Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

ട്രാൻസ് എന്നാൽ സെക്സ് വർക്കർ എന്നല്ല; ആണിൽ നിന്നും പെണ്ണിലേക്ക് പോയതിങ്ങനെ ; ഇതുവരെ നാല് ശസ്ത്രക്രിയകൾ; ഇന്ന് ചിന്തിക്കുമ്പോൾ അത് മോശമായി തോന്നുന്നുണ്ടെങ്കിലും വെറുക്കുന്നില്ല ; സീമ വിനീത് കടന്നുവന്ന കനൽ വഴികൾ !

06 JULY 2021 04:38 PM IST
മലയാളി വാര്‍ത്ത

ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്നും സ്വപ്രയത്നം കൊണ്ട് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ പ്രശസ്തയായ താരമാണ് സീമ വിനീത്. സമൂഹത്തിന്റെ മുഴുവൻ കൈയ്യടി വാങ്ങിയ സീമയുടെ വർഷപൂജയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

 

 

ഒരു വര്‍ഷം മുന്‍പാണ് സീമയുടെ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞപ്പോഴാണ് വർഷപൂജ നടത്തി താൻ പൂര്‍ണ്ണമായി സ്ത്രീയായി മാറിക്കഴിഞ്ഞെന്ന് ലോകത്തോട് താരം വിളിച്ചു പറയുന്നത്. അടുത്തിടെ കൂടുതൽ ശസ്ത്രക്രിയയിലൂടെ പെൺഭാവങ്ങൾ സീമ വീണ്ടെടുക്കുകയും ചെയ്‌തു.സോഷ്യൽ മീഡിയയിലും ഏറെ സജീവമായ സീമയുടെ നമ്മൾ ഇന്ന് കാണുന്ന നിലയിലേക്കുള്ള യാത്ര വിശദമായി കേൾക്കാം..

 


സീമ വിനീത് എന്ന പേരിനൊപ്പമുള്ള വിനീത് ഹസ്ബെന്റാണോ അച്ഛനാണോ എന്ന അവതാരകന്റെ ചോദ്യത്തിൽ നിന്നുമാണ് താരം സംസാരിച്ചു തുടങ്ങിയത്.. വിനീത് ഞാൻ തന്നെയാണ്. അച്ഛനും അമ്മയും എനിക്ക് ഇട്ട പേരാണ് വിനീത്. അതിൽ നിന്നുമാണ് സീമ വിനീത് ആയി മാറിയത്. എനിക്ക് ഞാൻ തന്നെ പേര് കണ്ടെത്തിയപ്പോൾ അച്ഛനും അമ്മയും കണ്ടുപിടിച്ച പേര് എന്റെ പുതിയ പേരിനൊപ്പം ചേർക്കുകയായിരുന്നു. അവരെ ഞാൻ അത്രയധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആളാണ്. ഒരുപാട് ആളുകൾ ഈ സംശയം ചോദിച്ചിട്ടുണ്ട്.

 

 

ഇന്ന് കാണുന്ന നിലയിലേക്കുള്ള യാത്ര വളരെ കഠിനം തന്നെ ആയിരുന്നു. അത് ആലോചിക്കുമ്പോൾ തന്നെ എനിക്ക് മുമ്പോട്ടുള്ള യാത്രക്കുള്ള ബലവും കൂടും. ഞാൻ ഇത്രയൊക്കെ കടന്നുവന്നപ്പോൾ ഇനിയുള്ള യാത്രയിൽ എനിക്ക് പോകാൻ ഈസിയാണ്. ഇങ്ങോട്ടുള്ള എന്റെ യാത്രയാണ് ഏറ്റവും കൂടുതൽ പരുക്കൻ ആയിരുന്നത്. എല്ലാവര്ക്കും ഈ ട്രാൻസ് എന്ന് കേൾക്കുമ്പോൾ ഈ സെക്സ് വർക്കേഴ്സിനെയാണ് ഓർമ്മ വരിക. ഞാൻ അത്ര വിദ്യാഭ്യാസ യോഗ്യത ഉള്ള ആളൊന്നും അല്ല. എങ്കിലും എനിക്ക് തന്നെ വളർന്നുവരാനുള്ള സാഹചര്യം ഞാൻ തന്നെ ക്രിയേറ്റ് ചെയ്യുകയായിരുന്നു.

 

 

 

 

ട്രാൻസ്‌ കമ്മ്യൂണിറ്റി എന്ന് പറയുന്നത് തന്നെ മഴവിൽ നിറം പോലെയാണ്. ഒരുപാട് നിറങ്ങൾ ചേർന്ന ഒരു സമൂഹം. അതിൽ മെയിൽ റ്റു ഫീമെയിൽ ഉണ്ട്. ഫീമെയിൽ റ്റു മെയിൽ ഉണ്ട്. പിന്നെ ഗേസ് ഉണ്ട്. ലെസ്ബിയൻസ്, ഇന്റർ സെക്സ്, പിന്നെ ഐഡന്റിഫൈ ചെയ്യാത്ത ഒരു വിഭാഗം ഉണ്ട്. ഒരുപാട് ആളുകൾ രൂപാന്തരപ്പെട്ടുകൊണ്ട് ഇരിക്കുകയാണ് ഇപ്പോഴും. അവർ എല്ലാം കൂടി ചേർന്നൊരു സമൂഹം ആണ് ട്രാൻസ്. ഞാൻ എന്ന് പറയുന്ന ആള് മെയിലിൽ നിന്നും ഫീമെയിൽ ആയ ഒരു വ്യക്തിയാണ്. അത് വളരെ ബുദ്ധിമുട്ടേറിയ സംഗതിയാണ്.

