Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

12 വയസിൽ തോന്നിയ പ്രണയം; ആദ്യ കാഴ്ചയില്‍ തന്നെ സൈറയുടെ മനം കവര്‍ന്ന് ദിലീപ് കുമാര്‍ ; ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അന്ന് വലിയ ചർച്ചയായിരുന്നു ; വിടവാങ്ങിയത് സൈറാ ബാനുവിന്റെ സ്വന്തം ദിലീപ് സാബ്!

07 JULY 2021 05:05 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാറിന് ആദരാജ്ഞലി അർപ്പിക്കുകയാണ് രാജ്യം. 1922ൽ പാകിസ്ഥാനിലെ പെഷാവറിൽ ജനിച്ച യൂസഫ് ഖാനാണ് പിൽക്കാലത്ത് ഇന്ത്യക്കാരുടെ സ്വന്തം ദിലീപ് കുമാറായത്.താര രാജ്‌ഞി ദേവികാറാണിയെ കണ്ടുമുട്ടിയതായിരുന്നു ജീവിതത്തിൽ നിർണായക വഴിത്തിരിവായത്. ബോംബെ ടാക്കീസ് സിനിമ കമ്പനിയുടെ ഉടമ കൂടിയായ ദേവികാ റാണി ദിലീപ് കുമാറിന മാനേജരായി നിയമിച്ചു. പിന്നീട് അഭിനേതാവുമായി. തൊട്ടടുത്ത വർഷമാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ജ്വാർ ഭട്ട റിലീസ് ചെയ്യുന്നത്.

 

 

ആദ്യ സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീടുള്ള ചിത്രങ്ങൾ അദ്ദേഹത്തെ ബോളിവുഡ് ഇതിഹാസമാക്കി. അക്കാലത്തെ ബോളിവുഡ് നായകരില്‍ ഭൂരിപക്ഷവും റൊമാന്റിക് ഹീറോയായി ചുരുങ്ങിയപ്പോള്‍ വിഷാദ നായകനായും കാമ്പുള്ള കഥാപാത്രമായും ദിലീപ് കുമാർ വേറിട്ടുനിന്നു. ദേവ്ദാസ്, ആന്ദാസ്, മുഗൾ ഇ അസം തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ 'ട്രാജഡി കിംഗ്' അല്ലെങ്കിൽ 'വിഷാദ നായകൻ' എന്ന പേരും ആരാധകർ ചാർത്തിക്കൊടുത്തു.നടി സൈറ ബാനുവുമായുള്ള ദാമ്പത്യവും ഏറെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

 

 

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് നായകനായാണ് സൈറാ ബാനുവിന്റെ മുന്നിലേക്ക് ആദ്യമായി ദിലീപ് കുമാര്‍ വരുന്നത്. സൈറക്ക് പ്രായം 12 വയസായിരുന്നു. എന്നാല്‍ ആദ്യ കാഴ്ചയില്‍ തന്നെ ദിലീപ് കുമാര്‍ സൈറയുടെ മനം കവര്‍ന്നു. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ദിലീപ് കുമാര്‍ തന്റെ ജീവനും ജീവിതവുമാകുമെന്ന് അന്ന് സൈറാ ബാനു ചിന്തിച്ചിരുന്നില്ല.

 

 

ദിലീപ് കുമാറിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് സൈറ ബാനു പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു, മുംബൈയിലെ മെഹ്ബൂബ് സ്റ്റുഡിയോയില്‍ വച്ചാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. വെള്ള ഷര്‍ട്ടും വെള്ള ട്രൗസറും വെള്ള ചപ്പലുമാണ് ധരിച്ചിരുന്നത്. എത്ര മനോഹരമായ തലമുടിയായിരുന്നു അദ്ദേഹത്തിന്, അദ്ദേഹത്തിന്റെ പാട്ടായ ഉഡെ സുല്‍ഫെന്‍ ജബ് ജബ് തേരിയിലേതുപൊലെ. അദ്ദേഹം തിളങ്ങുന്നതുപോലെയുണ്ടായിരുന്നു, ചുറ്റുമുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തനായി.

 

സംവിധായകന്‍ മെഹ്ബൂബ് ഖാന്റെ പാര്‍ട്ടിയില്‍വച്ചാണ് അദ്ദേഹത്തെ കണ്ടത്. അപ്പോള്‍ തന്നെ എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നി. അന്ന് 12 വയസു മാത്രമായിരുന്നു എന്റെ പ്രായം. അദ്ദേഹം കസേരയില്‍ ഇരിക്കുകയോ ചുമരിനോട് ചേര്‍ന്നു നില്‍ക്കുകയോ ചെയ്യുകയാണെങ്കില്‍ പോലും ഈ മനുഷ്യന്‍ വ്യത്യസ്തമായ ഫൈബര്‍ കൊണ്ടും സുപ്പീരിയര്‍ മെറ്റീരിയല്‍ കൊണ്ടുമുള്ളതാണെന്ന് മനസിലാക്കാനാവും. ദിലീപ് സാബ് ഞങ്ങളുടെ കുടുംബ സുഹൃത്തായിരുന്നു. എന്റെ മാതാപിതാക്കളെ അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ ഞങ്ങളെ വിളിക്കുമായിരുന്നു, അതുപോലെ തിരിച്ചും.

 

1966 ലാണ് സൈറ ബാനു ദിലീപ് കുമാറിനെ വിവാഹം ചെയ്യുന്നത്. അന്ന് സൈറയ്ക്ക് 22 വയസായിരുന്നു പ്രായം. ദിലീപ് കുമാറിന് 44ളും. 22 വയസ് പ്രായവ്യത്യാസമുള്ള ഇവരുടെ ബന്ധം വലിയ വാര്‍ത്തയായിരുന്നു.
ദിലീപ് കുമാറും-സൈറബാനുവും പിന്നീട് വേർപിരിയുകയും, 1981ൽ ഹൈദരാബാദ് സ്വദേശിയായ അസ്മ സാഹിബയെ ദിലീപ് കുമാർ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ ദാമ്പത്യ ബന്ധം വെറും രണ്ടു വർഷം മാത്രമാണ് നീണ്ടുനിന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 minute ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (18 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

Malayali Vartha Recommends