Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ ധന്യ മുഹൂർത്തത്തിന് ഇനി മണിക്കൂറുകൾ മാത്രം ; അവസാന ഒരുക്കത്തിലേക്ക് കടന്ന് പ്രിയ താരങ്ങൾ ; പ്രാർത്ഥനയോടെ മിനിസ്ക്രീൻ പ്രേക്ഷകരും !

07 JULY 2021 05:22 PM IST
മലയാളി വാര്‍ത്ത

മഞ്ഞില്‍ വിരിഞ്ഞ പൂവ് നായകന് പൂക്കാലം വരവായി നായിക ജീവിതസഖിയാവുന്ന മുഹൂർത്തത്തിന് ഇനി മണിക്കൂറുകൾ മാത്രം . മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹമാണ് നാളെ നടക്കാൻ പോകുന്നത് . യുവ കൃഷ്ണയും മൃദുല വിജയിയും വിവാഹത്തിന്റെ അവസാന ഒരുക്കങ്ങളിലേക്ക് കടക്കുമ്പോൾ പ്രാർത്ഥനയോടെ മലയാളി കുടുംബ പ്രേക്ഷകരും ഒപ്പമുണ്ട്.

 

 

അഭിനേത്രിയായ രേഖ രതീഷായിരുന്നു ഇവരോട് വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചത്. രേഖ രതീഷിന്റെ പിറന്നാള്‍ ആഘോഷത്തിനിടയിലായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത് . പിന്നീട് പൂവിട്ട പ്രണയം. സോഷ്യൽ മീഡിയ ഏറെ ചർച്ചചെയ്ത പ്രണയമായിരുന്നു ഇരുവരുടേതും. വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമായാണ് ഇവരുടെ വിവാഹത്തിന് പന്തലൊരുങ്ങുന്നത് . വിവാഹത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇന്നലെമുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 

 

വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ നായികയാണ് മൃദുല വിജയ്. അഭിനയവും ഡാന്‍സും മിമിക്രിയുമൊക്കെയായി മൃദുല ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ തിളങ്ങിനിൽക്കുകയാണ് . മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെയാണ് യുവ കൃഷ്ണ അഭിനയരംഗത്ത് തുടക്കം കുറിച്ചത്. മെന്റലിസ്റ്റായ യുവയും മൃദുലയും സ്‌ക്രീനില്‍ ഒന്നിച്ചിട്ടില്ല, എന്നാൽ ജീവിതത്തില്‍ ഒന്നിക്കാൻ ഒരുങ്ങുകയാണ് ഇരുവരും.

 

 

വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നിമിഷങ്ങളുടെ അനുഭൂതി പറഞ്ഞറിയിക്കാനാവില്ലെന്നാണ് യുവയും മൃദുലയും പറയുന്നത്. യുവയോട് ചേര്‍ന്നുള്ള ചിത്രമായിരുന്നു മൃദുല ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്തത്. അതേ ചിത്രം യുവയും ഷെയര്‍ ചെയ്തിട്ടുണ്ട്. ബാച്ചിലറായുള്ള അവസാനത്തെ ഷൂട്ട് പൂർത്തിയാക്കിയതിനെക്കുറിച്ച് പറഞ്ഞും മൃദുല എത്തിയിരുന്നു. ലൊക്കേഷനിൽ എല്ലാവരോടും യാത്ര പറയുന്നതിന്റെ വീഡിയോയും മൃദുല പോസ്റ്റ് ചെയ്തിരുന്നു.

 

 

 

 

വിവാഹത്തിന് തൊട്ടുമുന്‍പുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ഇരുവരും പറയുന്നുണ്ട് . ഫേഷ്യല്‍ ചെയ്യുന്നതിന്റേയും ഫോട്ടോ ഷൂട്ടിനായി ഒരുങ്ങുന്നതിന്റേയുമെല്ലാം ചിത്രങ്ങളായിരുന്നു മൃദുലയും യുവയും പോസ്റ്റ് ചെയ്തത്. പ്രിയപ്പെട്ടവരെല്ലാം മൃദുലയുടെ സന്തോഷത്തിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. മേക്കപ്പ് ചെയ്യുന്നതിനിടയിലെ വീഡിയോയും മൃദുല സ്റ്റോറിയാക്കിയിരുന്നു.

 

 

മൃദുല യുവ എന്നീ പേരുകൾ കോർത്തിണക്കി മൃദ്‌വാ എന്ന പേരിലാണ് ഇരുവരുടെയും യൂട്യൂബ് ചാനൽ ഉള്ളത് . ഞങ്ങള്‍ ഇനി മൃദ് വയാവാന്‍ പോവുകയാണെന്നായിരുന്നു വിവാഹത്തിന് മുന്നോടിയായി മൃദുല പറഞ്ഞത്. മൈലാഞ്ചിയിലും മൃദ് വ എന്ന് വരച്ചിട്ടുണ്ട് താരം. രണ്ട് കൈകളിലുമായി മനോഹരമായ ഡിസൈനാണ് മൃദുല തിരഞ്ഞെടുത്തത്.

 

 

ഞങ്ങള്‍ രണ്ടും ഒന്നിച്ചാല്‍ അത് സുവര്‍ണ്ണനിമിഷം തന്നെയാണ്, ഹല്‍ദി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മൃദുല കുറിച്ചത് ഇങ്ങനെയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഹല്‍ദി ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിച്ചെത്തിയത്. ഷിയാസ് കരീമായിരുന്നു ആദ്യം കമന്റുമായെത്തിയത്.

 

 

ഫോട്ടോ ഷൂട്ടിനിടയിലെ രസകരമായ കാര്യങ്ങളെക്കുറിച്ചായിരുന്നു യുവ കൃഷ്ണ കുറിച്ചത്. ഞാനവളെ നോക്കുമ്പോഴെല്ലാം അവള്‍ പുഞ്ചിരിക്കാറുണ്ട്. അത് തന്നെയാണ് ഞങ്ങളുടെ ബന്ധത്തെ നയിക്കുന്നതെന്നുമായിരുന്നു യുവ കുറിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 minute ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (18 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

Malayali Vartha Recommends