ജനപ്രീയ പരമ്പരയാണ് സാന്ത്വനം. ബാലനും ദേവിയും അനിയന്മാരുമെല്ലാം ഇന്ന് മലയാളികള്‍ക്ക് അവരുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ്. ശിവാഞ്ജലിയും ഹരിയും അപ്പുവും കണ്ണനുമൊക്കെ മലയാളി പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയിട്ട് കാലങ്ങളായി. ലോക്ക്ഡൗണിനെ തുടര്‍ന്ന് രണ്ട് മാസത്തോളം പരമ്പരയുടെ സംപ്രേക്ഷണം നടക്കാതെ വന്നിരുന്നു. ഈ സമയത്ത് ആരാധകര്‍ തങ്ങളുടെ പ്രിയ താരങ്ങളെ വല്ലാതെ മിസ് ചെയ്തുവെന്ന് പരമ്പരയുടെ തിരിച്ചുവരവിന് ലഭിച്ച സ്വീകരണത്തില്‍ നിന്നും മനസിലാകും.

 

 

സാന്ത്വനത്തിലൂടെ പ്രേക്ഷകരുടെ ശിവേട്ടനായി മാറിയ താരമാണ് സജിന്‍. യുവാക്കളെ പോലും ആകര്‍ഷിച്ച പരമ്പരയിലെ ശിവനും അഞ്ജലിയും ഇന്ന് മലയാളം സീരിയലുകളിലെ ഏറ്റവും പ്രിയപ്പെട്ട ജോഡികളിലൊന്നാണ്. ശിവാഞ്ജലി എന്ന് സ്‌നേഹത്തോടെ ആരാധകര്‍ വിളിക്കുന്ന ഇരുവര്‍ക്കുമിടയിലെ അടികളും ഇണക്കങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ സ്റ്റാറ്റസുകളായി തിളങ്ങിനിൽക്കുകയാണ് . ഇപ്പോഴിതാ പരമ്പരയിലേക്ക് എത്തിയതിനെ കുറിച്ചും മറ്റും ശിവനായി എത്തുന്ന സജിന്‍ സംസാരിക്കുകയാണ്.

 

 

ഒരു പ്രമുഖ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സജിന്‍ മനസ് തുറന്നത്. തനിക്കൊരു മകളുണ്ടെന്നാണ് പലരുടേയും സംശയമെന്നാണ് സജിന്‍ പറയുന്നത്. ശരിക്കും പറഞ്ഞാല്‍ യൂട്യൂബ് ചാനലുകളാണ് തന്നെ അച്ഛനാക്കിയതെന്നാണ് താരം പറയുന്നത്. എന്റെ ഫാമിലിയിലെ ഏതെങ്കിലും കുട്ടികളെ എടുത്തുനില്‍ക്കുന്ന ചിത്രങ്ങളെല്ലാം എടുത്ത് എന്റെ മകളാണ് എന്നാണ് യൂട്യൂബേഴ്സ് പറയുന്നത്. അത് പലപ്പോഴും എന്റെ ഏട്ടന്റെ കുട്ടിയോ ഷഫ്നയുടെ അടുത്തബന്ധത്തിലുള്ള കുട്ടികളോ ആകുമെന്ന് സജിൻ പറയുന്നു. അതുകൊണ്ടുതന്നെ പലയിടത്തും എന്റെ മകളുടെ ചിത്രം പലതാണെന്നതാണ് മറ്റൊരു വസ്തുതയെന്നും സജിന്‍ പറയുന്നു.

 

 

കാര്യങ്ങള്‍ സോഷ്യല്‍മീഡിയ ഇങ്ങനെയെല്ലാം ചെയ്തിട്ടുണ്ടെങ്കിലും അവരാണ് ശിവേട്ടനെ വളര്‍ത്തിയതെന്നാണ് സജിന്റെ അഭിപ്രായം. അവര്‍ തരുന്ന സപ്പോര്‍ട്ട് ഒരിക്കലും മറക്കാനാകാത്തതാണ്. ഒരു പരിചയവും ഇല്ലാത്ത എത്ര ആളുകളാണ് ശിവേട്ടനായി എന്നെ സ്നേഹിക്കുന്നതെന്നും താരം പറയുന്നു. ഒരു പരമ്പരയിലേക്കെത്തുമെന്നോ, ഇത്തരത്തില്‍ പൊതുസമ്മതി കിട്ടുമെന്നോ ഒന്നും ഞാന്‍ സ്വപ്നത്തില്‍പോലും കരുതിയിട്ടില്ല. രഞ്ജിത്തേട്ടന്‍, ചിപ്പിചേച്ചി, ആദിത്യന്‍സാര്‍ എന്നിവരാണ് എല്ലാത്തിന്റേയും അടിസ്ഥാനമെന്നും സജിന്‍ പറയുന്നു.