 


മെയിലിൽ നിന്നും ഫീമെയിൽ ആവാനുള്ള യാത്ര ഒരുപാട് ബുദ്ധിമുട്ടേറിയതാണ്. ഞാൻ തന്നെ ഒരു നാലോളം സർജറികൾ ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യാനുണ്ട് ഒരുപാട് കാര്യങ്ങൾ. ഇതേപോലെ തന്നെയാണ് ഫീമെയിലിൽ നിന്നും മെയിൽ ആവുക എന്നുള്ളതും. മറ്റുള്ളവർക്ക് അത്ര പ്രശ്നം ഇല്ല

 

തീർച്ചയായും പ്രണയം ഉണ്ടായിട്ടുണ്ട്. ഒന്നും രണ്ടും വർഷം ഒന്നുമല്ല. ഒരു എട്ടുവര്ഷക്കാലം പ്രണയിച്ചിട്ടുണ്ട്. പുള്ളിക്കാരൻ മെഡിക്കൽ ഫീൽഡിൽ ഉള്ള ആളാണ്. ആദ്യം കാണാതെ ആയിരുന്നു സംസാരം. പിന്നീടാണ് കാണുന്നത്. അതും കഴിഞ്ഞു രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത് പുള്ളിക്കാരൻ വിവാഹിതൻ ആണ് എന്ന്. അന്ന് ഞാൻ ഒരു ചെറിയ കുട്ടിയായിരുന്നു, കാര്യങ്ങൾ ഒന്നും മനസിലാക്കാൻ ആകാത്ത പക്വത കുറഞ്ഞ പ്രായം ആയിരുന്നു. അന്നെനിക്ക് ഒരു പതിനെട്ടോ പത്തൊൻപതോ ആയിരുന്നു പ്രായം.

 

സ്റ്റേജ് ഷോയൊക്കെ നടക്കുന്ന സമയത്താണ് കാണുന്നതും പരിചയപ്പെടുന്നതും. എന്നാൽ രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് പറയുന്നത് ഞാൻ വിവാഹിതൻ ആണ് കുട്ടികൾ ഉണ്ട്, മറച്ചുവച്ചതാണ് എന്ന്. അപ്പോൾ അത് വലിയ ഷോക്കിങ് ആയിരുന്നു. എന്നാലും ആ പ്രായത്തിൽ എനിക്ക് എന്ത് വേണം എന്നറിയാൻ പോലും പറ്റാത്തസമയം . എല്ലാവരും ഒപ്പോസ് ചെയ്തിരിക്കുന്ന ഒരു സമയം കൂടി ആയിരുന്നു അത്. അപ്പോൾ വേറെ ഒരു സ്ഥലത്തുനിന്നും സ്നേഹവും കെയറും കിട്ടുമ്പോൾ അങ്ങോട്ടെ പോകൂ. അവർ വെറുത്താലും ആ സ്നേഹത്തിനു വേണ്ടി എന്തും ചെയ്യുന്ന സമൂഹം ആണ് ട്രാൻസ്. ഇന്ന് ചിന്തിക്കുമ്പോൾ അത് മോശം ആണ് എന്ന് ഞാൻപറയും.

 

 

ഒരിക്കലും അതൊരു ചൂഷണം അല്ല. ഞാൻ കണ്ടതിൽ വച്ചേറ്റവും നല്ല വ്യക്തിത്വം ആരാണ് എന്ന് ചോദിച്ചാൽ ഞാൻ ഇന്നും അദ്ദേഹത്തെ പറയും. കാരണം എന്നെ മോഡുലേറ്റ് ചെയ്തെടുത്തത് അദ്ദേഹമാണ്. ശരിക്കും പറഞ്ഞാൽ നല്ലത്, ചീത്ത എന്നുള്ള കാര്യങ്ങൾ വരെ പറഞ്ഞു തന്നിരുന്നു. ഒരു അച്ഛനെ പോലെ നല്ലൊരു സുഹൃത്തിനെ പോലെ, ചേട്ടനെ പോലെ അങ്ങനെ നല്ല കാര്യങ്ങൾ ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട്. ഒരു സെക്സ്ഷുവൽ ബന്ധത്തിന് അപ്പുറം നല്ലൊരു ഗാഢമായ ബന്ധം ആയിരുന്നു അത്.

 


പുള്ളിയുടെ ഒപ്പമുള്ള സമയം ഞാൻ ശസ്ത്രക്രിയക്ക് പോയിരുന്നില്ല. അദ്ദേഹം മെഡിക്കൽ ഫീൽഡിൽ ഉള്ള ആളായിരുന്നതുകൊണ്ടുതന്നെ അദ്ദേഹം അതിലേക്ക് വിട്ടിരുന്നില്ല എന്നു സീമ പറയുമ്പോൾ . ഇനിയൊരു വിവാഹത്തെ കുറിച്ചുള്ള ചിന്ത എന്താണ് എന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. എന്നാൽ തന്റെ കുടുംബത്തെയും തന്നെയും ട്രാൻസ് സമൂഹത്തെയും മനസിലാകുന്ന ഒരാൾ അതിപ്പോൾ വിവാഹം എന്നല്ല ലിവിങ് റിലേഷൻ ആയാലും താൻ ആക്സപ്റ്റ് ചെയ്യും എന്നാണ് സീമ മറുപടി നൽകിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (5 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (5 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (5 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (5 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (7 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (7 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (7 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (7 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (8 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (8 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (10 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (10 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (10 hours ago)

Malayali Vartha Recommends