Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അധികമാരും വെളിപ്പെടുത്താത്ത രഹസ്യം; പ്രസവശേഷം അങ്ങനെ ചെയ്തതിന് പിന്നിലെ ഉദ്ദേശം മറ്റൊന്ന്; പേളി മാണി പറഞ്ഞത് കേട്ട് അമ്പരന്ന് ആരാധകർ !

07 JULY 2021 11:10 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് താരവും അവതാരകയും നടിയുമായ പേളി മാണിയെ ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല. അത്രയധികം സോഷ്യൽ മീഡിയയിലൂടെ മലയാളി മനസിനെ കീഴടക്കിയ താരമാണ് പേളി. പേളിയുടെ ബിഗ് സ്‌ക്രീൻ മിനിസ്ക്രീൻ വിശേഷങ്ങൾക്കൊപ്പം സ്വകാര്യ ജീവിതവും ആരാധകർക്ക് സുപരിചിതമാണ്. മറ്റ് നായികമാർ പങ്കുവെക്കാൻ മടിക്കുന്ന സ്വകാര്യ നിമിഷങ്ങളൊക്കെ പേളി ആരാധകരുടെ അറിവിലേക്ക് പകർന്ന് കൊടുക്കാറുണ്ട്.

 

 

അതുകൊണ്ടുതന്നെ പേളിയുടെ ഗര്‍ഭകാലത്തെ കുറിച്ചും പ്രസവത്തെ കുറിച്ചും അറിയാത്ത ആരാധകർ ഉണ്ടാവില്ല. സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ ഏറ്റെടുത്ത ഗര്‍ഭകാലമായിരുന്നു പേളിയുടേത്. ഒടുവില്‍ മാര്‍ച്ച് ഇരുപതിന് ഒരു പെണ്‍കുഞ്ഞിന് പേളി ജന്മം നല്‍കുകയും ചെയ്തു. മകള്‍ക്ക് നില എന്നാണ് പേരിട്ടിരിക്കുന്നത്. നില ബേബിയുടെ കൈ വളരുന്നതും കാൽ വളരുന്നതും വരെ ആരാധകരോട് പങ്കുവെക്കുന്ന പേളിയുടെ വിശേഷങ്ങളറിയാൻ ആരാധകർക്കും വളരെ ആവേശമാണ്.

 

 

നില ബേബിയ്‌ക്കൊപ്പമുള്ള ഫോട്ടോസും വീഡിയോസുമായിരുന്നു പേളി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു . ഒപ്പം പ്രസവത്തിന് തയ്യാറെടുക്കുന്നവര്‍ക്കും പ്രസവം കഴിഞ്ഞ് നില്‍ക്കുന്നവര്‍ക്കുമെല്ലാം ഉള്ള ചില നിര്‍ദ്ദേശങ്ങളും താരം മുന്നോട്ട് വെക്കുന്നുണ്ട്. ഇപ്പോൾ പേളി പങ്കുവച്ചിരിക്കുന്ന വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്രദമാകുമെന്നാണ് ആരാധകർ പറയുന്നത്. പഴയത് പോലെ ശരീരം ഫിറ്റ് ആയി സൂക്ഷിക്കുന്നത് എങ്ങനെയാണെന്നാണ് പുതിയ വീഡിയോയിലൂടെ പേളി പറയുന്നത്.

 

 

 

 

പ്രസവ സമയത്ത് നല്ലോണം പേളിയ്ക്കും തടി വെച്ചിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ അത് കുറഞ്ഞ് വരുന്നതും കണ്ട് കഴിഞ്ഞു. ഇതിന് പിന്നിലെ രഹസ്യമെന്താണെന്ന് പലരും നടിയോട് ചോദിച്ചിട്ടുണ്ടാവും. സോഷ്യല്‍ മീഡിയ പേജിലൂടെ തന്റെ വര്‍ക്കൗട്ട് വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ടാണ് പേളി എത്തിയിരിക്കുന്നത്. ഒപ്പം ആരാധകരുടെ പല ചോദ്യങ്ങള്‍ക്കുള്ള മറുപടിയും കൊടുത്തിട്ടുണ്ട്.

 

 

ഞാന്‍ തയ്യാറാണെന്ന് തോന്നുമ്പോള്‍ എന്റെ വ്‌ളോഗ് പങ്കുവെക്കാം. ചിലപ്പോള്‍ രണ്ട് മാസത്തിന് ശേഷമായിരിക്കും ഇത്. ഈ വീഡിയോ എന്നെ തന്നെ പ്രചോദനപ്പെടുത്തുന്നതാണ്. നമ്മുടെ കര്‍ത്തവ്യം എന്താണെന്നുള്ള ബോധം തീര്‍ച്ചയായിട്ടും ഒരു ഉത്തേജകമായിരിക്കും. നിങ്ങള്‍ എവിടെ നിന്നാണ് ആരംഭിക്കുന്നതെന്നോ ഇപ്പോള്‍ എവിടെ ആണെന്നോ നോക്കരുത്. അവസാന ലക്ഷ്യത്തില്‍ മാത്രം ഫോക്കസ് ചെയ്യുക. അതായിരിക്കും നമ്മുടെ പ്രചോദനം. എന്നുമാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി പേളി കുറിച്ചിരിക്കുന്നത്.

 

 

അതേ സമയം പ്രസവം കഴിഞ്ഞിട്ടുള്ള വര്‍ക്കൗട്ടിന്റെ വീഡിയോയും അതില്‍ ചില കാര്യങ്ങളും പേളി എഴുതിയിട്ടുണ്ട്. 'പ്രസവം കഴിഞ്ഞ് രണ്ടര മാസത്തിന് ശേഷം ഞാന്‍ ചെറിയ രീതിയില്‍ വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു. യോഗ്യനായൊരു പരിശീലകന്റെ സഹായത്തോട് കൂടി ചെയ്തപ്പോള്‍ എനിക്ക് ആത്മവിശ്വാസവും സുരക്ഷിതത്വവും തോന്നി. എന്റെ ലക്ഷ്യം ശരീരഭാരം കുറക്കുക എന്നതല്ല. എന്റെ ശക്തി തിരിച്ചെടുക്കുക എന്നതായിരുന്നു എന്റെ പ്രധാന ലക്ഷ്യം.

 

 

ചില ദിവസങ്ങളില്‍ എനിക്ക് ക്ഷീണം അനുഭവപ്പെടുകയും ഞാന്‍ വിശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷേ എനിക്ക് മടിയാണെന്ന് തോന്നിയ ദിവസങ്ങളില്‍ ഞാന്‍ എന്നെ തന്നെ അതിലേക്ക് തള്ളി വിട്ടു. എന്റെ ഈ യാത്ര ഒരു വ്‌ളോഗ് ആയി യൂട്യൂബിലൂടെ ഷെയര്‍ ചെയ്യണമെന്ന് ആഗ്രഹിക്കുകയാണ്. എന്നിട്ട് കാണാം. സമാധനവും സ്‌നേഹവും സംഗീതവും എല്ലാം ഉണ്ടെന്നും പേളി സൂചിപ്പിച്ചിരുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 minute ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (18 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

Malayali Vartha Recommends