 

 

 

 

ഷഫ്‌നയുമായുള്ള പ്രണയത്തെക്കുറിച്ചും സജിന്‍ പറയുന്നുണ്ട്. പ്ലസ്ടു എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ഷഫ്‌നയെ ആദ്യമായി കാണുന്നത് . ചിത്രത്തിലെ നായികയായ മീനാക്ഷിയെന്ന കഥാപാത്രത്തെയായിരുന്നു ഷഫ്‌ന അവതരിപ്പിച്ചിരുന്നത്. നായകന്റെ സുഹൃത്തായിട്ടായിരുന്നു സജിന്‍ അഭിനയിച്ചത്. സിനിമ കഴിഞ്ഞതോടെ പ്രണയവും സീരിയസായി മാറുകയായിരുന്നു. ഡിഗ്രിയ്ക്ക് പഠിക്കുകയായിരുന്നു അപ്പോള്‍. പഠനം കഴിഞ്ഞപ്പോഴേക്കും പ്രണയവും പാഷനും സീരിയസായി. പ്രണയ സാക്ഷാത്കാരത്തിന്റേയും അഭിനയ സാക്ഷാത്കാരത്തിന്റേയും മുന്നോടിയായി കാര്‍ ഷോറൂമിലെ ജോലിക്കാരനായും കാറ്ററിംഗ് ബോയ് ആയും മെഡിക്കല്‍ റെപ്രസന്റേറ്റീവായുമെല്ലാം ജോലി ചെയ്തിട്ടുണ്ടെന്നാണ് സജിന്‍ പറയുന്നത്.

 

 

താനിന്ന് എല്ലാവര്‍ക്കും പ്രിയപ്പെട്ട ശിവേട്ടനായതിന്റെ മുഖ്യകാരണം ഷഫ്ന ആണെന്നാണ് സജിന്‍ പറയുന്നത്. താനൊരു അറിയപ്പെടുന്ന നടനാകണം എന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്ന ചിലരില്‍ പ്രധാനപ്പെട്ടയാളും ഷഫ്നയാണ്. ഷഫ്നയുടെ സിനിമാ-സീരിയല്‍ ബന്ധങ്ങളിലൂടെയാണ് താനും ഇവിടേക്ക് എത്തിച്ചേര്‍ന്നതും. സാന്ത്വനത്തിന്റെ ഓഡീഷന് പോകുന്നത് ഷഫ്നയുടെ പരിചയക്കാന്‍ വഴിയാണെന്നും സജിന്‍ പറയുന്നു. താനഭിനയിച്ച പരമ്പരയിലെ ഭാഗങ്ങള്‍ കണ്ട് ഷഫ്ന കരയുന്നതും സന്തോഷിക്കുന്നതുമെല്ലാം ഞാന്‍ ആസ്വദിക്കാറുണ്ടെന്നും സജിന്‍ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (3 minutes ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (7 minutes ago)

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി  (9 minutes ago)

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു  (13 minutes ago)

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (16 minutes ago)

19-ാം തീയതി നിർണായകം! ലോകം ഉറ്റുനോക്കുന്നു...  (18 minutes ago)

രാജ്യത്ത് സിറപ്പ് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം  (20 minutes ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (23 minutes ago)

പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ ഭയമില്ലെന്ന് അന്‍സിബ  (45 minutes ago)

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (2 hours ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (3 hours ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (4 hours ago)

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറപ്പുകൾ വാങ്ങാനാകില്ല.... കടുത്ത നിയന്ത്രണവുമായി കേന്ദ്രം  (5 hours ago)

Malayali Vartha Recommends