Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റൗഡി ബേബി എന്ന പാട്ടിന് ഡാന്‍സ് ചെയ്ത സായി പല്ലവി തന്നെയാണ് ഇതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല; സായി പല്ലവി ശരിക്കും ഗര്‍ഭിണിയായിരുന്നോ ?; സംശയിച്ച് വിദ്യാ ബാലൻ !

06 JULY 2021 04:50 PM IST
മലയാളി വാര്‍ത്ത

മലയാളികൾക്കിടയിലേക്ക് മലർ മിസ്സായി കടന്നുവന്ന് അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികയാണ് സായി പല്ലവി. ഇന്ത്യ ഒട്ടാകെ ആരാധകരുള്ള നായികയാണ് സായി. ഇപ്പോഴിതാ സായി പല്ലവിയോട് വിദ്യാ ബാലൻ ചോദിച്ച ചോദ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

 

 

ചക്രം എന്ന മലയാള സിനിമയിലൂടെയാണ് വിദ്യ ബാലന്റെ സിനിമാ അരങ്ങേറ്റം. എന്നാല്‍ ആ ചിത്രം മുടങ്ങിയതോടെ വിദ്യ ബോളിവുഡിലേക്ക് കടന്നു. ഇന്ന് ബോളിവുഡില്‍ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് വിദ്യ ബാലന്‍. ചക്രം എന്ന സിനിമ പിന്നീട് പൃഥ്വിരാജിനെയും മീര ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുകയും റിലീസ് ചെയ്യുകയും ചെയ്തുവെങ്കിലും വിദ്യ ബാലന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയില്ല.

 

 

നല്ല കഥയും കഥാപാത്രങ്ങളും ലഭിച്ചാല്‍ തീര്‍ച്ചയായും മലയാള സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാണ് എന്ന് വിദ്യ ബാലന്‍ പറയുന്നു. രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിദ്യ. മലയാളത്തില്‍ സമീപകാലത്ത് നല്ല സിനിമകള്‍ സംഭവിയ്ക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ താന്‍ കണ്ട ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രത്തെ കുറിച്ച് വിദ്യ വാചാലയായി. നിമഷ സജയന്റെ ഒരു രക്ഷയും ഇല്ലാത്ത അഭിനയമാണെന്നാണ് വിദ്യ പറഞ്ഞത്.

 

 

സായി പല്ലവിയുടെ അഭിനയം കണ്ട് ശരിയ്ക്കും ഞെട്ടി എന്ന് വിദ്യ പറയുന്നു. ശരിയ്ക്കും ഗര്‍ഭിണിയാണോ എന്ന് പോലും തോന്നിപ്പോയി. റൗഡി ബേബി എന്ന പാട്ടിന് ഡാന്‍സ് ചെയ്ത സായി പല്ലവി തന്നെയാണ് ഇതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു എനിക്ക്.

 


പാവൈ കഥകള്‍ എന്ന ചിത്രത്തിലെ കാളിദാസ് ജയറാമിന്റെ അഭിനയവും എന്നെ അമ്പരപ്പിച്ചു. കാളിദാസ് കരയുമ്പോള്‍ അവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കണം എന്ന് തോന്നിപ്പോയി. തന്റെ അഭിനന്ദനം കാളിദാസിനെ ഫോണില്‍ വിളിച്ച് നേരിട്ട് അറിയിച്ചിട്ടുണ്ട് എന്നും വിദ്യ ബാലന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 minute ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (18 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

Malayali Vartha Recommends