Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൂക്ക എത്തിയിട്ട് ഒരു മാസമായി, പാലായിലെ മാർസ്ലീവാ മെഡിസിറ്റിയിലായിരുന്നു ജനനം, എന്റെ വീട്ടിലെ നാലാമത്തെ കുഞ്ഞാണ് അവൻ, അമ്മയാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്, മകന്റെ വിശേഷങ്ങളുമായി മിയ

08 JULY 2021 03:28 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞദിവസമാണ് താൻ അമ്മയായ വിവരം സോഷ്യൽ മീഡിയയയിലൂടെ മിയ ആരാധകരെ അറിയിച്ചത്. ഭര്‍ത്താവ് ആഷ്‍വിന്‍ ഫിലിപ്പിനും മകനുമൊപ്പമുള്ള ചിത്രവും മകന്‍റെ പേരും പങ്കുവെച്ചാണ് ഈ സന്തോഷ വാർത്ത അറിയിച്ചത് ‘ലൂക്ക ജോസഫ് ഫിലിപ്പ്’ എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്.

സിനിമയിലെ സഹപ്രവര്‍ത്തകരും ആരാധകരും ആശംസകളുമായി ഈ പോസ്റ്റിന് താഴെ എത്തുന്നുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ 60,000ത്തോളം ലൈക്കുകളും രണ്ടായിരത്തിലേറെ കമന്‍റുകളുമാണ് പോസ്റ്റിന് ഫേസ്ബുക്കില്‍ ലഭിച്ചത്. ഇതെപ്പോ സംഭവിച്ചു.. എന്തായാലും കണ്‍ഗ്രാറ്റ്സ്, ലൂക്കയ്ക്കും അമ്മയ്ക്കും ആശംസകള്‍ എന്നു തുടങ്ങി താരത്തിന്റെ പോസ്റ്റിന് ലഭിക്കുന്ന ചില കമന്റുകള്‍

മിയയുടെ ഏറ്റവും അടുത്ത സുഹൃത്തും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ അടുത്തിടെ മിയയുടെ വീട്ടിൽ നിന്നുമൊരു വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഈ വീഡിയോയിലൂടെയാണ് മിയ ഒരു കുഞ്ഞിനെ വരവേൽക്കാനായി ഒരുങ്ങുകയാണെന്ന് ഏവരും അറിയുന്നത്.

ഒരു മാസമായി തന്റെ മകൻ ലൂക്ക എത്തിയിട്ട് എന്ന് ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മിയ പറയുന്നു. ഒരു മാസം മുൻപ് പാലായിലെ മാർസ്ലീവാ മെഡിസിറ്റിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ഞാനിപ്പോൾ എന്റെ വീട്ടിലാണ് ഉള്ളത്. എന്റെ അമ്മയാണ് കുഞ്ഞിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് എന്നും നടി വ്യക്തമാക്കി. വീട്ടിലെ നാലാമത്തെ കുഞ്ഞായതു കൊണ്ട് അമ്മയ്ക്ക് കുഞ്ഞിനെ നോക്കുന്നതൊക്കെ ഈസി ജോബാണ്’’. – എന്നും മിയ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്ത് വിവാഹിതയായ നടിയാണ് മിയ ജോര്‍ജ്ജ്. മിയയുടേയും അശ്വിൻ ഫിലിപ്പിന്‍റേയും വിവാഹം സോഷ്യൽമീഡിയയിലടക്കം സിനിമാപ്രേമികൾ ആഘോഷമാക്കിയിരുന്നു. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് മിയയുടെ നായകൻ അശ്വിന്‍. രണ്ട് വീട്ടുകാരും മാട്രിമോണിയൽ വെബ്സൈറ്റ് മുഖേന ആലോചിച്ച് ഉറപ്പിച്ചതായിരുന്നു വിവാഹം. ലളിതമായി നടന്ന ചടങ്ങായതിനാൽ തന്നെ സോഷ്യൽമീഡിയയിലാണ് താരങ്ങളും ആരാധകരും മിയയുടെ വിവാഹം ആഘോഷമാക്കിയിരുന്നത്. മകന്റെ ജനനവും വലിയ കൊട്ടിഘോഷങ്ങൾ ഒന്നും ഇല്ലാതെയാണ് മിയ അറിയിച്ചത്.

പാലാ സ്വദേശിയായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അല്‍ഫോന്‍സാമ്മ എന്ന സീരിയലില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായി. റെഡ് വൈന്‍, അനാര്‍ക്കലി, മെമ്മറീസ്, വിശുദ്ധന്‍, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, അല്‍മല്ലു, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് ഇപ്പോൾ നടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (3 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

Malayali Vartha Recommends